5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: ചൊവ്വയിലെത്താൻ ഇനി 90 ദിവസം മതി…; പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്

Elon Musk Mars Project: നിലവിലെ സാങ്കേതിക വിദ്യയും കരുത്തുറ്റ റോക്കറ്റും ഉപയോഗിച്ചാൽ പോലും ചൊവ്വയിലേക്കുള്ള യാത്ര കുറഞ്ഞത് എട്ട് മാസം സമയം എടുക്കും. ഇത്രയും കാലം ബഹിരാകാശത്ത് തുടരുക എന്ന വെല്ലുവിളി മറികടക്കാനാകുമോ എന്നത് നിരവധി സംശയങ്ങൾ ശാസ്ത്രലോകത്ത് നിന്നുയരുന്നുണ്ട്. സാധാരണ ഗതിയിൽ ചൊവ്വയിലേക്കുള്ള യാത്രാമസമയം ആറുമുതൽ ഒമ്പത് മാസം വരെയാണ് എടുക്കാറുള്ളത്.

Elon Musk: ചൊവ്വയിലെത്താൻ ഇനി 90 ദിവസം മതി…; പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്
ഇലോൺ മസ്ക് (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 01 Dec 2024 09:35 AM

അന്യ​ഗ്രഹങ്ങളിൽ മനുഷ്യവാസവും ജീവൻ്റെ തുടിപ്പും തേടിയലയുകയാണ് പല ശാസ്ത്രജ്ഞരും. അതിൽ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കുന്നതടക്കമുള്ള ആശയങ്ങളുമായി മുന്നോട്ടുപോകുന്നയാണ് സ്‌പേസ് എക്‌സ് മേധാവിയായ ഇലോൺ മസ്‌ക് (Elon Musk). ഇപ്പോഴിതാ ചുവന്ന ഗ്രഹത്തിലേക്കുള്ള യാത്രാ സമയം കുറയ്ക്കാനുള്ള പദ്ധതിയാണ് ഇലോൺ മസ്‌ക് അവതരിപ്പിക്കുന്നത്. മസ്‌കിന്റെ പദ്ധതി വിജയിച്ചാൽ ഭൂമിയിൽ നിന്ന് പരമാവധി 90 ദിവസംകൊണ്ട് ചൊവ്വയിലെത്താനാകുമെന്നാണ് റിപ്പോർട്ട്.

എന്നാൽ നിലവിലെ സാങ്കേതിക വിദ്യയും കരുത്തുറ്റ റോക്കറ്റും ഉപയോഗിച്ചാൽ പോലും ചൊവ്വയിലേക്കുള്ള യാത്ര കുറഞ്ഞത് എട്ട് മാസം സമയം എടുക്കും. ഇത്രയും കാലം ബഹിരാകാശത്ത് തുടരുക എന്ന വെല്ലുവിളി മറികടക്കാനാകുമോ എന്നത് നിരവധി സംശയങ്ങൾ ശാസ്ത്രലോകത്ത് നിന്നുയരുന്നുണ്ട്. സാധാരണ ഗതിയിൽ ചൊവ്വയിലേക്കുള്ള യാത്രാമസമയം ആറുമുതൽ ഒമ്പത് മാസം വരെയാണ് എടുക്കാറുള്ളത്.

ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം ചില സാഹചര്യങ്ങളിൽ മാറാറുന്നതും വലിയ വെല്ലുവിളിയാണ്. ഇതിനനുസരിച്ച് യാത്രാസമയത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇതിനെ മറികടന്ന് കൂടുതൽ വേഗത്തിൽ പോകണമെങ്കിൽ ബഹിരാകാശ പേടകത്തിന്റെ രൂപകൽപ്പനയിലും പ്രൊപ്പൽഷൻ സംവിധാനത്തിലുമൊക്കെ ചില മാറ്റങ്ങൾ വരുത്തിയാൽ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

അങ്ങനെ ചെയ്താൽ പൂർണ ശേഷിയിൽ ആളുകളെയും അവശ്യസാധനങ്ങളും ഇന്ധനവുമൊക്കെ നിറച്ചുകഴിഞ്ഞാൽ സ്‌പേസ് എക്‌സിന്റെ ഏറ്റവും ശക്തിയേറിയ സ്റ്റാർഷിപ്പ് റോക്കറ്റിന് മണിക്കൂറിൽ 36,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നും മസ്ക് പറയുന്നു. ഈ വേഗത്തിൽ പേടകം സഞ്ചരിച്ചാൽ 80 മുതൽ 100 ദിവസങ്ങൾക്കൊണ്ട് ചൊവ്വയുടെ സമീപത്തെത്താൻ സാധിക്കുകയും ചെയ്യും.

നിലവിൽ സ്റ്റാർഷിപ്പ് റോക്കറ്റിന് 39,600 കിലോമീറ്റർ വേഗത്തിലാണ് കുതിക്കാൻ സാധിക്കുന്നത്. എന്നാൽ അതിൽ ആളുകളെയും മറ്റും വഹിച്ച് കുതിക്കുമ്പോൾ ഈ പറയുന്ന വേഗം എത്രത്തോളം കൈവരിക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാലാണ് പുതിയ ചില മാറ്റങ്ങൾ സ്റ്റാർഷിപ്പിൽ വരുത്താൻ മസ്കിൻ്റെ നേതൃത്വത്തിലുള്ള സംഘം ആലോചിക്കുന്നത്. പൂർണശേഷിയിൽ മണിക്കൂറിൽ 38,000 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുന്ന തരത്തിൽ റോക്കറ്റിനെയും പേടകത്തിനെയും മാറ്റുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യമിടുന്നത്.

അതിനായി ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പിൽ ഇന്ധനം നിറയ്ക്കുക എന്ന ആശയവും മസ്‌ക് മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ അതിനായി കൂടുതൽ കരുത്തുറ്റ എഞ്ചിനും വികസിപ്പിക്കേണ്ടി വന്നേക്കും. ഇതിലൂടെ 45 ദിവസം കൊണ്ട് ചൊവ്വയിലെത്താൻ സാധിച്ചേക്കുമെന്നും മസ്ക് വാദിക്കുന്നു.