5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy S25 Slim : ഫോൺ സ്ലിം ആണെങ്കിലും ബാറ്ററി ലാർജ്; സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു

Samsung Galaxy S25 Slim Specs Leaked Online : സാംസങ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗ്യാലക്സി എസ്25 സ്ലിം ഫോണിൻ്റെ സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു. സ്പെക്സിൽ ഒരു കോംപ്രമൈസുമില്ലാതെയാണ് ഫോൺ പുറത്തിറങ്ങുക.

abdul-basith
Abdul Basith | Published: 22 Dec 2024 09:33 AM
സാംസങ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫോണാണ് സാംസങ് ഗ്യാലക്സി എസ്25 സ്ലിം. എസ് സീരീസിലെ ഏറ്റവും പുതിയ വേരിയൻ്റാണ് ഇത്. നേരത്തെ, ബേസിക്, പ്ലസ്, പ്ലസ് അൾട്ര എന്നീ വേരിയൻ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിനൊപ്പം സ്ലിം വേരിയൻ്റ് കൂടി സാംസങ് അവതരിപ്പിക്കുകയാണ്. (Image Courtesy- Getty Images)

1 / 5
തീരെ കനം കുറഞ്ഞ ഫോണുകളാവും സ്ലിം വേരിയൻ്റിലുണ്ടാവുക എന്നതാണ് റിപ്പോർട്ടുകൾ. ഐഫോൺ എയർ എന്ന പേരിൽ ആപ്പിളും കനം കുറഞ്ഞ ഫോൺ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വേരിയൻ്റിൽ വീണ്ടും ഒരു ആപ്പിൾ - സാംസങ് മത്സരം കാണാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. (Image Courtesy- Getty Images)

2 / 5
6.66 ഇഞ്ച് ഡിസ്പ്ലേ ആവും ഫോണിനുണ്ടാവുക എന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം. 200 എംപിയുടെ പ്രധാന ക്യാമറയ്ക്കൊപ്പം 50 എംപി അൾട്രാവൈഡ് ക്യാമറയും 50 എംപി ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാവും. സ്ലിം ഫോൺ ആണെങ്കിലും 5000 എംഎഎച്ചാവും ബാറ്ററി എന്നാണ് വിവരം. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ആണ് പ്രൊസസർ. (Image Courtesy- Getty Images)

3 / 5
സ്പെക്സുകളിൽ യാതൊരു കോംപ്രമൈസുമില്ലാതെയാണ് ഫോൺ എത്തുന്നത്. ക്യാമറ, പ്രൊസസർ, ബാറ്ററി എന്നിങ്ങനെ എല്ലാ മേഖലകളിലും ഫോൺ പ്രീമിയം ഫോണുകളോട് കിടപിടിയ്ക്കുന്നതാണ്. എന്നാൽ, ഐഫോൺ എയറിൽ ഇത്ര മികച്ച സ്പെക്സ് ഇല്ല. പക്ഷേ, കുറച്ചുകൂടി കനം കുറയും. (Image Courtesy- Getty Images)

4 / 5
2025 ആദ്യ പാദത്തിൽ തന്നെ സാംസങ് എസ്25 സീരീസ് അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എസ്25 പരമ്പരയിലെ മറ്റ് സീരീസുകൾക്കൊപ്പം ജനുവരിയിൽ തന്നെ ഫോൺ അവതരിപ്പിക്കപ്പെട്ടേക്കും. എന്നാൽ, എസ്25 സ്ലിം പ്രത്യേകമായാവും അവതരിപ്പിക്കുക എന്ന മറ്റ് ചില റിപ്പോർട്ടുകളുമുണ്ട്. (Image Courtesy- Getty Images)

5 / 5