Redmi Note 13 Pro+ 5G : അർജൻ്റീന ഫാൻസേ ഇതാ നിങ്ങൾക്കായി ഒരു ഫോൺ; റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു
Redmi Note 13 Pro+ 5G World Champions Edition : അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി കൈക്കോർത്തുകമാണ് ഷവോമി റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ചേർന്നുകൊണ്ടാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി വേൾഡ് ചാമ്പ്യൻസ് എന്ന പേരിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ ജേഴ്സിയുടെ സാമ്യമുള്ള ഡിസൈനാണ് ഫോണിനുള്ളത്. സാക്ഷാൽ ലയണൽ മെസിയുടെ പത്താം നമ്പറും പതിപ്പിച്ച ഡിസൈനാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്രാ ചിപ്പ്സെറ്റാണ് ഫോണിലുള്ളത്. കൂടാതെ 120 വാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള ഫോണിൻ്റെ ബാറ്ററി 5,000എംഎഎച്ചാണ്.
റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജിയുടെ വേൾഡ് ചാമ്പ്യൻസിൻ്റെ വില
12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിൻ്റെ വില 37,999 രൂപയാണ്. ലോഞ്ച് പ്രൈസ് ഓഫറായി ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. അപ്പോൾ ഫോൺ 34,999 രൂപയ്ക്ക് വാങ്ങിക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഷവോമി ഉപയോക്താക്കൾക്ക് 3,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നൽകുന്നുണ്ട്. മെയ് 15 മുതൽ ഫോൺ വിപണിയിൽ എത്തും. ഫ്ലിപ്പ്കാർട്ട്, ആമസോൺ, ഷവോമി, എംഐ എന്നീ ഓൺലൈൻ പോർട്ടലുകൾ വഴി റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി വേൾഡ് ചമ്പ്യൻസ് ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്.
റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജിയുടെ വേൾഡ് ചാമ്പ്യൻസിൻ്റെ പ്രത്യേകതകൾ
അർജൻ്റീന ഫുട്ബോൾ പങ്കുചേർന്ന് പ്രത്യേക ഡിസൈനാണ് ഫോണിനുള്ളത്. ഷവോമിയിൽ ഇന്ത്യയിൽ എത്തിയതിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായിട്ടാണ് ചൈനീസ് ഫോൺ നിർമാതാക്കൾ ഈ പ്രത്യേക എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. അർജൻ്റീനയുടെ ഐക്കോണിക് താരം ലയണൽ മെസിയുടെ ജേഴ്സ് നമ്പർ 10 ഫോണിൻ്റെ പിൻവശത്ത് ഡിസൈനിൽ ചേർത്തിട്ടുണ്ട്. ഫോണിന് മാത്രമല്ല സ്മാർട്ട്ഫോണിനൊപ്പം ലഭിക്കുന്ന ചാർജിങ് കേബിളിനും അഡാപ്റ്ററിനുമെല്ലാം അർജൻ്റീന ടീമിൻ്റെ ഡിസൈനാണുള്ളത്. സിം ഇജെക്ടറിന് ഫുട്ബോളിൻ്റെ മാതൃകയിൽ അതിൽ അർജൻ്റീന ടീമിൻ്റെ ലോഗോയും ചേർന്നുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഒപ്പം അർജൻ്റീന ടീമിൻ്റെ പ്രത്യേക വാൾപേപ്പറുകൾ ഫോണിൻ്റെ യുഐയിൽ ലഭിക്കുന്നതാണ്.
ഇവയ്ക്ക് പുറമെ ഫോണിന് റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജിയുടെ പ്രത്യേകതളാണുള്ളത്.1.5 കെ റെസെല്യൂഷിനുള്ള 6.67 ഇഞ്ച് അമോൾഡ് ഒപ്പം ഗൊറില്ല സ്ക്രീനാണ് ഫോണിനുള്ളത്. പിൻക്യമാറ മൂന്ന് ക്യാമറ യൂണിറ്റാണുള്ളത്. 200 എംപി പ്രധാനക്യാമറയ്ക്കുള്ളത്.