Samsung Galaxy Z Fold 6: പുതിയ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ച് സാംസങ് ഗ്യാലക്‌സി; ഫീച്ചറുകളും വിലയും അറിയാം
New Samsung Galaxy Z Fold 6: ഇന്ത്യയിൽ സാംസങ് ഗ്യാലക്‌സി സെഡ് ഫോൾഡ് 6ൻ്റെ വില 1,64,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയൻ്റിൻ്റെ വിലയാണിത്. 512 ജിബിക്ക് 1,76,999 രൂപയും 1ടിബിക്ക് 2,00,999 രൂപയുമാണ് വില.
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു സാംസങ് ഗ്യാലക്‌സിയുടെ (Samsung Galaxy) പുതിയ ഫോൾഡബിൾ, ഫ്ലിപ് ഫോണുകൾ അവതരിപ്പിച്ചു. ഗ്യാലക്‌സി സെഡ് ഫോൾഡ് 6 (Z Fold 6), സെഡ് ഫ്ലിപ് 6 (Z Flip 6) എന്നിവയാണ് പാരിസിലെ സാംസങ് ഗ്യാലക്‌സി അൺപാക്ഡ് ഇവൻറിൽ കമ്പനി അവതരിപ്പിച്ചത്. ഇരു മോഡലുകൾക്കും ഡിസൈനിലും ഫീച്ചറുകളിലും ഏറെ പുതുമയും സാംസങ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ സാംസങ് ഗ്യാലക്‌സി സെഡ് ഫോൾഡ് 6ൻറെ വില 1,64,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയൻറിൻറെ വിലയാണിത്. 512 ജിബിക്ക് 1,76,999 രൂപയും 1ടിബിക്ക് 2,00,999 രൂപയുമാണ് വില. അതേസമയം ഇന്ത്യയിൽ ഗ്യാലക്‌സി സെഡ് ഫ്ലിപ് 6ൻ്റെ വില 1,09,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 256 ജിബിയുടെ മോഡലിൻറെ വിലയാണിത്. ജൂലൈ 10 മുതൽ ഇരു മോഡലുകളുടെയും പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. 24 മുതലാണ് വിൽപന ആരംഭിക്കുന്നത്.
ALSO READ: വില കൂടിയെങ്കിലെന്താ ഇവിടെ ഒന്നും തീർന്നിട്ടില്ല, കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ
7.6 ഇഞ്ച് ഡൈനാമിക് അമോൽഡ് ഡിസ്‌പ്ലെയാണ് ഗ്യാലക്‌സി സെഡ് ഫോൾഡ് 6നുള്ളത്. 6.3 ഇഞ്ചാണ് പുറത്തെ സ്ക്രീനിൻറെ വലിപ്പം. സ്‌നാപ്‌ഡ്രാഗൺ 8 ജനറേഷൻ 3 ചിപ്‌സെറ്റിൽ വരുന്ന ഫോൺ 12 ജിബി റാമിൻറെതാണ്. മൂന്ന് ട്രിപ്പിൾ റീയർ ക്യാമറ വരുന്ന ഫോണിൽ 12 എംപിയുടെ അൾട്രാ-വൈഡ് സെൻസർ, 50 എംപി വൈഡ് ആംഗിൾ സെൻസർ, 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. 10 എംപിയുടെ സെൽഫീ ക്യാമറയും 4 എംപിയുടെ അണ്ടർ ഡിസ്‌പ്ലെ ഷൂട്ടറുമാണ് ഫോണിൻ്റെ മറ്റ് പ്രത്യേകതകൾ. 4,400 എംഎഎച്ച് ബാറ്ററി വരുന്ന ഫോണിന് 25 വാട്ട്സ് വയേർസ് ഫാസ്റ്റ് ചാർജറാണുള്ളത്.
6.7 ഇഞ്ച് ഡൈനമിക് അമോൽഡ് 2എക്‌സ് ഡിസ്‌പ്ലെയാണ് ഗ്യാലക്‌സി സെഡ് ഫ്ലിപ് 6ന് വരുന്നത്. ഫോണിൻറെ ഭാരം 187 ഗ്രാമാണ്. ഈ ഫോണും 12 ജിബി റാമോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 256, 512 ജിബി സ്റ്റോറേജ് ഓപ്‌ഷനുകളുണ്ട്. ഡുവൽ ക്യാമറ സിസ്റ്റത്തിൽ വരുന്ന ഫോണിൽ 12 എംപി അൾട്രാ വൈഡ് സെൻസറും 50 എംപി വൈഡ് ആംഗിൾ സെൻസറുമാണുള്ളത്. 4,000 എംഎഎച്ചിലുള്ള ഈ ഫോണിന് 25 വാട്ടിൻറെ വയേർഡ് ചാർജറാണ് ഒപ്പം ലഭിക്കുക.