Realme 14 Pro Lite 5G: റിയൽമി 14 പ്രോ ലൈറ്റ് 5G എത്തി; വിലയും ഫീച്ചറുകളും അറിയാം…
Realme 14 Pro Lite 5G: റിയൽമി 14 പ്രോ സീരീസിൽ പുതിയൊരു സ്മാർട്ട് ഫോൺ കൂടെ. റിയൽമി 14 പ്രോ ലൈറ്റ് 5G ഇന്ത്യയിൽ അവതരിപ്പിച്ച് കമ്പനി. 21,999 രൂപയാണ് പുതിയ സ്മാർട്ട് ഫോണിന്റെ പ്രാരംഭ വില.

റിയൽമി 14 പ്രോ സീരീസിൽ പുതിയൊരു മോഡൽ ഇന്ത്യയിൽ ഇറക്കി കമ്പനി. റിയൽമി 14 പ്രോ 5ജി, റിയൽമി 14 പ്രോ + 5ജി എന്നിവയ്ക്ക് ശേഷമാണ് പുതിയ 5G സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റിയൽമി 14 പ്രോ ലൈറ്റ് 5G എന്ന പുതിയ ഫോണിന്റെ പ്രാരംഭവില 21,999 രൂപയാണ്.
8GB + 128 GB, 8GB + 256 GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി 14 പ്രോ ലൈറ്റ് ലഭ്യമാണ്. റിയൽമി 14 പ്രോ ലൈറ്റ് 5G യുടെ 8GB + 128GB മോഡലിന്റെ വില 21,999 രൂപയാണ്. അതേസമയം 8GB + 256GB വേരിയന്റിന് 23,999 രൂപയാണ് നൽകേണ്ടി വരിക. ഗ്ലാസ് ഗോൾഡ്, ഗ്ലാസ് പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഇന്ത്യ ഇ-സ്റ്റോർ വഴിയും നിലവിൽ ഫോൺ വാങ്ങാം. 5,200mAh ബാറ്ററി, OIS ഓടുകൂടിയ 50-മെഗാപിക്സൽ സോണി സെൻസർ ഉൾക്കൊള്ളുന്ന ഹൈപ്പർഇമേജ് ക്യാമറ സിസ്റ്റം എന്നിവ റിയൽമി 14 പ്രോ ലൈറ്റിനുണ്ട്.
ഡിസ്പ്ലേ: റിയൽമി 14 പ്രോ ലൈറ്റ് 5G യിൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് OLED ഡിസ്‌പ്ലേ (1,080×2,412 പിക്‌സലുകൾ) ആണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2,160Hz PWM ഡിമ്മിംഗ്, 2,000 നീറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഇവയ്ക്കുണ്ട്.
സ്റ്റോറേജ്: 8GB + 128GB, 8GB+256 GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്.
ALSO READ: ഹോളി ആഘോഷം പൊടിപൊടിക്കാം; വാര്‍ഷിക പാക്കേജില്‍ വമ്പന്‍ മാറ്റവുമായി ബിഎസ്എന്‍എല്‍
പ്രോസസർ: സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ഇവയ്ക്ക് കരുത്ത് പകരുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ലാണ് പ്രവർത്തിക്കുന്നത്.
ക്യാമറ: 50MP സോണി LYT-600 പ്രൈമറി സെൻസർ (1/1.95-ഇഞ്ച്) OIS ഉം f/1.88 അപ്പേർച്ചറും ഉള്ളതാണ്. 8MP അൾട്രാ-വൈഡ്-ആംഗിൾ ഷൂട്ടർ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറ. ഇമേജിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി അൾട്രാ ക്ലാരിറ്റി, സ്മാർട്ട് റിമൂവൽ, ബെസ്റ്റ് ഫേസ് എന്നിവയും AI- പിന്തുണയുള്ള ക്യാമറ സവിശേഷതകളും പുതിയ ഫോണിലുണ്ട്.
ബാറ്ററി: 5,200mAh ബാറ്ററി, 45W SuperVOOC വയർഡ് ചാർജിംഗ്.
മറ്റ് സവിശേഷതകൾ
5G, 4G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C 2.0 കണക്റ്റിവിറ്റി
സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
പൊടി, വെള്ളം എന്നിവയുടെ പ്രതിരോധത്തിനായി IP65-റേറ്റഡ് ബിൽഡ്
അളവുകൾ: 161.34×73.91×8.23mm
ഭാരം: 188g