നിരക്ക് വര്‍ധന ബാധിക്കില്ല, ഇങ്ങനെ റീചാര്‍ജ് ചെയ്യൂ | Telecom Tariff Hike How to recharge mobile numbers without being affected by new rates the lowest plans for jio airtel and vi Malayalam news - Malayalam Tv9

Telecom Tariff Hike: നിരക്ക് വര്‍ധന ബാധിക്കില്ല, ഇങ്ങനെ റീചാര്‍ജ് ചെയ്യൂ

Updated On: 

29 Jun 2024 15:30 PM

How To Recharge Before Tariff Hike: ജൂലൈ നാല് മുതലാണ് വിഐയില്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. ജിയോയിലും എയര്‍ടെലിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും.

1 / 7ജൂലൈ

ജൂലൈ മൂന്ന്, നാല് എന്നീ ദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ ഉയര്‍ത്തിയ താരിഫ് നിരക്ക് നിലവില്‍ വരും. ഇതോടെ ഇപ്പോള്‍ റീചാര്‍ജ് ചെയ്യുന്ന തുകയ്ക്ക് ഇനി റീചാര്‍ച്ച് ചെയ്യാന്‍ സാധിക്കില്ല. എങ്ങനെ ഇതില്‍ നിന്ന് രക്ഷനേടാം എന്ന് നോക്കാം.

2 / 7

ജൂലൈ നാല് മുതലാണ് വിഐയില്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. ജിയോയിലും എയര്‍ടെലിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും.

3 / 7

അപ്പോള്‍ സ്വാഭാവികമായും ഈ ദിവസങ്ങള്‍ക്ക് മുമ്പ് പഴയ നിരക്കില്‍ ആളുകള്‍ക്ക് റീചാര്‍ജ് ചെയ്യാവുന്നതാണ്. നിരക്കില്‍ പ്രാബല്യത്തില്‍ വന്ന ദിവസം മുതല്‍ ആണല്ലോ ഉയര്‍ത്തിയ നിരക്ക് നല്‍കേണ്ടിവരിക.

4 / 7

നിരക്ക് വര്‍ധനവിന്റെ തലേദിവസം വരെ കുറഞ്ഞ ചെലവില്‍ അതായത് പഴയ നിരക്കില്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇനിയിപ്പോള്‍ ഒരു വര്‍ഷത്തേക്ക് വേണമെങ്കിലും റീചാര്‍ജ് ചെയ്യാം.

5 / 7

അടുത്ത വര്‍ഷം വരെ കുറഞ്ഞ ചെലവില്‍ ഡാറ്റ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാര്‍ഗം പ്രയോജനപ്പെടുത്താവുന്നതാണ്. പുതുക്കിയ നിരക്കുകള്‍ ബാധിക്കാതെ വര്‍ഷം മുഴുവന്‍ ഡാറ്റയും കോള്‍ സേവനവും ലഭിക്കും.

6 / 7

ഇനിയിപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഒരു വര്‍ഷത്തേക്ക് ചെയ്ത് പ്ലാന്‍ അവസാനിച്ചിട്ടില്ല എങ്കില്‍ പെട്ടെന്ന് കയറി റീചാര്‍ജ് ചെയ്യേണ്ട. പ്ലാനിന്റെ കാലാവധി അവസാനിച്ചതിന് ശേഷം മാത്രം റീചാര്‍ജ് ചെയ്യുന്നതാണ് ബുദ്ധി.

7 / 7

എന്നാല്‍ ഒരു മാസത്തിനുള്ള പ്ലാനിന്റെ കാലാവധി അവസാനിക്കും എന്നുള്ളവര്‍ക്ക് റീചാര്‍ജ് ചെയ്യാവുന്നതാണ്. നിലവില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് ടെലികോം കമ്പനികള്‍ ഇപ്പോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

Follow Us On
Exit mobile version