OnePlus 12 price: വൺ പ്ലസ് പെട്ടെന്ന് വില കുറച്ചു, ഇനി ഒന്നും നോക്കണ്ട വാങ്ങിച്ചോ…

OnePlus 12 Amazon Offers: ആമസോണിൽ എക്‌സ്‌ചേഞ്ച് ഓഫർ വഴിയും വൺപ്ലസ് 12 വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. 26,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ കിഴിവും ലഭിക്കും.

OnePlus 12 price: വൺ പ്ലസ് പെട്ടെന്ന് വില കുറച്ചു, ഇനി ഒന്നും നോക്കണ്ട വാങ്ങിച്ചോ...

One Plus Smart Phone

Published: 

18 Jul 2024 17:06 PM

സ്മാർട്ട് ഫോൺ എടുക്കാൻ കാത്തിരിക്കുന്നവർക്കൊരു സന്തോഷ വാർത്ത. വൺ പ്ലസ്-12 നിങ്ങൾക്ക് ഇനി വൻ വിലക്കിഴിവിൽ വാങ്ങാം. ആമസോണിലാണ് കിഴിവ് ലഭിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 7,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. OnePlus 12-ന് നിലവിലെ വില 64,999 രൂപയാണ്. ബാങ്ക് ഓഫർ പ്രകാരം 57,999 രൂപയ്ക്ക് നിങ്ങൾക്ക് ഹാൻഡ് സെറ്റ് വാങ്ങാൻ സാധിക്കും. ഓഫറിനെ പറ്റി കൂടുതൽ പരിശോധിക്കാം.

എക്സ്ചേഞ്ച് ഓഫറും

ആമസോണിൽ എക്‌സ്‌ചേഞ്ച് ഓഫർ വഴിയും വൺപ്ലസ് 12 വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. 26,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ കിഴിവും ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യം ഉപഭോക്താക്കൾക്ക് ഒരിക്കലും മുഴുവൻ എക്‌സ്‌ചേഞ്ച് തുകയും ലഭിക്കില്ലെന്നതാണ്. ഫോണിൻ്റെ അവസ്ഥയും കാലപ്പഴക്കവും അനുസരിച്ചായിരിക്കും നിങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കുക.ഫോണിൻ്റെ സവിശേഷതകൾ നോക്കാം.

ALSO READ: Apple Watch: ഒരു ജീവന്‍ കൂടി രക്ഷിച്ച് ആപ്പിള്‍ വാച്ച്; നീന്തല്‍ വിദ്ഗധനെ തിരമാലയില്‍ നിന്ന് രക്ഷിച്ചത് പുതിയ ദൗത്യം

സവിശേഷതകൾ

വൺപ്ലസ് 12 ഫോണിൽ- 6.82 ഇഞ്ച് QHD+ 2K OLED ഡിസ്‌പ്ലേയും 120Hz റീ ഫ്രഷ് റേറ്റും ഉണ്ട്. ഇതിന് ഒരു LTPO ഡിസ്പ്ലേയാണുള്ളത്. കൂടാതെ 1Hz മുതൽ 120Hz വരെ റീ ഫ്രഷ് റേറ്റും ഫോൺ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഡോൾബി വിഷൻ, 10 ​​ബിറ്റ് കളർ ഡെപ്ത്, പ്രോഎക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് എന്നിവയും പാനൽ സപ്പോർട്ട് ചെയ്യുന്നു. വൺപ്ലസ് 11 ൻ്റെ ഡിസൈൻ കമ്പനി നിലനിർത്തുന്നതിനൊപ്പം പുതിയ ഫോൺ വ്യത്യസ്ത നിറങ്ങളിലാണ് വിപണിയിലേക്ക് എത്തിക്കുന്നത്.

Qualcomm-ൻ്റെ പുതിയ Snapdragon 8 Gen 3 ചിപ്‌സെറ്റാണ് OnePlus 12-ൻ്റെ കരുത്ത്. പുതിയ LPDDR5X റാമും UFS 4.0 സ്റ്റോറേജും ഇതിലുണ്ട്. മികച്ച ഗെയിമിംഗ് അനുഭവത്തിനായി ഡ്യുവൽ ക്രയോ-ഫാസ്റ്റ് കൂളിംഗ് സിസ്റ്റമാണ് പുതിയ OnePlus 12 സ്മാർട്ട്‌ഫോണിലുള്ളത്.

ട്രിപ്പിൾ ക്യാമറയിൽ 50 മെഗാപിക്സൽ LYT808 സോണി സെൻസറും 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള 64 മെഗാപിക്സൽ OV64B സെൻസറും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മൂന്നാമത്തെ ക്യാമറ എന്ന നിലയിൽ – 48 മെഗാപിക്സൽ IMX581 അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ