5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pushpak RLV: ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും സക്സെസ്…’; വിജയക്കുതിപ്പിൽ ഐഎസ്ആർഒ

Pushpak RLV Landing: ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് ഇനി അടുത്ത ലക്ഷ്യം. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ് പരീക്ഷണം നടന്നത്. ജെ മുത്തു പാണ്ഡ്യനാണ് മിഷൻ്റെ ഡയറക്ടർ.

Pushpak RLV: ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും സക്സെസ്…’; വിജയക്കുതിപ്പിൽ ഐഎസ്ആർഒ
Pushpak RLV Landing.
neethu-vijayan
Neethu Vijayan | Published: 23 Jun 2024 14:17 PM

ഐസ്ആ‌ർഒയുടെ പുനരുപയോഗിക്കാവുന്ന (Reusable Launch Vehicle (RLV) വിക്ഷേപണ വാഹനം ‘പുഷ്പക്’ (Pushpak) ആർഎൽവിയുടെ അവസാന ലാൻഡിംഗ് പരീക്ഷണവും വിജയകരം. രാവിലെ 7.10 ഓടെയാണ് ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിൽ പുഷ്പക് ലാൻഡ് ചെയ്തത്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പക് പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം. ദിശയും വേഗവും സ്വയം നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് ഇനി അടുത്ത ലക്ഷ്യം.

ALSO READ: ഭൂമിയുടെ അകക്കാമ്പിൻ്റെ ‘കറക്കം’ മന്ദ​ഗതിയിൽ; ദിവസത്തിൻ്റെ ദൈർഘ്യം കൂടുമോ?

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ഒന്നാം പരീക്ഷണത്തിന് ഉപയോഗിച്ച അതേ പേടകമാണ് രണ്ടാം പരീക്ഷണത്തിനും ഐഎസ്ആർഒ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ പരീക്ഷണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ആർഎൽവിയുടെ ലാൻഡിങ്ങ് ഗിയർ കൂടുതൽ ബലപ്പെടുത്തിയിരുന്നു. മാർച്ച് 22നായിരുന്നു രണ്ടാമത്തെ പരീക്ഷണം. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത രണ്ടാം പരീക്ഷണത്തിൽ ഉറപ്പാക്കിയിരുന്നു.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാമെന്നതിനാൽ ആ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതോടെയാണ് യഥാർത്ഥ അഗ്നിപരീക്ഷ നടക്കുക. ഇനി പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കാനുള്ള നീക്കങ്ങളാവും നടക്കുക.

ജെ മുത്തു പാണ്ഡ്യനാണ് മിഷൻ്റെ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിന് അഭിനന്ദനം അറിയിച്ചു.

പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് പുഷ്പക്. രൂപകൽപന, ഡവലപ്മന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്സിയിലാണ് നിർമ്മിച്ചിരിക്കുന്നത്.