Perihelion Day 2025: സൂപ്പർ സൺ; ഇന്ന്‌ കാണാം ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനെ

Perihelion day 2025 In India: പ്രത്യേകത എന്തെന്നാൽ ഈ സമയത്ത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്നു. സാങ്കേതികമായി ‘പെരിഹീലിയൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമുണ്ട്. അതാണ് ‘അപ് ഹീലിയൻ.’ അപ് ഹീലിയൻ സമയത്ത് സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. ഇത് സാധാരണയായി ജൂലായ് ആദ്യവാരത്തിണ് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ ഭൂമിയിൽ നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും.

Perihelion Day 2025: സൂപ്പർ സൺ; ഇന്ന്‌ കാണാം ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനെ

Perihelion Day.

Published: 

04 Jan 2025 11:32 AM

ഇന്ന് കാണാം ഈ വർഷത്തെ ഏറ്റവും വലുപ്പംകൂടിയ സൂര്യനെ. നിങ്ങൾ രാവിലെ എഴുന്നേറ്റ് കിഴക്കുദിച്ച സൂര്യനെ കണ്ടുവെങ്കിൽ അതാണ് 2025ലെ ഏറ്റവും വലിയ സൂര്യൻ. ‘സൂപ്പർ സൺ’ എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്. ‘സൂപ്പർ മൂൺ’ നമുക്കെല്ലാവർക്കും പരിചിതമായ ഒന്നാണ്. എന്നാൽ സൂപ്പർ മൂൺ ഒരേവർഷം പലതവണ കാണാൻ കഴിയുന്ന ഒന്നാണ്. എന്നാൽ സൂപ്പർ സൺ വർഷത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന പ്രതിഭാസമാണ്. ഇക്കൊല്ലത്തെ സൂപ്പർ സൺ ജനുവരി നാലിനാണ് കാണാന സാധിക്കുക. അടുത്തവർഷം ഇത് ജനുവരി മൂന്നിനാണ്.

പ്രത്യേകത എന്തെന്നാൽ ഈ സമയത്ത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്നു. സാങ്കേതികമായി ‘പെരിഹീലിയൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമുണ്ട്. അതാണ് ‘അപ് ഹീലിയൻ.’ അപ് ഹീലിയൻ സമയത്ത് സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. ഇത് സാധാരണയായി ജൂലായ് ആദ്യവാരത്തിണ് സംഭവിക്കുന്നത്.

ഈ സമയത്ത് സൂര്യൻ ഭൂമിയിൽ നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കിലോമീറ്റർ അകലെയായിരിക്കുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. പെരിഹീലിയനിൽ നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കിലോമീറ്റർ അടുത്തായി കാണപ്പെടുന്നു. ഓരോ വർഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കിലോമീറ്റർ അടുക്കുകയും അത്രതന്നെ അകലുകയും ചെയ്യുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: 70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ

എന്താണ് പെരിഹെലിയൻ?

പെരിഹെലിയനിൽ, ഭൂമി സൂര്യനിൽ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും. അതിനാൽ സൂര്യൻ ഏറ്റവും വലിപ്പം കൂടി വലുതായി കാണപ്പെടുന്നു. ഈ വർഷത്തെ കണക്ക് അനുസരിച്ച്, രാവിലെ 8:28 നാണ് പെരിഹെലിയൻ പ്രതിഭാസം സംഭവിച്ചത്.

പെരിഹിലിയൻ എന്ന പദത്തിൻ്റെ ഉത്ഭവം “പെരി” (സമീപം), “ഹീലിയോസ്” (സൂര്യൻ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. ഈ പ്രതിഭാസം സാധാരണയായി ജനുവരി രണ്ടിനും നാലിനും ഇടയിലാണ് സംഭവിക്കുന്നത്. നേരെമറിച്ച്, സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള അപ് ഹീലിയൻ ജൂലൈ ആദ്യം സംഭവിക്കുന്നു. പെരിഹെലിയൻ സമയത്ത് സൂര്യൻ ഭൂമിക്ക് അരികിലാണെങ്കിലും വടക്കൻ അർദ്ധഗോളത്തിലെ താപനില വളരെ കുറവായിരിക്കും.

ഭൂമിയുടെ ഭ്രമണപഥം

ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല. അതു കൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസം സംഭവിക്കുന്നത്. ഒറ്റനോട്ടത്തിൽ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ടെന്ന് തന്നെപറയാം. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധന ഉണ്ടാകാൻ ഇതു കാരണമാകുന്നു.

ഈ പ്രതിഭാസത്തിലൂടെ സൗരോപരിതലത്തിൽ നിന്നു വരുന്ന പ്രകാശം അൽപം നേരത്തെ എത്താനും വഴിവയ്ക്കുന്നു. കൂടാതെ ഭൗമകാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഈ പ്രതിഭാസത്തിന് സ്വാധീനമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ