AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

OnePlus 13T Phone: കോം‌പാക്റ്റ് ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി വൺപ്ലസ്; കിടിലൻ ഫീച്ചറുകൾ

ഫോൺ ഇന്ത്യൻ വിപണിയിലേക്ക് ഇതുവരെയും എത്തിയിട്ടില്ല, ടി ,സീരിസ് ഫോണുകൾ ഇടക്ക് നെച്ച് നിന്നിരുന്നെങ്കിലും വീണ്ടും വീണ്ടും വിപണി പിടിക്കാനുള്ള നീക്കത്തിലാണ് വൺപ്ലസ്

OnePlus 13T Phone: കോം‌പാക്റ്റ് ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി വൺപ്ലസ്; കിടിലൻ ഫീച്ചറുകൾ
Oneplus 13t PhoneImage Credit source: social media
arun-nair
Arun Nair | Published: 25 Apr 2025 12:18 PM

ന്യൂഡൽഹി: വൺപ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 13T ഔദ്യോഗികമായി പുറത്തിറക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി സീരീസിന്റെ തിരിച്ചുവരവാണിത്, 2020-ലാണ് ടി സീരിസിൻ്റെ അവസാന മോഡലായ വൺപ്ലസ് 8T കമ്പനി അവതരിപ്പിച്ചത്. ശക്തമായ 16 ജിബി റാമും, 6260 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടെ മികച്ച സവിശേഷതകൾ വൺപ്ലസ് 13T യിൽ ഉണ്ട്. ഐഫോൺ 16- ൻ്റെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനാണ് ഫോണിലുള്ളത്.

വൺപ്ലസ് 13 ടി, വില

അഞ്ച് വ്യത്യസ്ത സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വൺപ്ലസ് 13T ചൈനീസ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ഫോണിൻ്റെ ബേസ് മോഡലിന്റെ വില 3,399 യുവാൻ അതായത് ഏകദേശം 39,000 രൂപ ഉയർന്ന വേരിയന്റുകളുടെ വില 4,499 യുവാൻ (ഏകദേശം 52,000 രൂപ) എന്നിവയാണ്. 12 ജിബി അല്ലെങ്കിൽ 16 ജിബി റാം, 256 ജിബി, 512 ജിബി, അല്ലെങ്കിൽ 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ എത്തുന്നത്.

വൺപ്ലസ് 13 ടി, സ്പെസിഫിക്കേഷനുകൾ

6.32 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ മെറ്റാലിക് ഫ്രെയിമുമാണ് ഫോണിൻ്റെ ഭംഗി കൂട്ടുന്നത്. മിനുസമാർന്നതും ഒതുക്കമുള്ളതുമായ രൂപകൽപ്പനയാണ് മറ്റൊരു പ്രത്യേകത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിനും കരുത്ത് പകരുന്നത്. 16 ജിബി റാമും 1 ടിബി സ്റ്റോറേജും ഫോണിലുണ്ട്. കൂടാതെ ഡിവൈസിൽ 4400 എംഎം² ഗ്ലേസിയർ വേപ്പർ ചേംബർ (വിസി) കൂളിംഗ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഫോൺ അമിതമായി ചൂടാകുന്നത് തടയുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയുടെ കാര്യത്തിൽ

OnePlus 13T -ക്ക് ഫോണിൽ ഡ്യുവൽ ക്യാമറ സജ്ജീകരമാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രധാന ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു. 2x ഒപ്റ്റിക്കൽ സൂമും 20x ഡിജിറ്റൽ സൂം ഫീച്ചറും ഇതിലുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിംഗ്, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, NFC എന്നിവ ഉൾപ്പെടുന്നു. 6,260mAh ബാറ്ററിയ്‌ക്കൊപ്പം 80W ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു.