5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Airtel Yearly Plans: ഒരു വർഷം റീ ചാർജ്ജ് വേണ്ട; കുറഞ്ഞത് 1000 രൂപ ലാഭം, എയർടെൽ വാർഷിക പ്ലാനിൽ

ഇന്നത്തെ കാലത്ത് ഡാറ്റ ഉപയോഗിക്കുന്നവരിൽ ഉറപ്പായും എയർ ടെൽ ഉപയോക്താവാണെങ്കിൽ 299 രൂപയുടെ പ്ലാനായിരിക്കും ആദ്യം ചെയ്യുക. അങ്ങനെ നോക്കിയാൽ 299 രൂപ വീതം ഒരു വർഷം വേണ്ടി വരുന്നത് 3588 രൂപയാണ്

Airtel Yearly Plans: ഒരു വർഷം റീ ചാർജ്ജ് വേണ്ട; കുറഞ്ഞത് 1000 രൂപ ലാഭം, എയർടെൽ വാർഷിക പ്ലാനിൽ
Airtel PlansImage Credit source: TV9 Network
arun-nair
Arun Nair | Published: 03 Apr 2025 13:04 PM

കുറഞ്ഞത് 200 രൂപയെങ്കിലും വേണം അത്യാവശ്യം ഡാറ്റ ആവശ്യമില്ലാത്തവർക്ക് പോലും 28 ദിവസത്തെ റീ ചാർജ്ജ് പ്ലാൻ ചെയ്യാൻ. 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പിന്നെ ദിവസം 100 എസ്എംഎസും 199 രൂപയിൽ ലഭിക്കുമ്പോൾ ഒരു വർഷം ഇങ്ങനെ 199 രൂപ കൊണ്ട് വേണ്ടി വരുന്നത് 2388 രൂപയാണ്. ഇത് കാര്യമായി ഡാറ്റ ഉപയോഗിക്കാത്തവരുടെ കാര്യം. ഇന്നത്തെ കാലത്ത് ഡാറ്റ ഉപയോഗിക്കുന്നവരിൽ ഉറപ്പായും എയർ ടെൽ ഉപയോക്താവാണെങ്കിൽ 299 രൂപയുടെ പ്ലാനായിരിക്കും ആദ്യം ചെയ്യുക.

അങ്ങനെ നോക്കിയാൽ 299 രൂപ വീതം ഒരു വർഷം വേണ്ടി വരുന്നത് 3588 രൂപയാണ്. ഇതാണ് ആ ചിലവിൻ്റെ കണക്ക്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്റർ കൂടിയായ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച വാർഷിക പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇടക്കിടെയുള്ള റീ ചാർജ്ജുകൾ പുതിയ വാർഷിക പ്ലാൻ വരുന്നതോടെ മാറും.

വെറും 2249 രൂപ

ഇവിടെയാണ് എയർടെല്ലിൻ്റെ വാർഷിക പ്ലാനുകൾ സഹായിക്കുന്നത്. വെറും 2249 രൂപയുടെ വാർഷിക പ്ലാനിൽ 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കാം. ഒറ്റത്തവണ റീ ചാർജ്ജ് വഴി ഒരു വർഷം മുഴുവൻ പ്രതിമാസ റീചാർജുകളെ പറ്റി ആലോചിക്കുകയെ വേണ്ട. ഈ പ്ലാനിൽ വരിക്കാർക്ക് , ഇത് ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ആകെ 3600 സൗജന്യ എസ്എംഎസുകളും ഒരു വർഷം ഫ്രീയാണ്. പ്ലാനിൽ വർഷം തോറും 30 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് സൗജന്യ ഹലോ ട്യൂണുകളും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

വെറും 1849 രൂപയ്ക്ക്

ഇനി ഡാറ്റ ആവശ്യമില്ല വേണ്ടത് കോളിംഗ് ആണെങ്കിൽ ഉപഭോക്താക്കൾക്ക്, വെറും 1849 രൂപയ്ക്ക് വിലകുറഞ്ഞ മറ്റൊരു വാർഷിക പ്ലാൻ ലഭ്യമാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ ഡാറ്റ പോലുള്ള സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് ഉപകാരപ്രദമായിരിക്കും.

ഇനി ലാഭം

299 രൂപയുടെ പ്ലാനാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നതായി കണ്ടു വരുന്നത്. ഇത്തരത്തിൽ നോക്കിയാൽ 299 പ്ലാൻ മാസം തോറും റീ ചാർജ്ജ് ചെയ്താൽ 3588 രൂപ വേണ്ടി വരും വർഷം തോറും. എന്നാൽ 2249 രൂപയുടെ വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1000 രൂപക്ക് മുകളിൽ ലാഭം ഒരു വർഷം റീ ചാർജ്ജിൽ നിന്നും മാത്രമുണ്ടാക്കാം. അത്യാവശ്യം ഡാറ്റ ഉപയോഗവും കൃത്യമായി നടക്കും.