Smartwatch Quit Smoking: സ്‌മാർട്ട്‌വാച്ച് ധരിച്ചാൽ പുകവലിക്കില്ല; പുതിയ കണ്ടെത്തലുമായി ബ്രിസ്റ്റോൾ സർവകലാശാല

Smartwatches Can Help Quit Smoking: പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിയുകയും അയാൾ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്‌മാർട്ട്‌വാച്ച് ചെയ്യുന്നത്. ഓരോ തവണ സ്‌മാർട്ട്‌വാച്ച് ഇക്കാര്യങ്ങൾ കണ്ടെത്തുമ്പോഴും നമ്മുടെ കൈയ്യിലെ സ്‌മാർട്ട്‌വാച്ച് സ്ക്രീനിൽ അലർട്ട് സന്ദേശം വരുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യുന്നു. ഗവേഷകരുടെ ചോദ്യങ്ങൾക്ക് പഠനത്തിൽ പങ്കെടുത്തവർ നൽകിയ മറുപടികൾ ആരോഗ്യമേഖലയ്ക്ക് ​ഗുണപ്രദമാകുമെന്നും പഠനത്തിൽ പറയുന്നു.

Smartwatch Quit Smoking: സ്‌മാർട്ട്‌വാച്ച് ധരിച്ചാൽ പുകവലിക്കില്ല; പുതിയ കണ്ടെത്തലുമായി ബ്രിസ്റ്റോൾ സർവകലാശാല

പ്രതീകാത്മക ചിത്രം.

Published: 

05 Jan 2025 11:38 AM

പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണ്… ഇതറിഞ്ഞിട്ടും പുകവലി ഉപേക്ഷിക്കാൻ മടിയുള്ളവരുമുണ്ട്. പുകവലി ഉപേക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവരുമുണ്ട്. ചില കാരണങ്ങളാൽ അത് സാധിക്കാറില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരമായാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ എത്തിയിരിക്കുന്നത്. ഒരു സ്‌മാർട്ട്‌വാച്ച് ധരിച്ച് പുകവലിയിൽ നിന്ന് രക്ഷ നേടാനുള്ള സംവിധാനമാണ് ഗവേഷകർ ഒരുക്കിയിരിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകുന്ന സ്‌മാർട്ട്‌വാച്ച് ആപ്ലിക്കേഷനെക്കുറിച്ചാണ് ​ഗവേഷകരുടെ പഠനത്തിൽ പറയുന്നത്.

ജെഎംഐആർ ഫോർമേറ്റീവ് റിസർച്ചാണ് ഈ പ്രബന്ധത്തിലാണ് ഈ സ്മാർട്ട് വാച്ചിനെക്കുറിച്ചും അതിൻ്റെ ഉപയോ​ഗത്തെക്കുറിച്ചും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കുന്നയാളുകൾക്ക് അതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ആവശ്യമായ തത്സമയ സൂചനകളും വിവരങ്ങളും സ്‌മാർട്ട്‌വാച്ചിൽ നൽകുന്ന വിധമാണ് ഇതിലെ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു മോഷൻ സെൻസർ സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചാണ് ഇതിൽ പ്രവർത്തനം നടക്കുന്നത്.

പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിയുകയും അയാൾ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്‌മാർട്ട്‌വാച്ച് ചെയ്യുന്നത്. ഓരോ തവണ സ്‌മാർട്ട്‌വാച്ച് ഇക്കാര്യങ്ങൾ കണ്ടെത്തുമ്പോഴും നമ്മുടെ കൈയ്യിലെ സ്‌മാർട്ട്‌വാച്ച് സ്ക്രീനിൽ അലർട്ട് സന്ദേശം വരുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യുന്നു. 18 പേരിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇതിൻ്റെ പ്രവർത്തനം വിലയിരുത്തിയത്. ദിവസവും പുകവലിക്കാറുള്ള, പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളിലാണ് ഇത് പരീക്ഷിച്ചത്.

രണ്ടാഴ്‌ചക്കാലം എല്ലാ ദിവസവും സ്മാർട്ട്‌വാച്ച് കയ്യിൽ ധരിച്ചവരാണ് പഠനത്തിന് വിധേയമായത്. സ്‌മാർട്ട്‌വാച്ചിലെ മോഷൻ സെൻസറുകൾ വഴിയാണ് പുകവലിക്കുന്നവരുടെ കൈയുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്. സ്റ്റോപ്പ് വാച്ച് സിസ്റ്റത്തിലെ പ്രവർത്തനം വിശകലനം ചെയ്യുന്നതിനായി ആക്സിലറോമീറ്ററും ഗൈറോസ്കോപ്പുമാണ് ഉപയോഗിക്കുന്നത്. പഠനത്തിൽ പങ്കെടുത്തവർ പുകവലിക്കാനായി ശ്രമിക്കുമ്പോൾ തത്സമയ മുന്നറിയിപ്പ് അവരുടെ സ്മാർട്ട് വാച്ചിൽ സന്ദേശങ്ങളായി ലഭിച്ചിട്ടുണ്ട്.

ഗവേഷകരുടെ ചോദ്യങ്ങൾക്ക് പഠനത്തിൽ പങ്കെടുത്തവർ നൽകിയ മറുപടികൾ ആരോഗ്യമേഖലയ്ക്ക് ​ഗുണപ്രദമാകുമെന്നും പഠനത്തിൽ പറയുന്നു. ദിവസവും കയ്യിൽ ധരിക്കാമെന്നതിനാലാണ് ഈ സോഫ്റ്റ്‌വെയർ സംവിധാനം സ്‌മാർട്ട്‌വാച്ചിൽ പരീക്ഷിക്കാൻ കാരണമായത്. സ്‌മാർട്ട്‌ഫോണുകൾ എപ്പോഴും കയ്യിൽ കരുതുന്നില്ല എന്നതിനാലാണ് ഫോണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്താതിരിക്കാൻ കാരണം. എന്നാൽ പങ്കെടുത്തവരിൽ ചിലർ സ്മാർട്ട് വാച്ചിൻ്റെ ബാറ്ററി ലൈഫും ബൾക്കിനസും ഉപകരണ അനുഭവവുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളായി ഊന്നിപ്പറഞ്ഞു.

 

 

Related Stories
Whatsapp Document Scanner: വാട്‌സ്ആപ്പിൽ ഇനി ഡോക്യുമെന്റ് സ്‌കാനറും; ഫീച്ചർ ലഭിക്കുക ആർക്കെല്ലാം?
HP Omen Max 16 : ബിൽറ്റ് ഇൻ ഗൂഗിൾ ടിവി അടക്കമുള്ള എച്ച്പിയുടെ ഗെയിമിങ് മോണിറ്റർ; ഒപ്പം പുതിയ ഗെയിമിങ് ലാപ്ടോപ്പും
Smart Phone Battery: ബാറ്ററി 8000 MAH, കപ്പാസിറ്റി കൂട്ടാൻ സാംസംഗും, ആപ്പിളും; വരുമോ മാറ്റം?
Best Jio Plans: മൂന്ന് മാസം റീ ചാർജ്ജ് ചെയ്യേണ്ട, പോക്കറ്റ് കീറാതിരിക്കാൻ പ്ലാനുമായി ജിയോ
Honor Magic 6 Pro: എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം
ISRO : സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്‌
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ