Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം

Siri Eavesdropping How to Claim The Settlement: വിർച്വൽ അസിസ്റ്റൻ്റായ സിരി ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചെന്ന കേസിൽ 95 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് ആപ്പിൾ അറിയിച്ചിരിക്കുകയാണ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 814.78 കോടി രൂപയാണ് ഇത്. ഈ നഷ്ടപരിഹാരം എങ്ങനെ, ആർക്ക് ലഭിക്കുമെന്ന് നോക്കാം.

Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം

ആപ്പിൾ സിരി

Published: 

04 Jan 2025 22:51 PM

വിർച്വൽ അസിസ്റ്റൻ്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു എന്ന കേസിൽ ആപ്പിൾ ഒത്തുതീർപ്പിനൊരുങ്ങിയിരിക്കുകയാണ്. ഉപഭോക്താക്കൾ സംസാരിക്കുന്നത് അവരുടെ അനുവാദമില്ലാതെ മനസ്സിലാക്കിയതിന് ശേഷം ആ വിവരങ്ങൾ പരസ്യദാതാക്കൾക്ക് കൈമാറി എന്നതായിരുന്നു കേസ്. ഈ കേസിൽ 95 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകാമെന്നാണ് ആപ്പിൾ അറിയിച്ചത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 814.78 കോടി രൂപ വരുന്ന ഈ തുകയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, ആർക്ക് ലഭിക്കുമെന്ന് പരിശോധിക്കാം.

ആർക്കൊക്കെ നഷ്ടപരിഹാരം ലഭിക്കും?

2014 സെപ്തംബർ 17നും 2024 ഡിസംബർ 31നും ഇടയിൽ സിരി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പിൾ ഉപകരണം ഉപയോഗിച്ചിട്ടുള്ളവർക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. ഒരൊറ്റ നിബന്ധന മാത്രം. നിങ്ങൾ അമേരിക്കയിലാവണം താമസിക്കേണ്ടത്. സിരി സ്വയം ആക്റ്റിവേറ്റായി സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് അറിഞ്ഞു എന്ന് സത്യം ചെയ്താൽ നഷ്ടപരിഹാരം ലഭിക്കും. ഫെബ്രുവരി 14 വരെയാണ് ഇങ്ങനെ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള സമയമായി ആപ്പിൾ മുന്നോട്ടുവച്ചതെങ്കിലും 2025 മെയ് 15 വരെ കോടതി സമയം അനുവദിച്ചു. 45 ദിവസത്തിനുള്ളിൽ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും.

Also Read : Low Rate IPhone: ഐഫോണിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ, വിവരങ്ങൾ ചോർന്നു?

എത്ര തുക നഷ്ടപരിഹാരം ലഭിക്കും?

ഒരാൾക്ക് 20 ഡോളറാണ് ആപ്പിൾ നൽകുന്ന നഷ്ടപരിഹാരം. എന്നാൽ, ഓരോ ഡിവൈസിനുമായി പ്രത്യേകം നഷ്ടപരിഹാരം ആവശ്യപ്പെടാം. അതായത്, നിങ്ങൾ അഞ്ച് ആപ്പിൾ ഡിവൈസ് ഇക്കാലയളവിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 100 ഡോളർ നഷ്ടപരിഹാരം ലഭിക്കും. ആപ്പിൾ ആകെ നൽകാമെന്നറിയിച്ച 95 മില്ല്യൺ ഡോളർ എല്ലാം ഉപഭോക്താക്കൾക്കല്ല ലഭിക്കുന്നത്. ഇതിൽ 30 ശതമാനം നിയമവിദഗ്ധർക്കാണ്. ഏതാണ്ട് 30 മില്ല്യൺ ഡോളറോളം ഇവർക്ക് ലഭിക്കും. ഇത് വലിയ തുകയായി തോന്നാമെങ്കിലും ആപ്പിളിനെ സംബന്ധിച്ച് വളരെ കുറഞ്ഞ തുകയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ആപ്പിൾ നേടിയത് 93.74 ബില്ല്യൺ ഡോളറാണ്. ആപ്പിളിൻ്റെ 9 മണിക്കൂർ നേരത്തെ ലാഭമാണ് നിലവിൽ നഷ്ടപരിഹാരമായി നൽകുന്ന 95 മില്ല്യൺ ഡോളർ. 2014 മുതൽ 2024 വരെ 705 ബില്യൺ ഡോളറാണ് ആപ്പിളിന്റെ ലാഭം.

ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങൾ തെറ്റ് ചെയ്തു എന്ന് ആപ്പിൾ ഇതുവരെ സമ്മതിച്ചിട്ടില്ല. ഉപഭോക്താക്കളുറ്റെ അനുവാദമില്ലാതെ റെക്കോർഡ് ചെയ്ത കാര്യങ്ങൾ പരസ്യദാതാക്കൾക്ക് കൈമാറി എന്നതിന് കൃത്യമായ തെളിവുകളും ഇല്ല. സിരിയെ മെച്ചപ്പെടുത്താൻ മാത്രമാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ആപ്പിൾ പറയുന്നു. ഇക്കാര്യത്തിൽ കമ്പനി ഒരു തെറ്റും ചെയ്തിട്ടില്ല. തങ്ങൾക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണെന്നും ആപ്പിൾ പറയുന്നു. ഈ നഷ്ടപരിഹാരത്തിന് ആപ്പിൾ സമ്മതിച്ചത് പോലും കടുത്ത നഷ്ടപരിഹാരത്തുക ഒഴിവാക്കാനാണ്. കേസിൽ പരാജയപ്പെട്ടാൽ ആപ്പിളിന് 1.5 ബില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്നേനെ. അഞ്ച് വർഷങ്ങളായി നീണ്ടുനിൽക്കുന്ന കേസാണ് ഇത്. ഗൂഗിളിനെതിരെയും സമാനമായ കേസ് നിലനിൽക്കുന്നുണ്ട്. ആപ്പിളിനെതിരെ കേസ് നൽകിയ അതേ സംഘടന തന്നെയാണ് ഗൂഗിളിനെതിരെയും കേസ് നൽകിയത്.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ