Nothing Phone 2a: നത്തിങ്ങ് ഫോണിൻറെ പുതിയ വേർഷൻ ഇന്ത്യയിലേക്ക്, എന്താണ് മാറ്റം
2020-ൽ ആരംഭിച്ച കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആപ്പിൾ അടക്കമുള്ള വമ്പൻമാരുമായി മത്സരിക്കുക എന്നതാണ്. ആദ്യം നൽകിയ വലിയ ഹൈപ്പ് കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ നിലനിർത്താൻ സാധിച്ചില്ല.
വലിയ വിപ്ലവങ്ങൾക്ക് ശേഷം നത്തിങ്ങ് ഫോണിൻറെ പുതിയ വേർഷൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യക്ക് വേണ്ടി മാത്രം ഡൈസൈൻ ചെയ്ത ഫോൺ എന്നാണ് കമ്പനി ഇതിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
നിലവിൽ ഫ്ലിപ്പ്കാർട്ടിലാണ് ഫോൺ വിൽപ്പനക്ക് എത്തുന്നത്. ഇതിൻറെ ബ്ലാക്ക്, വൈറ്റ് വേർഷനുകളും, ചില സെലക്ടട് വിപണികളിൽ മിൽക്ക് കളർ വെറൈറ്റികളും നേരത്തെ തന്നെ മാർക്കറ്റിൽ വിൽപ്പനക്ക് എത്തിയിരുന്നു.
എന്താണ് പുതിയ മാറ്റം
പുതിയതായി ഇറങ്ങുന്ന നത്തിങ്ങ് ഫോണിൻറെ നിറം ഡാർക്ക് ബ്ലൂവാണ്. പഴയ ബ്ലാക്ക് ആൻറ് വൈറ്റ് വേർഷനുകൾ പോലെ തന്നെ ഫീച്ചറുകളിലൊന്നും തന്നെ കാര്യമായ മാറ്റങ്ങൾ ഇതിനും ഇല്ല. പഴയ ഡിസൈനുകളിൽ തന്നെ ഗ്ലിഫ് എൽഇഡിയുമായാണ് ഫോൺ എത്തുന്നത്. ഇനി ഇതിൻറെ വില സംബന്ധിച്ച് എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് പരിശോധിക്കാം.
നത്തിങ് ഫോൺ 2എ 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും, 12GB + 256GB മോഡലിന് 27,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് പ്രൈസ് എന്ന നിലയിൽ 8 ജിബി + 256 ജിബി മോഡലിന് 23,999 രൂപയും, 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും തന്നെയാണ് വില. മെയ് 2 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
ഫീച്ചറുകൾ
1084 x 2412 പിക്സൽ റെസല്യൂഷനിൽ 6.7 ഇഞ്ച് AMOLED FHD+ സ്‌ക്രീൻ 120Hz റീ ഫ്രേഷ് റേറ്റുമുള്ള ഫോണാണിത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇൻ്റേണൽ സ്‌റ്റോറേജും ഒപ്പം മീഡിയടെക് ഡൈമൻസിറ്റി 7200 പ്രോ പ്രോസസ്സറും ഫോണിന് കരുത്ത് നൽകുന്നുണ്ട്.
32-മെഗാപിക്സൽ f/2.2 സെൽഫി ക്യാമറയും , 50-മെഗാപിക്സൽ f/1.88 OIS-അസിസ്റ്റഡ് പ്രൈമറി ക്യാമറയും 50-മെഗാപിക്സൽ f/2.2 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നതിംഗ് ഫോൺ (2a) ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഒപ്പം അൾട്രാ എക്സ്ഡിആർ സാങ്കേതികവിദ്യയെയും ഫോണിനുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. അതു കൊണ്ട് തന്നെ ബാറ്ററി സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചോർത്ത് പേടിക്കേണ്ട കാര്യമില്ല.
വിറ്റു പോയത് നിരവധി ഫോണുകൾ
നത്തിങ് ഫോൺ 2എ മാർച്ചിൽ അവതരിപ്പിച്ചതിന് പിന്നാലെ 60000 എണ്ണമാണ് വിറ്റു പോയത്. മാർച്ച് 12-നായിരുന്നു 2എ ലോഞ്ച് ചെയ്തത്. 2000 രൂപയിലധികം നിങ്ങൾക്ക് ഫോണിന് ഓഫറായി ലഭിക്കുക. ബാങ്കുകൾ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വന്നേക്കാം.
അതു കൊണ്ട് തന്നെ വാങ്ങും മുൻപ് നിങ്ങളുടെ ബാങ്കിന് ലഭ്യമായ ഓഫറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കുക. ലണ്ടൻ ആസ്ഥാനമായുള്ള കൺസ്യൂമർ ഇലക്ട്രോണിക് മാനുഫാക്വച്ചറിങ്ങ് കമ്പനികളിൽ ഒന്നാണ് നത്തിങ്ങ്.
2020-ൽ ആരംഭിച്ച കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആപ്പിൾ അടക്കമുള്ള വമ്പൻമാരുമായി മത്സരിക്കുക എന്നതാണ്. ആദ്യം നൽകിയ വലിയ ഹൈപ്പ് കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ നിലനിർത്താൻ സാധിച്ചില്ല. ഇതിന് ശേഷം ഫോണിൻറെ വിലയും കുറഞ്ഞിരുന്നു.