AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Online Booking Scam: കാശും കൊടുത്ത് പരസ്യം കൊടുത്ത് തട്ടിപ്പ്, ലക്ഷ്യം തീർത്ഥാടകർ

Pilgrims Online Frauding: തട്ടിപ്പ് സംഘങ്ങൾ കുറ്റകൃത്യങ്ങൾക്കായി പെയിഡ് പരസ്യങ്ങൾ വരെ നൽകുന്നുണ്ടെന്നാണ്. അതേസമയം കുറ്റകൃത്യങ്ങളെ പറ്റി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Online Booking Scam: കാശും കൊടുത്ത് പരസ്യം കൊടുത്ത് തട്ടിപ്പ്, ലക്ഷ്യം തീർത്ഥാടകർ
Online Bookinfg ScamsImage Credit source: TV9 Network
arun-nair
Arun Nair | Published: 20 Apr 2025 16:31 PM

രാജ്യത്തുടനീളം സൈബർ തട്ടിപ്പുകളും സ്മാർട്ട്ഫോൺ ദുരുപയോഗം ചെയ്തുള്ള കുറ്റകൃത്യങ്ങളും വർധിച്ചു വരികയാണ്. കേന്ദ്ര സൈബർ വിഭാഗം കണ്ടെത്തിയ പുതിയ വിവരങ്ങൾ പ്രകാരം തട്ടിപ്പുകാർ ഇപ്പോൾ ലക്ഷ്യം വെക്കുന്നത് തീർത്ഥാടകരെയാണ്. തീർത്ഥാടന പാക്കേജ്, താമസത്തിനായി റൂമുകൾ, ഹെലികോപ്റ്റർ യാത്ര, ടാക്സി എന്നിങ്ങനെയെല്ലാം വ്യാജ വെബ്സൈറ്റുകൾ പരസ്യങ്ങളടക്കം ഉപയോഗിച്ചാണ് തട്ടിപ്പ്. ബുക്കിംഗ് തട്ടിപ്പിൽ ഇത്തരത്തിൽ നിരവധിപേർക്കാണ് തങ്ങളുടെ പൈസ നഷ്ടമായത്.

ഏറ്റവും പ്രധാനകാര്യം തട്ടിപ്പ് സംഘങ്ങൾ കുറ്റകൃത്യങ്ങൾക്കായി പെയിഡ് പരസ്യങ്ങൾ വരെ നൽകുന്നുണ്ടെന്നാണ്. അതേസമയം കുറ്റകൃത്യങ്ങളെ പറ്റി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റുകൾ, വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ എന്നിവ കേന്ദ്ര സർക്കാരിൻ്റെ സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്.

ജനപ്രിയ ഇടങ്ങൾ, പറ്റിക്കാൻ എളുപ്പം

1. കേദാർനാഥിനും ചാർ ധാം യാത്രയ്ക്കുമുള്ള ഹെലികോപ്റ്റർ ബുക്കിംഗുകൾ
2. തീർത്ഥാടകർക്കുള്ള ഹോട്ടൽ, ഗസ്റ്റ് ഹൗസ് റിസർവേഷനുകൾ
3. ഓൺലൈൻ ടാക്സി, ക്യാബ് സർവീസ് ബുക്കിംഗുകൾ
4. തീർത്ഥാടക ടൂർ പാക്കേജുകളും അവധിക്കാല യാത്രകളും

സംഭവിക്കുന്നത്

ഇത്തരം വ്യാജ ഓഫറുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ പണമടച്ചാൽ, പൈസ പോകും എന്നല്ലാതെ ഒന്നും സംഭവിക്കില്ല. അവർക്ക് ഒരു സേവനവും ലഭിക്കുന്നില്ല. ഇത്തരം വെബ്‌സൈറ്റുകളിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് നമ്പറുകൾ വ്യാജമോ ബന്ധപ്പെടാൻ കഴിയാത്തതോ ആയിരിക്കും. യഥാർത്ഥ ഭീകരാവസ്ഥ അപ്പോഴാണ് മനസ്സിലാകുക

സർക്കാർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

1. ഓൺലൈനായി യാത്രാ ബുക്കിംഗുകൾ നടത്തുന്നതിന് മുമ്പ് കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർഥിക്കുന്നു
2. പേയ്‌മെന്റുകൾ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെയോ സേവനത്തിന്റെയോ ആധികാരികത പരിശോധിക്കുക
3. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, അല്ലെങ്കിൽ സെർച്ച് എഞ്ചിൻ പരസ്യങ്ങൾ വഴി പങ്കിടുന്ന സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാം
4. ബുക്കിംഗിനായി കമ്പനികളുടെ പോർട്ടലുകളോ, ഔദ്യോഗിക സർക്കാർ പോർട്ടലുകളോ ആധികാരികമായ യാത്രാ വെബ്‌സൈറ്റുകളോ മാത്രം ഉപയോഗിക്കുക.

വഞ്ചിക്കപ്പെട്ടാൽ

1. സംശയാസ്‌പദമായ വെബ്‌സൈറ്റുകൾ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിംഗ് പോർട്ടൽ www.cybercrime.gov.in -ൽ റിപ്പോർട്ട് ചെയ്യുക

2. സാമ്പത്തിക തട്ടിപ്പ് നടന്നാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം