Realme P3 Pro 5G: ക്യാമറ മുതൽ എല്ലാം ഗംഭീരം: 25000- ൽ താഴെ വാങ്ങാൻ പറ്റുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ
Realme P3 Pro 5G Features and Offers: ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. എക്സേചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 23,150 രൂപ വരെ കിഴിവും ലഭിക്കും

സ്പെക്ക് കൊണ്ടും വർക്ക് കൊണ്ടും കണ്ണും പൂട്ടി വാങ്ങിക്കാൻ പറ്റുന്നൊരു കിടിലൻ ഫോണുമായി എത്തുകയാണ് റിയൽമി. 6,000mAh ബാറ്ററിയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 പ്രൊസസറും 120Hz അമോലെഡ് ഡിസ്‌പ്ലേയും നൽകുന്ന റിയൽമി P3 പ്രോ 5G ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകൾക്കൊപ്പം, വാങ്ങുന്നവർക്ക് കൂടുതൽ കുറഞ്ഞ വിലയ്ക്ക് ഫോൺ സ്വന്തമാക്കാം. 28,999 രൂപയാണ് റിയൽമി പി3 പ്രോ 5ജി 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻ്റിൻ്റെ യഥാർത്ഥ വില. എന്നിരുന്നാലും, ഫ്ലിപ്പ്കാർട്ട് സെയിലിൽ, ഇത് 23,999 രൂപയിൽ ലഭ്യമാകും.
ക്യാഷ്ബാക്ക്
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. എക്സേചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 23,150 രൂപ വരെ കിഴിവ് ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ 2,000 രൂപ വരെ ലഭ്യമാണ്.
സ്പെസിഫിക്കേഷനുകളും സവിശേഷതകളും
6.7-ഇഞ്ച് AMOLED സ്ക്രീനിൽ സ്നാപ്ഡ്രാഗൺ 7s Gen 3 5G ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 50MP പ്രൈമറി ക്യാമറയും, 2MP സെക്കൻഡറി ക്യാമറയുമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും 6,000mAh ബാറ്ററിയുടെ പിന്തുണയോടെ, ഒരു ദിവസം മുഴുവൻ നിലനിൽക്കാൻ കഴിയുന്ന ചാർജിംഗ് കപ്പാസിറ്റിയും ഫോണിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. വെള്ളം പൊടി എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്ന IP69 സർട്ടിഫിക്കേഷനും ഇതിലുണ്ട്. ഹാൻഡ്‌സെറ്റിന് 2 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഉണ്ടായിരിക്കും.