Realme Narzo N61: വെറും 8000 രൂപയിൽ താഴെ, പൊടിയും വെള്ളവുമൊന്നും ഏൽക്കാത്തൊരു കിടിലൻ ഫോൺ

Realme Narzo N61 Specifications: ആർമർ ഷെൽ പ്രൊട്ടക്ഷനോടെ എത്തുന്ന ഫോണിന് 2 TB വരെ എകസ്റ്റൻ്റ് ചെയ്യാവുന്ന സ്റ്റോറേജ് സംവിധാനവും ലഭ്യമാണ്, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും രക്ഷനേടാൻ പുതിയ സംവിധാനവും

Realme Narzo N61: വെറും 8000 രൂപയിൽ താഴെ, പൊടിയും വെള്ളവുമൊന്നും ഏൽക്കാത്തൊരു കിടിലൻ ഫോൺ

Realme Narzo N61

arun-nair
Published: 

25 Jul 2024 12:53 PM

വില കൊണ്ടും വലുപ്പം കൊണ്ടും പോക്കറ്റിലൊതുങ്ങുന്നൊരു ഫോൺ നോക്കുന്നവർക്കായി ഒരു പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പുത്തൻ മോഡൽ Narzo N61 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ്. എൻട്രി സെഗ്‌മെൻ്റിലെ കിടിലൻ സ്മാർട്ട് ഫോണുകളിൽ ഒന്നായിരിക്കും ഇതെന്ന് നേരത്തെ തന്നെ റിയൽമി വ്യക്തമാക്കിയിരുന്നു. ജൂലൈ 29-നായിരിക്കും ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുക. പൊടി, വെള്ളം എന്നിവയിൽ നിന്നും സംരംക്ഷണം നൽകുന്ന IP54 റേറ്റിംഗ് അടക്കമുള്ള ഫോണാണിത്.

ആർമർ ഷെൽ പ്രൊട്ടക്ഷനോടെ എത്തുന്ന ഫോണിന് 2 TB വരെ എകസ്റ്റൻ്റ് ചെയ്യാവുന്ന സ്റ്റോറേജ് സംവിധാനവും ലഭ്യമാണ്. 560 nits വരെ തെളിച്ചമുള്ള 6.7 ഇഞ്ച് 90Hz ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഏതെങ്കിലും വിധേനെ നിങ്ങളുടെ സ്‌ക്രീനോ വിരലുകളോ നനഞ്ഞാലും ഫോൺ പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സ്‌മാർട്ട് ടച്ച് ഫീച്ചറും ഇതിലുണ്ട്. ഫോണിന് TUV റെയിൻലാൻഡ് സർട്ടിഫിക്കേഷൻ കൂടി ലഭിച്ചിട്ടുള്ളതാണ്.

ALSO READ: Evil Video: ടെലഗ്രാമില്‍ കാണുന്ന എല്ലാ വീഡിയോയും തുറക്കേണ്ട; യൂസര്‍മാരെ ലക്ഷ്യമിട്ട് ഈവിള്‍ വീഡിയോ

ക്യാമറയെ പറ്റി നോക്കിയൽ 32എംപി പിൻ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള യുണിസോക്ക് ടി612 പ്രൊസസർ ആണ് ഇതിൽ. 5000 mAh ബാറ്ററിയും 18 W ചാർജറുമായിരിക്കും Narzo N61-ൽ ഉണ്ടാവുക.

വില എത്ര

എന്ത് മിക്ച ഫീച്ചറാണെങ്കിലും വില കുറഞ്ഞാൽ മാത്രമെ അതിലേക്ക് ആളുകൾ വാങ്ങാൻ താത്പര്യപ്പെടുക. അത്തരത്തിൽ നോക്കിയാൽ വില കുറയാൻ തന്നെയാണ് സാധ്യത 8,499 രൂപയായിരുന്നു റിയൽമി നാർസോ സീരിസിൽ പുറത്തിറങ്ങിയ Realme Narzo N63-ൻ്റെ വില. അതു കൊണ്ട് തന്നെ പരമാവധി 7500-നും 8500-നും ഇടയിലാവാം N61-നും ഉണ്ടാവുക എന്നാണ് സൂചന. realme.com കൂടാതെ ആമസോണിലും ഫോൺ വാങ്ങാനാകും.

Related Stories
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’