Swiggy new feature: ഇനി ഇഷ്ട ഭക്ഷണവും റെസ്റ്റോറന്റും കണ്ടെത്താൻ കഷ്ടപ്പെടേണ്ട; എളുപ്പവഴി ഒരുക്കി സ്വിഗ്ഗി
Swiggy new feature: 68% ആളുകളും സുഹൃത്തുക്കളിൽ നിന്നുള്ള ശുപാർശകളെയാണ് ആശ്രയിച്ചാണ് ഹോട്ടലുകളും ഭക്ഷണവും തിരഞ്ഞെടുക്കുന്നത്. ഇനി ശുപാർശകളും ആപ്പ് തന്നെ തരും.
ന്യൂഡൽഹി: പലപ്പോഴും ഭക്ഷണം ഓർഡർ ചെയ്യാനൊരുങ്ങുമ്പോൾ ഇഷ്ടമുള്ള ഹോട്ടലുകൾ കണ്ടെത്താനാകാതെ മറ്റിടങ്ങളിൽ നിന്ന് വാങ്ങി തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ടോ? എന്നാൽ അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി.
ഭക്ഷണ നിർദ്ദേശങ്ങൾ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഇപ്പോൾ ഇവർ അവതരിപ്പിച്ചിരിക്കുകയാണ്.
ആപ്പിൽ നിന്ന് കൊണ്ട് തന്നെ ‘ഈറ്റ്‌ലിസ്റ്റ്‌സ്’ എന്ന പേരിലുള്ള പുതിയ ഫീച്ചർ ഉപയോഗിക്കാം. ഭക്ഷണ നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും പങ്കിടുന്നതിനുമുള്ള അവസരം ലളിതമാക്കുന്നതിനാണ് ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വിഭവത്തിന്റെ പട്ടിക തയ്യാറാക്കാൻ സഹായിക്കുന്ന ‘ഈറ്റ്ലിസ്റ്റ്‌സ്’ ഫീച്ചർ സ്വിഗ്ഗി ഹോം വളരെ എളുപ്പത്തിൽ കണ്ടെത്താം.
ഇതിന് പ്രൊഫൈൽ പേജുകളിൽ തിരഞ്ഞാൽ മതിയാകും. ഭക്ഷണ കാര്യത്തിൽ 58 ശതമാനം ഉപയോക്താക്കളും തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് സ്വിഗ്ഗി ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്.
ALSO READ: ഐഫോൺ 15 ഇപ്പോൾ 12901 രൂപ കിഴിവിൽ വാങ്ങൂ
68% ആളുകളും സുഹൃത്തുക്കളിൽ നിന്നുള്ള ശുപാർശകളെയാണ് ആശ്രയിച്ചാണ് ഹോട്ടലുകളും ഭക്ഷണവും തിരഞ്ഞെടുക്കുന്നത്. ഇനി ശുപാർശകളും ആപ്പ് തന്നെ തരും. സ്വഗ്ഗി ആപ്പിൽ നിന്ന് കൊണ്ട് തന്നെ ഭക്ഷണം കണ്ടെത്തൽ, പങ്കിടൽ എന്നിവ ഏകീകരിച്ച് ഉപയോക്താക്കളുടെ ജോലി എളുപ്പമാക്കാനാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
ഇഷ്ടപ്പെട്ട വിഭവങ്ങളുടെ തീം ലിസ്റ്റുകൾ സൃഷ്ടിക്കാനും പുതിയ വിഭവങ്ങളും റെസ്റ്റോറന്റുകളും കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിനും ‘ഈറ്റ്ലിസ്റ്റ്‌സ്’ മറ്റുള്ളവരുമായി പങ്കിടുന്നതിനും മറ്റ് ഉപയോക്താക്കൾ സൃഷ്ടിച്ച ലിസ്റ്റുകൾ ആക്സസ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ കഴിയും.
ഉപയോക്താക്കൾക്ക് ആപ്പിൽ അവരുടെ പ്രിയപ്പെട്ട വിഭവങ്ങൾക്ക് അടുത്തുള്ള ബുക്ക്മാർക്ക് ഐക്കൺ ടാപ്പ് ചെയ്ത് ‘ഈറ്റ്ലിസ്റ്റ്‌സ്’ സൃഷ്ടിക്കാം. ഈ ലിസ്റ്റുകൾക്ക് വ്യത്യസ്തമായ പേരും ഇടാം. തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ വഴി അവരുടെ ലിസ്റ്റുകൾ പങ്കിടാം. മറ്റുള്ളവർ സൃഷ്ടിച്ച ഈറ്റ്ലിസ്റ്റുകൾ ബ്രൗസുചെയ്യാനും ഇതിലൂടെ കഴിയും.