Firefly On Moon: ഫയർഫ്‌ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ ദൗത്യവും വിജയം
Firefly Aerospace Blue Ghost Mission 1: ചന്ദ്രനിലേക്കുള്ള 45 ദിവസം നീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ബ്ലൂ ഗോസ്റ്റ് പുറത്തുവിട്ടിരുന്നു. 6അടി-6-ഇഞ്ച് (2മീറ്റർ-ഉയരം) ഉയരമുള്ള ലാൻഡർ ആണ് ചന്ത്രനലിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.04ഓടെയായിരുന്നു ലാൻഡിംഗ്. 63 മിനുറ്റ് നീണ്ട് നിന്നതായിരുന്നു ലാൻഡിംഗ് പ്രക്രിയ.

ടെക്‌സാസ്: യുഎസ് സ്വകാര്യ സ്ഥാപനമായ ഫയർഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറക്കി (Firefly Aerospace Blue Ghost Mission 1). സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ രണ്ടാമത്തെ വിജയ ദൗത്യമാണ് ഫയർഫ്‌ളൈ എയ്‌റോസ്‌പേസ് നേടിയിരിക്കുന്നത്. വിജയനേട്ടങ്ങൾക്ക് പിന്നാലെ ”ഞങ്ങൾ ചന്ദ്രനിലെത്തി” എന്നായിരുന്നു ഫയർഫ്‌ളൈയുടെ വാക്കുകൾ.
ചന്ദ്രനിലേക്കുള്ള 45 ദിവസം നീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ബ്ലൂ ഗോസ്റ്റ് പുറത്തുവിട്ടിരുന്നു. 6അടി-6-ഇഞ്ച് (2മീറ്റർ-ഉയരം) ഉയരമുള്ള ലാൻഡർ ആണ് ചന്ത്രനലിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.04ഓടെയായിരുന്നു ലാൻഡിംഗ്. 63 മിനുറ്റ് നീണ്ട് നിന്നതായിരുന്നു ലാൻഡിംഗ് പ്രക്രിയ. നാസയുമായി സഹകരിച്ച് 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയർഫ്ളൈ ലക്ഷ്യമിടുന്നത്.
ഫാൽക്കൺ 9 റോക്കറ്റിലാണ് ജനുവരി പതിനഞ്ചിന് പേടകം വിക്ഷേപിച്ചത്. നാസയിൽ നിന്ന് പത്ത് പേ ലോഡുകളും ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് എത്തിക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂഗോസ്റ്റ്. ലാൻഡർ ണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റ ശേഖരണത്തിൻ്റെ ഭാഗമായാണ് വിക്ഷേപണം.
മാർച്ച് 14 ന്, ഭൂമി സൂര്യനെ ചന്ദ്രന്റെ ചക്രവാളത്തിൽ നിന്ന് പൂർണ്ണമായും മറയ്ക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ ലാൻഡർ പകർത്തുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാർച്ച് 16 ന് നടക്കുന്ന ചന്ദ്ര സൂര്യാസ്തമയം രേഖപ്പെടുത്താനും ഫയർഫ്ലൈ ലക്ഷ്യമിടുന്നുണ്ട്.