Smartphone Battery Tips: സ്മാർട്ട്‌ഫോൺ ബാറ്ററി പെട്ടെന്ന് തീരുന്നോ? പരിഹരിക്കാൻ വഴിയുണ്ട്
ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആവശ്യമില്ലാത്ത ആപ്പുകളും ഫീച്ചറുകളുമാണ് സ്മാർട്ട്ഫോണുകളിൽ ഏറെയുമുള്ളത്. അതുകൊണ്ട് തന്നെ ഫോണിലെ ബാറ്ററി തീരാൻ മറ്റ് കാരണങ്ങൾ ഒന്നും ആവശ്യമില്ല

ഇക്കാലത്ത് സ്മാർട്ട് ഫോണില്ലാതെ ഒന്നും നടക്കില്ലെന്നതാണ് അവസ്ഥ. അതിപ്പോൾ ഫോട്ടോ എടുക്കുന്നതോ, ആപ്പുകൾ ഉപയോഗിക്കുന്നതോ അല്ല ഏതാണ്ട് എല്ലാക്കാര്യത്തിനും സ്മാർട്ട് ഫോൺ തന്നെ വേണം. എന്നാൽ അമിത ഉപയോഗം വഴി സ്മാർട്ട് ഫോണിനും ചില പ്രശ്നങ്ങൾ വരാറുണ്ട്. അതിലൊന്നാണ് ഫോണിൻ്റെ ബാറ്ററി. ഉപയോഗം കൂടുമ്പോൾ ബാറ്ററിയും കുറയും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് നമ്മുക്ക് ഒഴിവാക്കാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. പവർ സേവിംഗ് മോഡ് ഓണാക്കുക
പെട്ടെന്ന് ഫോണിൻ്റെ ബാറ്ററി തീരുന്ന ഘട്ടത്തിൽ ചാർജിംഗ് നടക്കില്ലെന്നാണെങ്കിൽ ഫോണിൻ്റെ പവർ സേവിംഗ് മോഡ് പ്രവർത്തനക്ഷമമാക്കുക. ഇത് ഫോണിൻ്റെ ബ്രൈറ്റ്നെസ് കുറക്കും, ഒപ്പം പ്രവർത്തിക്കുന്ന ഗ്രൗണ്ട് പശ്ചാത്തല അപ്ലിക്കേഷനുകൾ നിശ്ചലമാക്കുകയും , ഫോണിലെ റിഫ്രഷ് റേറ്റ് കുറയ്ക്കുകയും ചെയ്യും.
2. അഡാപ്റ്റീവ് പവർ
അഡാപ്റ്റീവ് പവർ മോഡ് ഫോണിൽ സെലക്ട് ചെയ്താൽ ഫോണിൽ നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ മാത്രമായിരിക്കും പ്രവർത്തിക്കുന്നത്. ഇത് പതിവായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾക്ക് കൂടുതൽ പവർ നൽകും. ഒപ്പം അനാവശ്യമായി പ്രവർത്തിക്കുന്ന മറ്റുള്ളവയെ പരിമിതപ്പെടുത്തും.
3. ഡാർക്ക് മോഡിലേക്ക്
ഡാർക്ക് മോഡിലേക്ക് മാറുകയും സ്ക്രീൻ ടൈംഔട്ട് കുറയ്ക്കുകയും ചെയ്യുന്നതും നല്ലതാണ്. ഫോണിന് ഒഎൽഇഡി അല്ലെങ്കിൽ അമോലെഡ് സ്ക്രീൻ ഉണ്ടെങ്കിൽ, ഡാർക്ക് മോഡ് ഓണാക്കുന്നത് ബാറ്ററി ലാഭിക്കാൻ കഴിയും. സ്ക്രീൻ ടൈംഔട്ട് 15 അല്ലെങ്കിൽ 30 സെക്കൻഡായി കുറയ്ക്കുക, അതിനാൽ ഉപയോഗത്തിലില്ലാത്തപ്പോൾ സ്ക്രീൻ വേഗത്തിൽ ഓഫാകും.
4. ആപ്ലിക്കേഷനുകൾ പരിശോധിക്കുക
ഫോൺ സെറ്റിംഗ്സിൽ ബാറ്ററി യൂസേജ് പരിശോധിച്ച് ഏത് അപ്ലിക്കേഷനുകളാണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുക. ഉപയോഗിക്കാത്ത അപ്ലിക്കേഷനുകൾ സ്ലീപ്പ് മോഡിൽ ഇടുക. പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇത് ചെയ്യാവുന്നതാണ്.
5. വോയ്സ് ഡിറ്റക്ഷൻ ഓഫ് ചെയ്യുക
ഗൂഗിൾ അസിസ്റ്റൻസ് വോയിസ് ഡിറ്റെക്ഷൻ പരമാവധി ഒഴിവാക്കുക. ഇത് നിരന്തരം പശ്ചാത്തലത്തിൽ വരുന്നത് വഴി ബാറ്ററി തീരാം. സെറ്റിംഗ്സിൽ പോയി ഇത് ഡിസെബിൾ ചെയ്യാം.
6. ലൊക്കേഷൻ
ഗൂഗിൾ മാപ്പ് പോലെയുള്ള പ്രധാനപ്പെട്ട അപ്ലിക്കേഷനുകളിലേക്ക് മാത്രം ലൊക്കേഷൻ ആക്സസ് അനുവദിക്കുക. ഗെയിമുകൾ, സോഷ്യൽ മീഡിയ അല്ലെങ്കിൽ ഷോപ്പിംഗ് അപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ലോക്കേഷേൻ ആക്സസ് പെർമിഷൻ നൽകരുത്.