5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Space X Polaris Dawn: സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം; ചരിത്രം കുറിക്കാൻ പൊളാരിസ് ഡൗൺ

Space X Polaris Dawn Mission: പൊളാറിസ് ഡൗൺ ദൗത്യത്തിൽ നാല് സഞ്ചാരികളാവും ഉണ്ടാവുക. കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡറായി വരുക. ദൗത്യത്തിലെ പൈലറ്റ് യുഎസ് വ്യോമസേനയിൽ നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണൽ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ്.

Space X Polaris Dawn: സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം; ചരിത്രം കുറിക്കാൻ പൊളാരിസ് ഡൗൺ
Polaris Dawn Mission.
neethu-vijayan
Neethu Vijayan | Published: 09 Aug 2024 13:40 PM

സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് (Space X). സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡൗൺ ദൗത്യം (Polaris Dawn Mission) ഓഗസ്റ്റ് 26ന് വിക്ഷേപിക്കും. ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പ്‌സേ സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് പൊളാരിസ് ഡൗൺ ദൗത്യം വിക്ഷേപിക്കുക. സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തവും അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരെ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ബഹിരാകാശത്തെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നതെന്നതാണ് ഇതിൻ്റെ പ്രത്യേകത.

പൊളാറിസ് ഡൗൺ ദൗത്യത്തിൽ നാല് സഞ്ചാരികളാവും ഉണ്ടാവുക. കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡറായി വരുക. ദൗത്യത്തിലെ പൈലറ്റ് യുഎസ് വ്യോമസേനയിൽ നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണൽ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ്. ഇവർക്കൊപ്പം മിഷൻ സ്‌പെഷ്യലിസ്റ്റുകളായി സ്‌പേസ് എക്‌സ് എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മെനോൻ എന്നിവരും ദൗത്യത്തിന്റെ ഭാഗമാവും.

ALSO READ: 5 മിനിറ്റിൽ ഫോൺ ഫുൾ ചാർജ്, ഇനി 300W ചാർജർ യുഗം

പൊളാരിസ് പ്രോഗ്രാമിൽ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളിൽ ആദ്യത്തേണ് ഇത്. ജാരെഡ് ഐസാക്മാൻ തന്നെയാണ് ദൗത്യങ്ങളുടെ ചെലവ് വഹിക്കുന്നതും. 2021 സെപ്റ്റംബറിൽ നടന്ന ഇൻസ്പിരേഷൻ 4 ദൗത്യത്തിന് നേതൃത്വം നൽകിയതും ഐസാക്മാൻ ആണ്.

നാസയുടെ ക്രൂ 9 വിക്ഷേപണം നടത്തുന്നതിന് വേണ്ടി പൊളാരിസ് ഡൗൺ വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു. എന്നാൽ സ്റ്റാർലൈനർ പേടകം തിരിച്ചിറക്കാനാകാത്തതിനെ തുടർന്ന് പേടകത്തിൽ നിലയത്തിലെത്തിയ സുനിത വില്യംസിനേയും ബച്ച് വിൽമറിനേയും അടുത്ത വർഷം വരെ നിലയത്തിൽ നിലനിർത്താൻ തീരുമാനിച്ചതോടെ ക്രൂ 9 വിക്ഷേപണവും മാറ്റിവച്ചു.

പൊളാരിസ് ഡൗൺ ദൗത്യത്തിൻ്റെ ലക്ഷ്യങ്ങൾ എന്തെല്ലാം

ചരിത്രത്തിൽ ആദ്യത്തേത് എന്ന് പറയാനാവുന്ന ഒട്ടേറെ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് പൊളാരിസ് ഡൗൺ ദൗത്യം തയ്യാറാവുന്നത്. സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്) എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഭൂമിയിൽ നിന്ന് 700 കിമീ ഉയരത്തിൽ മനുഷ്യരെ എത്തിക്കുക, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം എന്നതും പൊളാരിസ് ഡൗൺ ദൗത്യം ലക്ഷ്യമിടുന്നു.

നാസ പുതിയതായി രൂപകൽപന ചെയ്ത എസ്‌ക്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) സ്‌പേസ് സ്യൂട്ടുകൾ ബഹിരാകാശത്ത് പരീക്ഷിക്കാനും ദൗത്യം പദ്ധതിയിടുന്നുണ്ട്. സ്റ്റാർലിങ്കിന്റെ ലേസർ അധിഷ്ടിത ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും ഉൾപ്പെടെ ദൗത്യം ലക്ഷ്യവയ്ക്കുന്നു. സെന്റ് ജൂഡ് ചിൽഡ്രൻ ആശുപത്രിയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുക എന്നതും ദൗത്യത്തിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.