AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sony Xperia 1 VII: എക്സ്പീരിയയുമായി സോണി തിരികെയെത്തുന്നു; പുതിയ മോഡലിൻ്റെ ഫീച്ചറുകൾ പുറത്ത്

Sony Xperia 1 VII Design And Features: സോണി എക്സ്പീരിയ 1 സെവൻ ഏറെ വൈകാതെ പുറത്തിറങ്ങിയേക്കും. മോഡലിൻ്റെ ഡിസൈനും മറ്റ് സവിശേഷതകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Sony Xperia 1 VII: എക്സ്പീരിയയുമായി സോണി തിരികെയെത്തുന്നു; പുതിയ മോഡലിൻ്റെ ഫീച്ചറുകൾ പുറത്ത്
സോണി എക്സീരിയ 1 സെവൻImage Credit source: Social Media
abdul-basith
Abdul Basith | Published: 28 Apr 2025 15:01 PM

എക്സ്പീരിയ മോഡലുമായി സോണി തിരികെയെത്തുന്നു. സോണി എക്സ്പീരിയ 1 സെവൻ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. 2024 മെയ് മാസത്തിൽ പുറത്തിറങ്ങിയ സോണി എക്സ്പീരിയ 1 സിക്സിൻ്റെ പുതിയ പതിപ്പാണ് ഇത്. പുതിയ മോഡലിനെപ്പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിയർ എൻഡിൽ മൂന്ന് ക്യാമറയും സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റുമാവും മോഡലിൽ ഉണ്ടാവുക എന്നാണ് വിവരം.

ഫോണിൻ്റെ ഡിസൈൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തായ്വാനീസ് സർട്ടിഫിക്കേഷൻ സൈറ്റായ എൻസിസിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്. കറുപ്പ്, നേവി ഗ്രീൻ, പർപ്പിൾ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. മുൻ മോഡലായ സോണി എക്സ്പീരിയ 1 സിക്സ് കറുപ്പ്, പ്ലാറ്റിനം സിൽവർ, ഖാക്കി ഗ്രീൻ എന്നിവയായിരുന്നു നിറങ്ങൾ. സോണി എക്സ്പീരിയ 1 സിക്സിൽ നിന്ന് ഡിസൈനിൽ സോണി എക്സ്പീരിയ 1 സെവന് വലിയ മാറ്റങ്ങളില്ല. ട്രിപ്പിൾ റിയർ ക്യാമറ തന്നെ തുടരും. ഹെഡ്ഫോൺ ജാക്കും തുടരും.

Also Read: Motorola: എഐ ഫീച്ചറുകൾ വർധിപ്പിച്ച് മോട്ടറോള; ഗൂഗിളും മൈക്രോസോഫ്റ്റും സഹകരിക്കും

പിൻ ഭാഗത്തെ ക്യാമറ സെറ്റപ്പിൽ പ്രധാന ക്യാമറ മധ്യഭാഗത്താണ്. ഇതിൽ എക്സ്മോർ-ടി സെൻസർ ഉണ്ടാവും. റിപ്പോർട്ടുകളനുസരിച്ച് XQ-FSxx എന്നതാണ് മോഡൽ നമ്പർ. മുൻ മോഡലുകളെക്കാൾ അല്പം വലിപ്പം കുറഞ്ഞതാണ് പുതിയ മോഡൽ. 6.5 ഇഞ്ച് സ്ക്രീൻ ആവും ഫോണിൽ ഉണ്ടാവുക എന്ന് സൂചനയുണ്ട്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യ സോണി സ്മാർട്ട്ഫോണാവും ഇത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോണീ എക്സ്പീരിയ 1 സിക്സ് വിലക്കൂടുതലായതിനാൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 12 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറിയുടെ ബേസിക് മോഡലിന് ഇന്ത്യൻ കറൻസിയിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തിനടുത്തായിരുന്നു വില. സ്നാപ്ഡ്രാഗൺ 8 ജെൻ എസ്ഒസി ചിപ്സെറ്റിലായിരുന്നു പ്രവർത്തനം. 48 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ്, 12 മെഗാപിക്സലിൻ്റെ സൂം ക്യാമറകളും പിൻ ഭാഗത്തുണ്ടായിരുന്നു.12 മെഗാപിക്സൽ തന്നെയായിരുന്നു സെൽഫി ക്യാമറ.