5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Poco F7 Pro: പോകോ എഫ്7 പ്രോയും അൾട്രയും ഈ മാസം തന്നെയെത്തും; ഫോണിലുണ്ടാവുക 8 കെ വിഡിയോ റെക്കോർഡിങ് അടക്കമുള്ള ഫീച്ചറുകൾ

Poco F7 Pro - Poco F7 Ultra: പോകോ എഫ്7 പരമ്പരയിലെ രണ്ട് മോഡലുകൾ ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. പരമ്പരയിലെ സ്റ്റാൻഡേർഡ് വേരിയൻ്റ് മാത്രമേ ഇന്ത്യയിൽ പുറത്തിറങ്ങൂ എന്നാണ് സൂചനകൾ.

Poco F7 Pro: പോകോ എഫ്7 പ്രോയും അൾട്രയും ഈ മാസം തന്നെയെത്തും; ഫോണിലുണ്ടാവുക 8 കെ വിഡിയോ റെക്കോർഡിങ് അടക്കമുള്ള ഫീച്ചറുകൾ
പോകോ എഫ്7 അൾട്രImage Credit source: Social Media
abdul-basith
Abdul Basith | Published: 25 Mar 2025 11:19 AM

പോകോയുടെ എഫ്7 പരമ്പരയിൽ പെട്ട പ്രോ, അൾട്ര മോഡലുകൾ ഈ മാസം തന്നെ വിപണിയിലെത്തും. മാർച്ച് 27ന് സിംഗപ്പൂർ വിപണിയിൽ ഈ മോഡലുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ബേസിക് മോഡലായ പോകോ എഫ്7 എന്ന് ഇറങ്ങുമെന്നതിനെപ്പറ്റി സൂചനകളില്ല. ഇന്ത്യയിൽ എപ്പോഴാണ് ഫോൺ പുറത്തിറങ്ങുക എന്നും വ്യക്തതയില്ല. ഇന്ത്യൻ മാർക്കറ്റിൽ പോകോ എഫ്7 പ്രോയും അൾട്രയും പുറത്തിറങ്ങില്ലെന്നും സൂചനയുണ്ട്.

പോകോ എഫ്7ലെ എല്ലാ മോഡലുകളിലും സ്നാപ്ഡ്രാഗൺ ചിപ്സെറ്റാവും ഉപയോഗിക്കുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോകോ എഫ്6 മോഡലിൻ്റെ അപ്ഗ്രേഡഡ് വേർഷനാവും പോകോ എഫ്7 മോഡൽ. പോകോ എഫ്7ൻ്റെ ബേസിക് മോഡൽ ഈ മാസം മെയ് മാസത്തിലോ ജൂൺ മാസത്തിലോ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയേക്കും. സ്നാപ്ഡ്രാഗൺ 8എസ് എലീറ്റ് ചിപ്സെറ്റിലാവും ഈ ഫോണുകളുടെയെല്ലാം പ്രവർത്തനം. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പോകോ എഫ്6 പുറത്തിറങ്ങിയത്. സ്നാപ്ഡ്രാഗൺ 8എസ്ജെൻ 3 എസ്ഒസിയാണ് ഈ മോഡലിൽ ഉപയോഗിച്ചിരുന്നത്.

Also Read: Apple Watch: ക്യാമറയും വിഷ്വൽ ഇൻ്റലിജൻസുമടക്കം നൂതന സംവിധാനങ്ങൾ; ആപ്പിൾ വാച്ച് അണിയറയിൽ

കഴിഞ്ഞ ആഴ്ചയാണ് പോകോ എ7 പ്രോയുടെയും പോകോ എഫ്7 അൾട്രയുടെയും ലോഞ്ച് ഡേറ്റ് എന്നാവുമെന്ന് കമ്പനി അറിയിച്ചത്. സിംഗപ്പൂർ മാർക്കറ്റിൽ മാർച്ച് 27നാവും ഈ മോഡലുകൾ പുറത്തിറങ്ങുക. ഗ്ലോബൽ ലോഞ്ച് ഇവൻ്റാവും നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് ഇവൻ്റ് ആരംഭിക്കും. പോകോ എഫ്7 പ്രോ സ്നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയിലും പോകോ എഫ്7 അൾട്ര സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലുമാവും പ്രവർത്തിക്കുക. അൾട്ര മോഡലിൽ 8കെ വിഡിയോ റെക്കോർഡിങ് അടക്കമുണ്ടാവുമെന്നും സൂചനകളുണ്ട്.

ഇന്ത്യയിൽ പോകോ എഫ് 7 ബേസിക് മോഡലേ പുറത്തിറങ്ങൂ എന്നാണ് വിവരം. പോകോ എഫ്7 പ്രോയും പോകോ എഫ്7 അൾട്രയും ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറങ്ങില്ല. റെഡ്മി ടർബോ 4 പ്രോയുടെ ഇൻ്റർനാഷണൽ വേരിയൻ്റാവും പോകോ എഫ്7 സ്റ്റാൻഡേർഡ് മോഡലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.