Best Smart Phones: 15000 രൂപയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട് ഫോണുകൾ ഇതാ….
വെറും 10000 രൂപ മുതൽ മികച്ച ഫോണുകൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. ഏതൊക്കെയാണ് ആ ഫോണുകൾ എന്ന് ഇവിടെ നിങ്ങൾക്ക് പരിശോധിക്കാം
നിങ്ങളൊരു സ്മാർട്ട് ഫോൺ അന്വേഷിച്ച് നടക്കുന്നയാളാണോ? മനസ്സിന് പിടിച്ച ഫോണുകളൊന്നും നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ലേ? എങ്കിലിതാ നിങ്ങൾക്കായി മികച്ച കുറച്ച് ഫോണുകൾ. വെറും 10000 രൂപ മുതൽ മികച്ച ഫോണുകൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. ഏതൊക്കെയാണ് ആ ഫോണുകൾ എന്ന് പരിശോധിക്കാം.
മോട്ടോ ജി-4 (Moto G4)
63 എംപി പ്രൈമറി ക്യാമറയിൽ മീഡിയ ടെക് 7025 ഒക്ടകോർ പ്രോസസ്സറാണ് ഫോണിനുള്ളത് 8ജിബി റാമും 128 ജിബി സ്റ്റോറേജും ഒപ്പം 16 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 6000 mah ബാറ്ററിയിൽ 5g ഫിംഗർ പ്രിൻറ് സെൻസറാണ് ഇതിലുള്ളത്. 6.5 എൽസിഡി ഡിസ്പ്ലേയാണ് ഫോണിൻറെ വില വെറും. 14999 രൂപയാണ്
വിവോ- T3x
വെറും 13499 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്ന ബജറ്റ് ഫോണാണിത്. 4GB റാം, 128 GB മെമ്മറിയിലുള്ള ഫോണിൻറെ ബാറ്ററി കപ്പാസിറ്റി 6000 MAH ആണ്. ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഫോണിൻറെ ഫ്രണ്ട് ക്യാമറ 8 എംപിയും, ബാക്ക് ക്യാമറ 54 എംപിയുമാണ്.
റിയൽമി C65 5G
റിയൽമി സിരിസുകളിൽ താരതമ്യേനെ വില കുറഞ്ഞ ഫോൺ കൂടിയാണിത്. 6300 മീഡിയ ടെക് ഡൈമൻസിറ്റി ഒക്ടകോർ പ്രോസസ്സറിൻറെ കരുത്തിൽ 4GB റാം, 64 GB മെമ്മറിയുമാണ് ഫോണിലുള്ളത്. 52 എംപി ബാക്ക് ക്യാമറയും, 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്. 5000 MAH ബാറ്ററിയിൽ 15W ഫാസ്റ്റ് ചാർജിങ്ങും ഫോണിനുണ്ട്. ആൻഡ്രോയിഡ് വേർഷൻ 14 ആണ് റിയൽമി C65-ൻറെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.
റിയൽമി നാർസോ- 70x 5G
11,999 രൂപയിൽ 52 എംപി ക്യാമറയും, 128 GB സ്റ്റോറേജുമാണ് ഫോണിനുള്ളത്. 5000 mah ബാറ്ററിയിൽ 45w ഫാസ്റ്റ് ചാർജിങ്ങും ഫോണിനുണ്ട്. ആൻഡ്രോയിഡ് വേർഷൻ 14 ആണ് ഫോണിന് നൽകിയിരിക്കുന്നത്. 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ആൻഡ്രോയിഡ് 14 ആണ് ഫോണിൻറെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒപ്പം 4GB റാം, 128 GB മെമ്മറിയുമാണ് ഫോണിലുള്ളത്.
സാംസങ്ങ് ഗ്യാലക്സി F15
4GB റാം, 128 GB മെമ്മറിയുമാണ് സാംസങ്ങിൻറെ ഈ സ്മാർട്ട്ഫോണിനുള്ളത്. 6000 mah ബാറ്ററിയിൽ 59 എംപിയാണ് ഫോണിൻറെ പ്രൈമറി ക്യാമറ. ഇതിനൊപ്പം 13 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 ആണ് ഫോണിൻറെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 5g ഫോൺ കൂടിയായ ഇതിൻറെ വില 12,999 രൂപയാണ്.