Nothing Phone 3a: ക്യാമറയും ഡിസ്പ്ലേയും കലക്കും; നതിങ് ഫോൺ 3എ സീരീസ് ഇന്ത്യൻ വിപണിയിൽ

Nothing Phone 3a Series Launched: നതിങ് ഫോൺ 3എ സീരീസ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. നതിങ് ഫോൺ 3എ നതിങ് ഫോൺ 3എ പ്രോ എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്.

Nothing Phone 3a: ക്യാമറയും ഡിസ്പ്ലേയും കലക്കും; നതിങ് ഫോൺ 3എ സീരീസ് ഇന്ത്യൻ വിപണിയിൽ

നതിങ് ഫോൺ 3എ

Published: 

05 Mar 2025 08:45 AM

നതിങ് ഫോൺ 3എ സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടു. നതിങ് ഫോൺ 3എ നതിങ് ഫോൺ 3എ പ്രോ എന്നീ മോഡലുകളാണ് പുറത്തിറങ്ങിയത്. ബാഴ്സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് മോഡലുകൾ അവതരിപ്പിക്കപ്പെട്ടത്. ആദ്യ സൂചനകൾ പ്രകാരം ഫോണിൻ്റെ ക്യാമറയും ഡിസ്പ്ലേയും കലക്കും.

Also Read: Gemini AI: ഇനി ജെമിനിയ്ക്ക് വിഡിയോയും വഴങ്ങും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിലാണ് ഫോണുകൾ പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള നതിങ്ഒഎസ് 3.1 ആണ് സ്കിൻ. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും അപ്ഗ്രേഡഡ് ഗ്ലിഫ് ഇൻ്റർഫേസുമൊക്കെ ഈ മോഡലുകളുടെ സവിശേഷതകളാണ്. 6.7 ഇഞ്ച് ഫ്ലെക്സിബിൾ അമോഎൽഇഡി ഡിസ്പ്ലേയാണ് ഫോണുകളിൽ ഉണ്ടാവുക. ഈ മോഡലുകളിൽ പ്രത്യേക ഗെയിമിങ് മോഡും പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്.

നതിങ് ഫോൺ 3എ സീരീസിൽ 12 ജിബി വരെ റാമും 256 ജിബി വരെ മെമ്മറിയുമാണ് ഉള്ളത്. നതിങ് ഫോൺ 3എ പ്രോയിൽ മൂന്ന് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. 50 മെഗാപിക്സലിൻ്റെ സാംസങ് ക്യാമറയാണ് പ്രൈമറി സെൻസർ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെ2097289ബ്‌ലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബ്‌ലൈസേഷൻ, 2x സൂം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ സെൻസറിലുണ്ട്. 50 മെഗാപിക്സൽ സോണി പെരിസ്കോപ്പ് ക്യാമറയാണ് രണ്ടാമത്തെ സെൻസർ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബ്‌ലൈസേഷൻ, 3x ഒപ്റ്റിക്കൽ, 6x ഇൻ സെൻസർ, 60x ഡിജിറ്റൽ സൂം എന്നീ ഫീച്ചറുകളാണ് ഈ സെൻസറിലുള്ളത്. 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ആംഗിൾ സെൻസറാണ് റിയർ ക്യാമറ മോഡ്യൂളിലെ മൂന്നാമത്തെ ക്യാമറ. 50 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ.

നതിങ് ഫോൺ 3എയുടെ വില ഇന്ത്യൻ മാർക്കറ്റിൽ ആരംഭിക്കുന്നത് 22,999 രൂപ മുതലാണ്. 8 ജിബി + 128 ജിബി ബേസിക് വേരിയൻ്റിനാണ് ഈ വില. 8GB + 256GB വേരിയൻ്റിന് 24,999 രൂപ നൽകണം. കറുപ്പ്, നീല, വെള്ള നിറങ്ങളിൽ ഫോൺ ലഭ്യമാവും. നതിങ് ഫോൺ 3എ പ്രോയുടെ വില 8GB + 128GB വേരിയൻ്റിന് 27,999 രൂപയിൽ ആരംഭിക്കും. 12 ജിബി + 256 ജിബി ടോപ്പ് വേരിയൻ്റിന് 31,999 രൂപയാണ് നൽകേണ്ടത്.

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍