5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sampoorna Plus App: ഹാജർനില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്; എല്ലാം അറിയാം സമ്പൂർണ പ്ലസ് ആപ്പിലൂടെ, എങ്ങനെ ഉപയോഗിക്കാം

Sampoorna Plus App For School Students: അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് കൈറ്റ് 'സമ്പൂർണ പ്ലസ്' ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ ആപ്പിലൂടെ രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'സമ്പൂർണ പ്ലസ്' ആപ്പ് ലഭ്യമാണ്.

Sampoorna Plus App: ഹാജർനില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്; എല്ലാം അറിയാം സമ്പൂർണ പ്ലസ് ആപ്പിലൂടെ, എങ്ങനെ ഉപയോഗിക്കാം
Sampoorna Plus school AppImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Jan 2025 17:30 PM

തിരുവനന്തപുരം: ഇനി കുട്ടികളുടെ കാര്യങ്ങളോർത്ത് മാതാപിതാക്കൾക്ക് ആശങ്ക വേണ്ട. എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ അറിയാം. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പുമായി
(Sampoorna Plus App) എത്തിയിരിക്കുന്നത്. സ്കൂളുകൾക്കായി സജ്ജമാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് ഇനി മുതൽ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. ഈ ആപ്പിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണം സംസ്ഥാനത്ത് ഇപ്പോൾ നടത്തുന്നത്. ഇതെല്ലാം കൂടാതെ വിദ്യാർത്ഥികളുടെ ഹാജർ, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയവ കൂടി രക്ഷിതാക്കൾക്കായി സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ‘സമ്പൂർണ പ്ലസ്’ ആപ്പ് പ്രകാശനം ചെയ്തത്. ‘സമ്പൂർണ പ്ലസിൽ’ കുട്ടികളുടെ ഹാജർനില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം പുതിയ ആപ്പിലൂടെ രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘സമ്പൂർണ’ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പീലും ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ‘Sampoorna Plus’ എന്ന കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈൽ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഉപയോ​ഗിക്കാം?

സമ്പൂർണ പ്ലസ് ഇൻസ്റ്റാൾ ചെയ്ത് പ്രഥമാധ്യാപകർക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളിൽ ഇത് ഉപയോ​ഗിക്കാവുന്നതാണ്. നിങ്ങൾ ആദ്യമായാണ് ഈ അപ്പ് ഉപയോ​ഗിക്കുന്നതെങ്കിൽ മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ രക്ഷിതാവ് സമ്പൂർണയിലേക്ക് ഏത് നമ്പരാണോ നൽകുന്നത് അതിലേക്കാണ് ഒടിപി വരുന്നത്.

മൊബൈൽ നമ്പരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായാൽ നിങ്ങളുടം കുട്ടികൾ പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്. രക്ഷിതാവിനുള്ള ലോഗിനിൽ യൂസർ നെയിമായി മൊബൈൽ നമ്പരും പാസ്‍വേഡും കൊടുത്ത് ലോഗിൻ ചെയ്യുക. ലോ​ഗിൻ ആയാൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾ മാത്രം രക്ഷിതാവിന് ലഭിക്കും. ഈ പ്രൊഫൈലിലൂടെ നിങ്ങളുടെ കുട്ടികളുടെ ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. കൂടാതെ സ്കൂളിൽ നിന്ന് അയയ്ക്കുന്ന മെസേജുകളും ഇതിൽ കാണാവുന്നതാണ്. രക്ഷാകർത്താവിനും അധ്യാപകർക്കും ആശയവിനിമയം നടത്തുന്നതിനും ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളുടെ 2024 ഡിസംബർ മാസത്തിൽ നടന്ന ടേം പരീക്ഷയുടെ വിവരങ്ങൾ മിക്ക സ്കൂളുകളും സമ്പൂർണ പ്ലസ്-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാൻ സാധിക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.