5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

OnePlus Phone Ban : വൺ പ്ലസ്സ് ഫോണുകൾ ഇനി കടയിൽ കിട്ടില്ലേ? ഫോണിന് രാജ്യത്ത് നിരോധനം?

വൺപ്ലസ് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ, എന്നിവയ്ക്കായിരിക്കും നിരോധനം നടപ്പാക്കുക.  എന്നാണ് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്സ് അറിയിച്ചത്

OnePlus  Phone Ban : വൺ പ്ലസ്സ് ഫോണുകൾ ഇനി കടയിൽ കിട്ടില്ലേ? ഫോണിന് രാജ്യത്ത് നിരോധനം?
one plus mobiles
arun-nair
Arun Nair | Updated On: 30 Apr 2024 13:21 PM

നിങ്ങളൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നയാളാണോ? വൺപ്ലസ്സാണോ അതിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന ബ്രാൻഡ്.  എന്നാൽ നിങ്ങൾക്കായി ഇതാ ഒരു സുപ്രധാന അറിയിപ്പ്. വൺ പ്ലസ് ഫോണുകൾ നിങ്ങൾക്ക് ഒരു പക്ഷെ ഇനി മൊബൈൽ ഷോപ്പുകളിൽ നിന്നും കിട്ടിയേക്കില്ല.

വൺപ്ലസ്സിന് അധികം താമസിക്കാതെ തന്നെ നിരോധനം ഉണ്ടാവുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ വിൽപ്പന നിർത്തി വെച്ചാൽ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ കൂടിയായ വൺപ്ലസിന് അതൊരു വലിയ അടിയായേക്കും എന്നാണ് സൂചന.

നിരോധനം എങ്ങനെ

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്മാർട്ട് ഫോൺ വിൽപ്പന ശൃംഖലകളാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊള്ളുക. വൺപ്ലസ് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ, എന്നിവയ്ക്കായിരിക്കും നിരോധനം നടപ്പാക്കുക.  എന്നാണ് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്സ് അസോസിയേഷൻ (ഒആർഎ) വൺപ്ലസ് ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിങ്ങിന് അയച്ച കത്തിൽ നൽകുന്ന സൂചന.

കമ്പനിയുടെ പ്രോഡക്ടുകളിലുണ്ടാവുന്ന കുറഞ്ഞ ലാഭവിഹിതം, പ്രോസസ്സിംഗ് വാറന്റി, സർവീസ് ക്ലെയിമുകൾ എന്നിവയിലുണ്ടാകുന്ന കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട്  വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ 23 റീട്ടെയിൽ ശൃംഖലകളിലായുള്ള 4,500 സ്റ്റോറുകളെ ഇത്തരത്തിൽ നിരോധനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. പൂർവ്വിക മൊബൈൽസ്, ചെന്നൈ മൊബൈൽസ് തുടങ്ങിയ നിരവധി റീട്ടെയിൽ ചെയിൻ നെറ്റുവർക്കുകൾ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം പ്രശ്നം എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിലാണ് വൺ  പ്ലസ്.  അതേസമയം
രാജ്യത്തെ വിതരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്നും റീട്ടെയിൽ വിൽപ്പനക്കാരിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി ലഭിക്കുന്ന പിന്തുണയെ വൺപ്ലസ് മാനിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

വിപണിയുടെ 4.82%

ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ വൺപ്ലസ് സ്മാർട്ട് ഫോണുകൾക്ക് ആയിട്ടില്ല. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയുടെ 4.82% മാത്രമാണ് വൺപ്ലസിനുള്ളത്.

എന്നാൽ പ്രീമിയം സെഗ്മെൻറിൽ ഫോണുകൾക്ക് ഇന്ത്യൻ വിപണിയുടെ 42% ഉണ്ട്. വൺ പ്ലസ് നോർഡ് സി-3 ലൈറ്റിന് ഇന്ത്യയിൽ വലിയ വിൽപ്പന ഉണ്ടായിരുന്നു.  അതേസമയം റിയൽമി, സാംസങ്ങ്, പോക്കോ, ലാവ, ഒപ്പോ, വിവോ എന്നിവയെ വെച്ച് നോക്കുമ്പോൾ വൺപ്ലസിന് കാര്യമായ മാർക്കറ്റ് ഡിമാൻറ് ഉണ്ടായിട്ടില്ല.