5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TikTok Restores US Services: ‘ട്രംപിന് നന്ദി’; യുഎസിൽ ടിക് ടോക്ക് സേവനങ്ങൾ പുനഃസ്ഥാപിച്ചു

TikTok Restores US Services Donald Trump Intervention: കമ്പനിക്ക് ഇനി രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം അമേരിക്കൻ ഉടമസ്ഥത വേണമെന്ന നിബന്ധന ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. ടിക് ടോക്കിനെ സംരക്ഷിക്കുകയല്ലാതെ വേറെ വഴികളില്ല എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നിരോധനം പിൻവലിച്ചത്. എന്നാൽ രാജ്യത്ത് ടിക് ടോക്കിന്റെ സേവനം പുനഃസ്ഥാപിക്കുന്നതിനെതിരെ റിപബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം എതിർപ്പുകൾ ഉയരുന്നുണ്ട്.

TikTok Restores US Services: ‘ട്രംപിന് നന്ദി’; യുഎസിൽ ടിക് ടോക്ക് സേവനങ്ങൾ പുനഃസ്ഥാപിച്ചു
ഡൊണാൾഡ് ട്രംപ്Image Credit source: PTI/Socil Media
neethu-vijayan
Neethu Vijayan | Published: 20 Jan 2025 10:04 AM

വാഷിങ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ട്രംപിൻ്റെ സമ്മാനം. ബൈഡൻ ഭരണകൂടം ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനത്തെ തുടർന്ന് ഞായറാഴ്ച്ച ടിക് ടോക് സ്വയം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ ട്രംപിൻ്റെ പ്രഖ്യാപത്തോടെ മരവിപ്പിച്ച സേവനങ്ങൾ വീണ്ടും പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ചൈനീസ് കമ്പനി.

അതേസമയം കമ്പനിക്ക് ഇനി രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം അമേരിക്കൻ ഉടമസ്ഥത വേണമെന്ന നിബന്ധന ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. ടിക് ടോക്കിനെ സംരക്ഷിക്കുകയല്ലാതെ വേറെ വഴികളില്ല എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നിരോധനം പിൻവലിച്ചത്. എന്നാൽ രാജ്യത്ത് ടിക് ടോക്കിന്റെ സേവനം പുനഃസ്ഥാപിക്കുന്നതിനെതിരെ റിപബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം എതിർപ്പുകൾ ഉയരുന്നുണ്ട്. നിബന്ധനകൾ പ്രകാരം കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ടിക് ടോക്കിന് 90 ദിവസത്തെ കാലാവധി നീട്ടിനൽകുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്

ട്രംപിന്റെ ശ്രമങ്ങളുടെ ഫലമായി യുഎസിൽ ടിക് ടോക്ക് സേവനം തിരിച്ച് പിടിക്കാൻ കഴിഞ്ഞതായി ചൈനീസ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടിക് ടോക്ക് യുഎസിൽ പുനസ്ഥാപിക്കാൻ സഹായിച്ച ട്രംപിന് നന്ദി അറിയിക്കുന്നതായും കമ്പനി വ്യക്തമാക്കി. അതിനിടെ ടിക് ടോക്കിനെ അടിച്ചമർത്താൻ അമേരിക്കൻ ഭരണകൂട അധികാരം ഉപയോഗിച്ചെന്നാണ് വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ ആരോപണം.

ദേശീയ സുരക്ഷാ കാരണങ്ങളാലാണ് ആപ്പിനെ രാജ്യത്ത് നിരോധിക്കണമെന്ന് നിയമം പുറത്തിറങ്ങിയത്. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ടിക് ടോക്ക് രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ അമേരിക്കയിലെ ജനങ്ങളുടെ വിവരങ്ങൾ ആപ്പ് ദുരുപയോഗം ചെയ്യുമെന്ന് ആരോപിച്ചുകൊണ്ടാണ് ആപ്പിന് ബൈഡൻ ഭരണകൂടം നിരോധിച്ചത്.

തൻ്റെ ആദ്യ ഭരണകാലത്ത് ട്രംപ് ടിക് ടോക്ക് നിരോധനത്തെ പിന്തുണച്ചിരുന്നു. ബൈറ്റ്ഡാൻസും വീചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഉത്തരവുകൾ പുറത്തുവന്നെങ്കിലും പിന്നീട് കോടതി ഇതെല്ലാം തടഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുവ വോട്ടർമാർക്കിടയിലെ ടിക്ക് ടോക്കിൻ്റെ സ്വാധീനം മനസ്സിലാക്കിയ ട്രംപ് തൻ്റെ നിലപാട് മാറ്റുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിരോധനം വന്നതോടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ വീഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്പ്കട്ട് ലൈഫ്സ്റ്റൈൽ, സോഷ്യൽ ആപ്പായ ലെമോൺ8 എന്നിവയുൾപ്പെടെ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്പുകളും ശനിയാഴ്ച യുഎസിലെ ആപ്പ് സ്റ്റോറുകളിൽ നിന്ന് കാണാതെയായിരുന്നു.