Chat GPT Edu: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പൺ എഐ

New Chat GPT Edu: ജിപിടി 4ഒയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും.

Chat GPT Edu: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പൺ എഐ
Published: 

03 Jun 2024 15:47 PM

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി 4ഒയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും. കൂടാതെ ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡെക്യുമെന്റ് സമ്മറൈസേഷൻ ഉൾപ്പടെയുള്ള ജോലികൾ ചെയ്യാനും ചാറ്റ് ജിപിടി എഡ്യുവിന് സാധിക്കും.

താങ്ങാവുന്ന വിലയിലുള്ള എന്റർപ്രൈസ് ലെവലിലുള്ള സുരക്ഷയും ചാറ്റ് ജിപിടി എഡ്യു വാഗ്ദാനം ചെയ്യുന്നുണ്ട്. കാമ്പസുകളുടെ വിദ്യാഭ്യാസ, ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ചിരിക്കുന്നതെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജിപിടി 4ഒയുടെ വിശകലന കഴിവുകളും, കോഡിങ്, ഗണിത ശാസ്ത്ര കഴിവുകളും ഈ പുതിയ പതിപ്പിൽ ഉപയോഗിക്കാനാവും.

ഇതിനെല്ലാം പുറമെ വെബ് ബ്രൗസിങ് സൗകര്യവുമുണ്ട്. രേഖകളുടെ സംഗ്രഹം തയ്യാറാക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. 50 ഭാഷകൾ പിന്തുണയോടെയുള്ള ഈ ചാറ്റ് ജിപിടി എഡ്യുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ ആവശ്യങ്ങൾക്കും പ്രത്യേകം കസ്റ്റം ചാറ്റ് ജിപിടി പതിപ്പുകൾ നിർമ്മിക്കാനാവും.

ALSO READ: പുകവലി നിര്‍ത്താനും ആപ്പുകള്‍; ചെലവ് തുച്ഛം ഗുണം മെച്ചം

എഐയുടെ പിന്തുണയോടു കൂടി സർവകലാശാലകൾക്കും സ്‌കൂളുകൾക്കും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനും ചാറ്റ് ജിപിടി എഡ്യുവിലൂടെ കഴിയുമെന്നാണ് ടെക് ലോകം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ഓപ്പൺ എഐയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ഓക്‌സ്‌ഫോർഡ് സർവകലാശാല, പെനിസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂൾ, ടെക്‌സാസ് സർവകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സർവകലാശാല എന്നിവിടങ്ങളിൽ ലഭ്യമാക്കിയ ചാറ്റ്ജിപിടി എന്റർപ്രൈസ് പതിപ്പിന്റെ വിജയത്തിന് പിന്നാലെയാണ് ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചത്.

ALSO READ: ഐഫോണിന്റെ ബാറ്ററി ഹെല്‍ത്ത് മോശമായോ? എങ്കില്‍ ഈ വഴികള്‍ പരീക്ഷിക്കാം

എന്താണ് ചാറ്റ് ജിപിടി?

ഓപ്പൺ എഐ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെർട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേർട്ട് എന്നിവ ഇക്കൂട്ടത്തിൽ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്.

മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേർപ്പെടാനും കഴിയുന്ന തരത്തിലാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളിൽ ലഭ്യമായതുമായ അനേകായിരം എഴുത്തുകൾ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടി തയ്യാറാക്കിയിരിക്കുന്നത്.

വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി നമ്മളോട് പെരുമാറുക. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞു തരാനുള്ള കഴിവ് അതിനുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?