5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy Buds: സാങ്കേതിക പ്രശ്‌നം; സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വിൽപന നിർത്തിവച്ചു

Samsung Galaxy Buds 3 Pro: കൊറിയയിൽ നിന്നാണ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയ്ക്കെതിരെ ആദ്യം വ്യാപകമായ പരാതിയുയർന്ന് വന്നത്. ബഡ്‌സിൻറെ ഡിസൈനിനെയും ക്വാളിറ്റിയെയും കുറിച്ചായിരുന്നു പരാതികൾ ഉയർന്നത്. ഈ മാസം ആദ്യമാണ് സാംസങിൻറെ ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ വിപണിയിലെത്തിയത്.

Samsung Galaxy Buds: സാങ്കേതിക പ്രശ്‌നം; സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വിൽപന നിർത്തിവച്ചു
Samsung Galaxy Buds 3 Pro
neethu-vijayan
Neethu Vijayan | Updated On: 22 Jul 2024 14:10 PM

അടുത്തിടെ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ (Samsung Galaxy Buds 3 Pro) വിൽപന നിർത്തിവച്ചിരിക്കുന്നതായി റിപ്പോർട്ട്. ഉൽപന്നത്തിൻറെ സാങ്കേതിക പ്രശ്‌നം കാരണം വിൽപന നിർത്തിയതെന്നാണ് വിവരം. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഓൺലൈൻ വിൽപന പ്ലാറ്റ്ഫോമുകളിൽ ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ ലഭ്യമല്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യമാണ് സാംസങിൻറെ ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ വിപണിയിലെത്തിയത്. ഇന്ത്യയിൽ 19,999 രൂപയാണ് ഇതിൻ്റെ വില.

ആപ്പിളിൻറെ എയർപോഡ്‌സ് പ്രോ 2വുമായി ശക്തമായ മത്സരം കാഴ്‌ചവെക്കും എന്ന് പ്രതീക്ഷിച്ചിരുന്നതാണ് സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ. എന്നാൽ ബഡ്‌സിൽ പ്രശ്‌നങ്ങളുള്ളതായി ആദ്യം വാങ്ങിയ യൂസർമാരിൽ നിന്ന് വ്യാപകമായ പരാതിയുയർന്നിരുന്നു. ഇതോടെ റീടെയ്‌ൽ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ ലഭ്യമല്ലാതായി തുടങ്ങി.

ALSO READ: ഇനി വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം; ജിയോടാഗ് എയർ എയർ വിപണിയിൽ

കൊറിയയിൽ നിന്നാണ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയ്ക്കെതിരെ ആദ്യം വ്യാപകമായ പരാതിയുയർന്ന് വന്നത്. ബഡ്‌സിൻറെ ഡിസൈനിനെയും ക്വാളിറ്റിയെയും കുറിച്ചായിരുന്നു പരാതികൾ ഉയർന്നത്. ഇതോടെ സാംസങ് ഈ ബഡ്‌സിൻറെ കച്ചവടം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ പേജ് തന്നെ വെബ്സൈറ്റിൽ നിന്ന് ആമസോൺ നീക്കം ചെയ്തു തുടങ്ങി.

ഫ്ലിപ്‌കാർട്ടിലാവട്ടെ ഉടൻ വരുന്നു എന്ന സന്ദേശമാണ് നിലവിൽ നൽകിയിരിക്കുന്നത്. അതേസമയം സാംസങ് ഇന്ത്യ വെബ്‌സൈറ്റ് പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ജൂലൈ 25ആണ് ഡെലിവറി തീയതിയായി വെബ്സൈറ്റിൽ കാണിക്കുന്നതും. ബഡ്‌സ് 3 പ്രോയുടെ വിൽപന സാംസങ് മനപ്പൂർവം വൈകിപ്പിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് ഉയർന്നിരിക്കുന്ന പരാതി സാംസങ് എങ്ങനെ പരിഹരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ബഡ്‌സ് എപ്പോൾ ലഭ്യമാക്കും എന്നും വ്യക്തമല്ല.