Samsung Galaxy F16 : 11,500 രൂപ മതി! സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഗ്യാലക്സി എഫ്16 ഇപ്പൊ സ്വന്തമാക്കാം
Samsung Galaxy F16 Price And Specifications : 50എംപി ട്രിപ്പൽ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. 128 ജിബി സ്റ്റോറേജുള്ള ഫോൺ മൂന്ന് റാം വേരിയൻ്റുകളായി ലഭിക്കുന്നതാണ്.

Samsung Galaxy F16
ബജറ്റ് ഫോണുകളിൽ സാംസങ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ഗ്യാലക്സി എഫ്16. മീഡിയടെക് ഡൈമെൻസിറ്റി 5300 എസ്ഒസി, 128 ജിബി സ്റ്റോറേജ്, 50 എംപി റെയർ ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ഫോൺ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സാംസങ്. വിപണയിൽ എത്തിച്ചെങ്കിലും അത്ഭുതപ്പെടുത്തുന്നത് ഫോണിൻ്റെ വിലയാണ്. മികച്ച സ്പെസിഫിക്കേഷനുകൾ നൽകുന്നുണ്ടെങ്കിലും ഭീമമായ വില എഫ്16ന് സാംസങ് ഏർപ്പെടുത്തിട്ടില്ല. 11,500 രൂപയ്ക്ക് പോലും ഫോൺ ലഭിക്കുന്നത്.
സാംസങ് ഗ്യാലക്സി എഫ്16ൻ്റെ വില
128 ജിബി സ്റ്റോറേജുള്ള ഫോൺ നാല് ജിബി റാം, ആറ് ജിബി റാം, എട്ട് ജിബി റാം എന്നിങ്ങിനെ മൂന്ന് വേരിയൻ്റുകളിലായിട്ടാണ് വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. 13,499 രൂപയാണ് 4ജിബി റാം വേരിയൻ്റിൻ്റെ വില. ആറ് ജിബിക്ക് 14,999 രൂപയും എട്ട് ജിബിക്ക് 16,499 രൂപയുമായണ് വില. ഫ്ലിപ്പ്കാർട്ടിലൂടെയും സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ വാങ്ങിക്കാൻ സാധിക്കുന്നതാണ്. ബ്ലിങ് ബ്ലാക്ക്, ഗ്ലാം ഗ്രീൻ, വൈബിങ് ബ്ലൂ എന്നിങ്ങിനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വിപണിയിൽ ലഭിക്കുക
ALSO READ : One Plus 13 Mini: ആപ്പിളിനെ പൂട്ടിക്കാൻ വൺ പ്ലസ്; കിടിലൻ ഫീച്ചറുകളുമായി 13-ടി വരുന്നു
അടിസ്ഥാന വേരിയൻ്റിന് 13,499 രൂപയാണെങ്കിലും 11,499 രൂപയ്ക്ക് വാങ്ങിക്കാനുള്ള അവസരവും സാംസങ് ഒരുക്കുന്നുണ്ട്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെ ഫോൺ വാങ്ങിയാൽ 1,000 ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇതിന് പുറമെ എസ്ബിഐ, ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്കും മറ്റൊരു 1,000 ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. അങ്ങനെ ഫോൺ 11,499 രൂപയ്ക്ക് വാങ്ങിക്കാൻ സാധിക്കും.
സാംസങ് ഗ്യാലക്സി എഫ്16ൻ്റെ സ്പെസിഫിക്കേഷനുകൾ
ആൻഡ്രോയ്ഡ് 15ന് അടിസ്ഥാനപ്പെടുത്തി സാംസങ്ങിൻ്റെ വൺ യുഐ7 ആണ് ഫോണിൻ്റെ ഒഎസ്. ആറ് വർഷം വരെയുള്ളു സുരക്ഷ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 6.7 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് (1080×2304 പിക്സൽസ്) സൂപ്പർ അമോൾഡ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 90ഹെർട്സാണ് റിഫ്രെഷ് റേറ്റ്. ത്രിപ്പിൾ ബാക്ക് ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്. 50 എം.പി പ്രൈമറി ക്യാമറ, 5എംപി അൾട്രവൈഡ് ഷൂട്ടർ, 2എംപി മാക്രോ ക്യാമറ എന്നിങ്ങിനെയാണ് ട്രിപ്പിൾ ക്യാമറ യുണിറ്റിലുള്ളത്. 13 എം.പിയാണ് ഫ്രണ്ട ക്യാമറ. 5,000 എംഎഎച്ചാണ് ബാറ്ററി. 25വാട്ട് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നുണ്ട്. 191 ഗ്രാം ആണ് ഫോണിൻ്റെ ഭാരം.