Realme Fast Charger: 5 മിനിറ്റിൽ ഫോൺ ഫുൾ ചാർജ്, ഇനി 300W ചാർജർ യുഗം

300W Fast charging Realme Phone : IP69 റേറ്റിംഗുള്ള ഫോണാകാനാണ് സാധ്യത. ഇത് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജിടി നിയോ 5 ൽ റിയൽമി 240W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.

Realme Fast Charger: 5 മിനിറ്റിൽ ഫോൺ ഫുൾ ചാർജ്, ഇനി 300W ചാർജർ യുഗം

Realme Fast Charger | Credits

Published: 

08 Aug 2024 12:55 PM

കണ്ണടച്ച് തുറക്കും മുൻപ് ചിലപ്പോ ഫോൺ ഫുൾ ചാർജ്ജാകുന്നത് കണ്ണ് തള്ളി പോകരുത്. ഫാസ്റ്റ് ചാർജിംഗ് യുഗം എന്നാൽ അങ്ങിനെയൊക്കെ തന്നെയാണ്. ഇതുവരെ പുറത്തിറങ്ങിയിരുന്നത് 80W, 120W, കൂടാതെ 210W വരെ വേഗതയുള്ള ചാർജിംഗ് ശേഷിയുള്ള സ്മാർട്ട്‌ഫോണുകളായിരുന്നെങ്കിൽ അടുത്തത് വരാൻ പോകുന്നത് 300W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ്. ഈ ചാർജറുകൾ വഴി 100 ​​ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യാൻ കുറച്ച് മിനിറ്റുകൾ മാത്രമേ വേണ്ടു. ഈ ചാർജർ വെറും 5,000mAh ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ അതി വേഗം ചാർജ്ജ് ചെയ്യാൻ സാധിക്കും.

റിയൽമിയാണ് ചാർജ്ജിംഗ് രംഗത്ത് ഇനി വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഈ വർഷാവസാനം പുറത്തിറക്കിയേക്കുമെന്ന് കരുതുന്ന റിയൽമി ജിടി 7 പ്രോയിൽ ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ കമ്പനി ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ALSO READ: Google Streamer : ഇനി ക്രോംകാസ്റ്റില്ല, പകരം എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ സ്ട്രീമർ; വിശദാംശങ്ങളറിയാം

അറിയേണ്ടത്

ഫോൺ കുറഞ്ഞത് 50 ശതമാനം വരെ ചാർജ് ചെയ്യാൻ 3 മിനിറ്റ് എടുക്കുമെന്നാണ് കണക്ക്. 0 ശതമാനത്തിൽ നിന്ന് 5 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ആകും. ഇത് മാത്രമല്ല ജിടി 7 പ്രോ IP69 റേറ്റിംഗുള്ള ഫോണാകാനാണ് സാധ്യത. ഇത് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജിടി നിയോ 5 ൽ റിയൽമി 240W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതിൻ്റെ പ്രത്യേക 80 സെക്കൻഡിനുള്ളിൽ 0 മുതൽ 20 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു.

മാത്രമല്ല നിങ്ങളുടെ ഫോൺ 10 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുകയും ചെയ്യാം. റിയൽമിയുടെ ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടർ ഫ്രാൻസിസ് വോങ് 300W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം റെഡ്മി നേരത്തെ Redmi 12 ൻ്റെ ഡിസ്കവറി പതിപ്പിൽ 300W ഫാസ്റ്റ് ചാർജിംഗ് അവതരിപ്പിച്ചിരുന്നു. ഈ സാങ്കേതികവിദ്യ വഴി 5 മിനിറ്റിനുള്ളിൽ 4,100mAh ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്നതാണ്.

 

 

Related Stories
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
ISRO SpaDeX Mission : ആ ‘ഹാന്‍ഡ്‌ഷേക്ക്’ എപ്പോള്‍ നടക്കും? സ്‌പേസ് ഡോക്കിങിനായി കാത്തിരിപ്പ്; സ്‌പേഡെക്‌സിലെ നിര്‍ണായക നിമിഷത്തിന് കാതോര്‍ത്ത് രാജ്യം
Aria AI Robot Girlfriend: കാമുകിയില്ലെന്ന വിഷമം ഇനി വേണ്ട! ആര്യയുണ്ടല്ലോ; വരുന്നു എഐ ‘റോബോട്ട് ഗേൾഫ്രണ്ട്’
Jio YouTube offer : യൂട്യൂബ് പ്രീമിയം രണ്ട് വര്‍ഷത്തേക്ക് സൗജന്യം; വമ്പന്‍ ഓഫറുമായി ജിയോ; പ്ലാനുകള്‍ ഇങ്ങനെ
Whatsapp New Feature : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും
Viral Post: AI നീ പൊന്നപ്പനല്ലടാ തങ്കപ്പൻ! ജോലിക്ക് അപേക്ഷിക്കാൻ എഐയെ ഏല്‍പ്പിച്ചു; ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് വമ്പന്‍ സര്‍പ്രൈസ്
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്