Realme P3x 5G: വിലക്കുറവിൽ ഞെട്ടിക്കാൻ റിയൽമി; ബജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന് ചുമ്മ പറയുന്നതല്ല
Realme P3x 5G Price and Features: ഒരുപൊടൊന്നുമില്ലെങ്കിലും ഔദ്യോഗിക റിലീസിന് മുന്നോടിയായി ഫോണിന്റെ ഡിസൈനും ചില പ്രധാന സവിശേഷതകളും റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിൻ്റെ ഹാർഡ്‌വെയർ വിശദാംശങ്ങൾ കമ്പനി രഹസ്യമാക്കിയിരിക്കുകയാണ്.

Realme Phone
ബജറ്റ് ഫ്രണ്ട്ലി എന്ന് പറയുന്നതല്ലാതെ പല ഫോണുകളും അത്ര ബജറ്റ് ഫ്രണ്ട്ലി അല്ലെന്നതാണ് സത്യം. എന്നാൽി ഇതിനൊക്കെ അവസാന വാക്കെന്ന നിലയിൽ 2025 ഫെബ്രുവരി 18-ന് പുത്തൻ മോഡലുമായി എത്താൻ പോവുകയാണ് റിയൽമി. നിലവിലെ P3 സീരിസിൽ P3x 5G ആണ് കമ്പനി പുറത്തിറക്കുന്നത്. താങ്ങാനാവുന്ന വിലയിലൊരു 5G ഫോണാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു പ്രീമിയം ഡിസൈൻ കൂടിയാവുന്നതോടെ ഫോണിന് കൂടുതൽ വിൽപ്പന ഇന്ത്യൻ മാർക്കറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒരുപൊടൊന്നുമില്ലെങ്കിലും ഔദ്യോഗിക റിലീസിന് മുന്നോടിയായി ഫോണിന്റെ രൂപകൽപ്പനയും ചില പ്രധാന സവിശേഷതകളും റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫോണിൻ്റെ ഹാർഡ്‌വെയർ വിശദാംശങ്ങൾ കമ്പനി രഹസ്യമാക്കിയിരിക്കുകയാണ്.
ഡിസൈനും, കളറും
മൂന്ന് അതിശയകരമായ നിറങ്ങളിലാണ് റിയൽമി പി-3 എക്സ് 5ജി ലഭ്യമാകുക. ലൂണാർ സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാർ പിങ്ക് എന്നിവയാണത്. മൈക്രോൺ-ലെവൽ എൻഗ്രേവിംഗ് സാങ്കേതികവിദ്യയും വ്യത്യസ്ത ലൈറ്റ് ഷേഡുകളുള്ള പ്രീമിയം ടെക്സ്ചർഡ് ബാക്കും ലൂണാർ സിൽവർ വേരിയൻ്റിൽ വേറിട്ടുനിൽക്കുന്നുവെങ്കിൽ ബ്ലൂ, പിങ്ക് മോഡലുകളിൽ വീഗൻ ലെതർ ബാക്ക് പാനൽ ഉണ്ട്, ഇത് അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമാണ്. ഡിസൈൻ നോക്കിയാൽ 7.93mm ആണ് ഫോണിൻ്റെ ബോഡിയുടെ കനം.
ക്യാമറ
ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് P3x 5G-ക്കുള്ളത്. ഫ്ലാറ്റ്-ഫ്രെയിം ഡിസൈനിനൊപ്പം ഒരു സ്ലീക്ക് ലുക്കാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. P3 പ്രോയുടെ ഡിസൈനിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പരമ്പരാഗതവും ആധുനികവും ആകർഷകവുമായ ഡിസൈനാണ് ഫോണിനുള്ളത്.
5G കണക്റ്റിവിറ്റി
P3 പ്രോയ്ക്ക് പകരം ഒരു ബജറ്റ് ഫ്രണ്ട്ലി ഫോണായി P3x ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം വിലയില്ലാതെ 5G കണക്റ്റിവിറ്റി വേണ്ടവർക്ക് ഇതൊരു ബെസ്റ്റ് സജഷൻ കൂടിയാണ്. റിയൽമി പി3എക്സ് 5ജിയിൽ ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈനംദിന ജോലികൾക്കും ഗെയിമിംഗിനും മികച്ചതായിരിക്കും ഫോണെന്നാണ് സൂചന. ബാറ്ററി നോക്കിയാൽ 6,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിലുണ്ടാവുക. ചാർജ് ചെയ്യാതെ ദിവസം മുഴുവൻ നിലനിൽക്കും. നിലവിൽ വിവിധ വെബ്സൈറ്റുകൾ പങ്കു വെക്കുന്ന വിവരങ്ങൾ പ്രകാരം P3x 5G-ക്ക് 20000-ൽ താഴെയായിരിക്കും വില.