Samsung Galaxy Z Flip FE: സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് ഫാൻ എഡിഷൻ ഉടൻ പുറത്തിറങ്ങും; പ്രത്യേകതകൾ ഇങ്ങനെ
Samsung Galaxy Z Flip FE To Be Released Soon: സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് എഫ്ഇ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിലാവും ഫോൺ ആദ്യം എത്തുക. ഇതിൻ്റെ വിശദാംശങ്ങൾ പ്രചരിക്കുന്നുണ്ട്.

സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് ഫോണിൻ്റെ ഫാൻ എഡിഷൻ ഉടൻ പുറത്തിറങ്ങിയേക്കും. താങ്ങാവുന്ന വിലയിലുള്ള ക്ലാംഷെൽ സ്റ്റൈൽ ഫോൾഡബിൾ ഫോൺ എന്ന വിശേഷണവുമായാണ് ഫോൺ എത്തുക. ഫോൺ ചൈനയിലെ ഒരു സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഈ മോഡൽ ഉടൻ ചൈനയിൽ അവതരിപ്പിക്കപ്പെടുമെന്നും സൂചനകളുണ്ട്.
സാംസങ് എക്സിനോസ് 2500 ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനമെന്നാണ് സൂചനകൾ. 5ജി കണക്റ്റിവിറ്റിയും 25 വാട്ട് ഫാസ്റ്റ് ചാർജിങും ഈ ഫോണിലുണ്ടാവും. ഈയിടെ പുറത്തുവന്ന മറ്റൊരു റിപ്പോർട്ടിൽ ഗ്യാലക്സി സെഡ് ഫ്ലിപ് 7ലും ഗ്യാലക്സി സെഡ് ഫോൾഡ് 7ലും 25 വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഉണ്ടാവുമെന്നും സൂചനകളുണ്ട്.
സാംസങ് മൊബൈൽ ഫോണിൻ്റെ മോഡൽ നമ്പർ SM-F7610 ആണ് ചൈനീസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ സാംസങിൻ്റെ ഒടിഎ അപ്ഡേറ്റ് സെർവറിൽ ഇതേ മോഡൽ നമ്പരുള്ള ഫോൺ ലിസ്റ്റ് ചെയ്തിരുന്നു. ഇത് സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് ഫാൻ എഡിഷൻ ആണെന്നാണ് വിവരം. ഈ മോഡലിന് മറ്റൊരു നമ്പർ കൂടിയുണ്ട്. EP-TA800. ഇത് കമ്പനിയുടെ 25 വാട്ട് അഡാപ്റ്റർ സപ്പോർട്ട് ചെയ്യുന്നതാണ്.
Also Read: iPhone 17: അടിമുടി മാറ്റവുമായി ഐഫോൺ 17; ഡിസൈൻ ലീക്കായി
കഴിഞ്ഞ മാസം SM-F761B എന്ന മോഡൽ നമ്പരുള്ള മറ്റൊരു ഫോൺ കമ്പനിയുടെ ഒടിഎ സർവറിലുണ്ടായിരുന്നു. എഫ് എന്നാാൽ ഫോൾഡബിൾ എന്നാണ് അർത്ഥം. 7 എന്ന നമ്പർ സൂചിപ്പിക്കുന്നത് ഈ മോഡൽ കമ്പനിയുടെ ഗ്യാലക്സി സെഡ് ഫ്ലിപ് സീരീസിൽ പെട്ടതാണെന്നാണ്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എക്സിനോസ് 2500 ചിപ്സെറ്റിനൊപ്പം 12 ജിബി റാമും ഫോണിൻ്റെ സവിശേഷതയാണ്. 256 ജിബി വരെ ഇൻ്റേണൽ മെമ്മറിയും ഫോണിലുണ്ടാവും. 3.4 ഇഞ്ചിൻ്റെ കവർ ഡിസ്പ്ലേയും 6.7 ഇഞ്ചിൻ്റെ ഇന്നർ സ്ക്രീനും ഫോണിൻ്റെ സംവിശേഷതകളാണ്. വിലയെപ്പറ്റിയോ ക്യാമറയടക്കം മറ്റ് വിവരങ്ങളെപ്പറ്റിയോ സൂചനയില്ല.