AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nubia Z70S Ultra: ഫോട്ടോഗ്രാഫർമാരേ, ഇതിലേ ഇതിലേ; നൂബിയ സെഡ്70എസ് അൾട്ര ഫോട്ടോഗ്രാഫിക് എഡിഷൻ ഉടൻ വിപണിയിൽ

Nubia Z70S Ultra Photographic Edition: നൂബിയ സെഡ്70എസ് അൾട്ര ഫോട്ടോഗ്രാഫിക് എഡിഷൻ ഈ മാസം അവസാനം പുറത്തിറങ്ങും. ഫോട്ടോഗ്രാഫർമാരെ ലക്ഷ്യമിട്ടുള്ള ഫോൺ ചൈനീസ് മാർക്കറ്റിലാണ് ആദ്യം പുറത്തിറങ്ങുക.

Nubia Z70S Ultra: ഫോട്ടോഗ്രാഫർമാരേ, ഇതിലേ ഇതിലേ; നൂബിയ സെഡ്70എസ് അൾട്ര ഫോട്ടോഗ്രാഫിക് എഡിഷൻ ഉടൻ വിപണിയിൽ
നൂബിയ സെഡ്70എസ് അൾട്ര ഫോട്ടോഗ്രാഫിക് എഡിഷൻImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Apr 2025 10:04 AM

ഫോട്ടോഗ്രാഫർമാരെ ലക്ഷ്യമിട്ട് നൂബിയയുടെ സെഡ്70എസ് അൾട്ര ഫോട്ടോഗ്രാഫിക് എഡിഷൻ ഉടൻ വിപണിയിലേക്ക്. ഈ മാസം അവസാനത്തോടെ ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. ഗംഭീര ക്യാമറ സെറ്റപ്പ് അടക്കം ഫോട്ടോഗ്രാഫർമാർക്കായാണ് ഫോൺ പുറത്തിറക്കുക. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ്, 6.85 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ, 6150 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ടാവും.

ചൈനീസ് മാർക്കറ്റിലാവും ഫോൺ ആദ്യം പുറത്തിറങ്ങുക. ഏപ്രിൽ 28നാണ് ഫോൺ എത്തുക. കഴിഞ്ഞ ദിവസം കമ്പനി തന്നെ ഈ മോഡലിൻ്റെ ഡിസൈനും മറ്റും പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പടക്കം തകർപ്പൻ ഫീച്ചറുകളുമായാണ് ഫോൺ പുറത്തുവരുന്നത്. ടെലിഫോട്ടോ ക്യാമറയും പ്രൈമറി ക്യാമറയിൽ 35 മില്ലിമീറ്റർ ലെൻസും ഫോണിലുണ്ട്. രണ്ട് നിറങ്ങളിൽ ഫോൺ പുറത്തിറങ്ങും.

Also Read: Smartphone Battery Tips: സ്മാർട്ട്‌ഫോൺ ബാറ്ററി പെട്ടെന്ന് തീരുന്നോ? പരിഹരിക്കാൻ വഴിയുണ്ട്

ക്യാമറ മാറ്റിനിർത്തിയാൽ 2024 നവംബറിൽ പുറത്തിറങ്ങിയ നൂബിയ സെഡ്70എസ് അൾട്ര മോഡലിനോട് സമാനമാവും മറ്റ് ഫീച്ചറുകൾ. 24 ജിബി വരെ റാമും ഒരു ടിബി വരെ ഇൻ്റേണൽ മെമ്മറിയും ഫോണിലുണ്ടാവും. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുണ്ടാവുക. 50 മെഗാപിക്സലിൻ്റേതാണ് പ്രൈമറി ക്യാമറ. 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 64 മെഗാപിക്സലിൻ്റെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയും പിൻഭാഗത്തുണ്ട്.

6150 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 80 വാട്ടിൻ്റെ അതിവേഗ ചാർജിംഗ് ഫോണിലുണ്ടാവും. ആൻഡ്രോയ്ഡ് 15ൽ, കമ്പനിയുടെ നെബുല ഒഎസ് ആണ് സ്കിൻ.

സെഡ്ടിഇയുടെ സഹോദരസ്ഥാപനമായി 2012ൽ നിലവിൽ വന്ന നൂബിയ 2015ൽ സ്വതന്ത്ര സ്ഥാപനമായി. ഗെയിമിങ് സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്ന റെഡ്മാജിക് നൂബിയയുടെ സഹോദരസ്ഥാപനമാണ്. ഇന്ത്യൻ വിപണിയിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് നൂബിയ. മികച്ച ഫോണുകളാണ് കമ്പനി പുറത്തിറക്കാറുള്ളത്.