Uranus And Neptune: ഗ്രഹങ്ങളിൽ ജീവനുണ്ടോ? യുറാനസിലും നെപ്റ്റ്യൂണിലും മഹാസമുദ്രങ്ങൾ; പഠനം

Oceans On Uranus And Neptune: സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമായാണ് യുറാനസ് അറിയപ്പെടുന്നത്. യുറാനസിന് 27 ഉപഗ്രഹങ്ങൾ ഉള്ളതായും കണക്കാക്കപ്പെടുന്നു. അതേസമയം സൗരയൂഥത്തിൽ വലിപ്പം കൊണ്ട്‌ നാലാമത്തേ ഗ്രഹമായി നെപ്റ്റ്യൂണിനെ കണക്കാക്കുന്നു. ഈ വാതകഭീമന് ഭൂമിയുടെ 17 മടങ്ങിലധികം പിണ്ഡമുള്ളതായി ​ഗവേഷകർ ചൂണ്ടികാണിക്കുന്നു.

Uranus And Neptune: ഗ്രഹങ്ങളിൽ ജീവനുണ്ടോ? യുറാനസിലും നെപ്റ്റ്യൂണിലും മഹാസമുദ്രങ്ങൾ; പഠനം

Represental Image (Credits: Social Media)

Published: 

30 Nov 2024 10:39 AM

ഭൂമിക്ക് പുറത്തേക്കുള്ള ബഹിരാകാശ പഠനങ്ങൾ ലോകമെങ്ങും മത്സരിച്ച് പുരോഗമിക്കുകയാണ്. മറ്റ് ഗ്രഹങ്ങളിൽ ജീവനുണ്ടോ? അവിടങ്ങളിലേക്ക് മനുഷ്യന് ഭാവിയിൽ ചേക്കേറി ജീവിക്കാൻ സാധിക്കുമോ എന്ന നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞൻമാർ ബഹിരാകാശ ഗവേഷണങ്ങളിൽ സജീവമാക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളിൽ മഹാസമുദ്രങ്ങളുണ്ട് എന്ന് ഉറപ്പിക്കുന്ന പുതിയൊരു പഠനം റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

സൗരയൂഥത്തിലെ ഹിമഭീമൻ ഗ്രഹങ്ങളിലൊന്നായ യുറാനസിലും അയൽവാ​ഗ്രഹമായ നെപ്റ്റ്യൂണിലും വലിയ ആഴമുള്ള സമുദ്രങ്ങൾ ഒളിഞ്ഞുകിടക്കുന്നതായി പുതിയ ചില പഠനങ്ങൾ വെളിപ്പോടുത്തുന്നത്. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനമാണ് യുറാനസിലെയും നെപ്റ്റ്യൂണിലെയും മഹാസമുദ്രങ്ങളെ കുറിച്ച് വിവരിക്കുന്നത് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതിലൂടെ ഇരു ഗ്രഹങ്ങളിലെയും ആഴത്തിലുള്ള സമുദ്രങ്ങളെ കുറിച്ച് കണ്ടെത്താൻ സാധിച്ചു. യുറാനസിൻറെയും നെപ്റ്റ്യൂണിൻറെയും കനമേറിയ വാതകമണ്ഡലത്തിനും ഐസ്‌പാളികൾക്കും താഴെ സമുദ്രങ്ങൾ ഒളിച്ചിരിക്കുന്നുവെന്നാണ് ഈ പഠനങ്ങൾ നൽകുന്ന സൂചന. 5000 മൈൽ അഥവാ 8000 കിലോമീറ്റർ വരെ ആഴമുള്ളതാണ് ഈ ജലശേഖരങ്ങൾ എന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമായാണ് യുറാനസ് അറിയപ്പെടുന്നത്. യുറാനസിന് 27 ഉപഗ്രഹങ്ങൾ ഉള്ളതായും കണക്കാക്കപ്പെടുന്നു. അതേസമയം സൗരയൂഥത്തിൽ വലിപ്പം കൊണ്ട്‌ നാലാമത്തേ ഗ്രഹമായി നെപ്റ്റ്യൂണിനെ കണക്കാക്കുന്നു. ഈ വാതകഭീമന് ഭൂമിയുടെ 17 മടങ്ങിലധികം പിണ്ഡമുള്ളതായി ​ഗവേഷകർ ചൂണ്ടികാണിക്കുന്നു. ഇരു ​ഗ്രഹങ്ങളും അതിശൈത്യമുള്ള മേഖലയാണ്. യുറാനസ്, -195 ഡിഗ്രി സെൽഷ്യസ്, നെപ്റ്റ്യൂൺ, -214 ഡിഗ്രി സെൽഷ്യസ് എന്നതാണ് ​ഗ്രഹങ്ങളിലെ സെൽഷ്യസ് നില. എങ്ങനെയാണ് ഐസ് പാളികൾക്ക് താഴെ ജലം കട്ടപിടിക്കാതെ നിലകൊള്ളുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെ കുറിച്ച് നാസയുടെ വൊയേജർ 2 പേടകം യഥാക്രമം 1986ലും 1989ലും പഠനങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷം മറ്റ് ബഹിരാകാശ പേടകങ്ങളൊന്നും ഈ രണ്ട് ഗ്രഹങ്ങളെയും കുറിച്ച് വിലയ പഠനങ്ങൾ ഒന്നുതന്നെ നടത്തിയിട്ടില്ല. അതിനാൽ തന്നെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കുറിച്ച് അനേകം വിവരങ്ങൾ ഇനിയും പുറത്ത് വരാനിരിക്കുന്നതെയുള്ളൂ.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു