Samsung Galaxy S25 Edge: കാത്തിരിപ്പ് അവസാനിപ്പിക്കാം; സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് ഉടൻ വിപണിയിലേക്ക്
Samsung Galaxy S25 Edge Soon: സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് വൈകാതെ തന്നെ വിപണിയിലെത്തിയേക്കും. ഗീക്ക്ബെഞ്ച് സൈറ്റിൽ സാംസങ് എസ്25 മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന.

സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്
സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം ആദ്യം നടന്ന ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ച് എസ്25 എഡ്ജിൻ്റെ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഗീക്ക്ബെഞ്ച് സൈറ്റിൽ സാംസങ് എസ്25 മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫോൺ ഏറെ വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് സൂചനകൾ. സാംസങ് എസ് 25 പരമ്പരയിലെ അവസാന ഫോണാണ് എസ് 25 എഡ്ജ്. സാധാരണ മോഡലിനെക്കാൾ കട്ടി കുറഞ്ഞതാവും എഡ്ജ് എന്നാണ് കമ്പനിയുടെ അവകാശവാദം.
SM-S937B എന്ന പേരിലാണ് സാംസങ് പുതിയ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോണിൻ്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ലഭ്യമാകുന്ന സൂചനകളനുസരിച്ച് ഇത് സാംസങ് എസ് 25 എഡ്ജ് ആണെന്നാണ് വിവരം. ആൻഡ്രോയ്ഡ് 15ലാവും മോഡലിൻ്റെ പ്രവർത്തനം. സിംഗിൾ കോറിൽ 2806ഉം മൾട്ടി കോറിൽ 8416മാണ് മോഡലിന് ലഭിച്ച സ്കോറുകൾ.
സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണിൻ്റെ ഫീച്ചറുകളൊക്കെ സാംസങ് എസ്25 ഏഡ്ജ് ആണെന്നാണ് വിവരം. സാംസങ് ഒപ്റ്റിമൈസ് ചെയ്ത സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ആണ് ഫോണിൽ ഉണ്ടാവുക എന്നാണ് വിവരം. ഈ വർഷം ഏപ്രിലിൽ തന്നെ ഫോൺ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. 6.4 മില്ലിമീറ്റർ കനമാവും ഫോണിനുണ്ടാവുക. ക്യാമറ മോഡ്യൂളിന് ചുറ്റിലുള്ള കനം 8.3 മില്ലിമീറ്ററാണ്. ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ കണ്ടതനുസരിച്ച് ഡ്യുവൽ റിയർ ക്യാമറയാവും ഫോണിലുണ്ടാവുക. 200 മെഗാപിക്സലിൻ്റേതാണ് പ്രൈമറി ക്യാമറ. 12 മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയാണ് സെക്കൻഡറി. ടെലിഫോട്ടോ ലെൻസ് ഫോണിലുണ്ടാവില്ല. 3900 എംഎഎച്ച് ആണ് ബാറ്ററി. എസ് 25 സീരീസിലെ മറ്റ് ഫോണുകളിൽ 4000 എംഎഎച്ച് ബാറ്ററിയാണ്.
സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്
സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് എസ്25 എഡ്ജ്. നേരത്തെ എസ്25 സ്ലിം എന്ന് ഈ ഫോൺ അറിയപ്പെടുമെന്നായിരുന്നു സൂചന. പിന്നീടാണ് ഈ മോഡലിന് സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് എന്ന പേര് നൽകാൻ തീരുമാനിച്ചത്.