5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sora Turbo AI: ടെക്സ്റ്റ് നൽകിയാൽ വീഡിയോ നിർമിച്ചു തരും; സാം ആൾട്ട്മാന്റെ സോറ ടാർബോ എഐ സവിശേഷതകൾ ഇങ്ങനെ

Open AI Launches Text to Video Model Sora Turbo: ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവ ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് വളരെ വേഗത്തിൽ നൽകും വിധമാണ് പുതിയ ഇന്റർഫേസ് രൂപപ്പെടുത്തിയിരിക്കുന്നത്.

Sora Turbo AI: ടെക്സ്റ്റ് നൽകിയാൽ വീഡിയോ നിർമിച്ചു തരും; സാം ആൾട്ട്മാന്റെ സോറ ടാർബോ എഐ സവിശേഷതകൾ ഇങ്ങനെ
Representational Images (Image Credits: SOPA Images/ Getty Images)
nandha-das
Nandha Das | Updated On: 11 Dec 2024 12:41 PM

സാം ആൾട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പൺ എഐ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ സോറ ടർബോ പുറത്തിറക്കി. കിടിലൻ ഫീച്ചറുകൾ ഉൾപ്പെട്ടതും, വേഗതയേറിയതുമായ പതിപ്പാണ് പുറത്തിറങ്ങിയത്. ഇതിന്റെ പ്രിവ്യു മോഡൽ ഫെബ്രുവരിയിൽ എത്തും. ടെക്സ്റ്റ് ടു വീഡിയോ സൗകര്യത്തോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവ ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് വളരെ വേഗത്തിൽ നൽകും വിധമാണ് പുതിയ ഇന്റർഫേസ് രൂപപ്പെടുത്തിയിരിക്കുന്നത്. പരമാവധി 20 സെക്കൻഡ് ദൈർഖ്യം വരുന്ന 1080p ക്വാളിറ്റി വരെയുള്ള വീഡിയോസ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. കൂടാതെ, ഇതിൽ റീമിക്സ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് വീഡിയോ ക്ലിപ്പിലെ ചില ഭാഗങ്ങൾ മാറ്റി വേറൊന്ന് സ്ഥാപിക്കാനും, അല്ലെങ്കിൽ പൂർണമായും നീക്കം ചെയ്യാനും, അതുമല്ലെങ്കിൽ ചില ഭാഗങ്ങൾ മാത്രം മാറ്റി നൽകാൻ ആവശ്യപ്പെടാനും കഴിയും.

അതേസമയം, ഇതിലെ റീ-കട്ട് ഓപ്ഷൻ മികച്ച ഫ്രേമുകൾ കണ്ടെത്താനും, ആ ഭാഗം മാത്രമായി തിരഞ്ഞെടുക്കാനും സഹായിക്കുന്നു. മാത്രമല്ല, സ്റ്റോറിബോർഡ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോകളിൽ നിന്ന് ഒരു വ്യക്തിഗത ടൈംലൈനിൽ തനതായ സീക്വെൻസുകൾ സംഘടിപ്പിക്കാനും, എഡിറ്റ് ചെയ്യാനും സാധിക്കും.

ALSO READ: വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും

ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപയോക്താക്കൾക്ക് അധിക നിരക്ക് ഇല്ലാതെ തന്നെ സോറ ടർബോ ഉപയോഗിക്കാൻ സാധിക്കും. ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ ഉപയോഗിച്ച് വേഗത്തിലും, കാര്യക്ഷമമായും വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും. അതായത്, ഏതു തരത്തിലുള്ള വീഡിയോ ആണോ നിങ്ങൾക്ക് ആവശ്യം, അത് ടെക്സ്റ്റ് രൂപത്തിൽ ടൈപ്പ് ചെയ്ത് നൽകിയാൽ എഐ അതിനനുസൃതമായ വീഡിയോ നിർമിച്ച് നൽകും.

ഉപയോക്താക്കൾക്ക് പ്രതിമാസം 480p റെസൊല്യൂഷനോട് കൂടിയ 50 വീഡിയോകൾ വരെ സൃഷ്ടിക്കാനാകും. കൂടുതൽ ക്വാളിറ്റിയിയുള്ള വീഡിയോകൾ ലഭിക്കാൻ ഒരു ചെറിയ സംഘ്യ അടക്കേണ്ടതായി വരും. ഇനി പ്രോ പ്ലാൻ ഉപയോക്താക്കൾ ആണെങ്കിൽ, നിരവധി കിടിലൻ ഫീച്ചറുകൾ ഇവ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന റെസൊല്യൂഷൻ, കൂടുതൽ ദൈർഖ്യമുള്ള വീഡിയോകൾ എന്നിവ ലഭിക്കും. സബ്സ്ക്രിപ്ഷൻ നിരക്ക് സംബന്ധിച്ച വിവരങ്ങൾ അടുത്ത വർഷം ആദ്യത്തോടെ പുറത്തുവിടും.

Latest News