5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nothing Mobile : ആൻഡ്രോയ്ഡിനോട് വിടപറയാനൊരുങ്ങി നതിംഗ്; സ്വന്തം ഒഎസ് പരിഗണനയിൽ

Nothing Mobile Aims To Develop Its Own Operating System : നതിംഗ് മൊബൈൽ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം നിർമിക്കാനുള്ള പരീക്ഷണങ്ങളിലാണെന്ന് സിഇഒ കാൾ പേയ്. ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം സ്വന്തം ഒഎസ് നിർമിക്കാനാണ് ശ്രമം.

abdul-basith
Abdul Basith | Published: 03 Nov 2024 09:00 AM
സ്വന്തം ഒഎസ് പരിഗണനയിലുണ്ടെന്ന് നതിംഗ് ഫോൺ സിഇഒ കാൾ പേയ്. ഇതുവരെ ഇറങ്ങിയ നതിംഗ് മോഡലുകളിൽ ആൻഡ്രോയ്ഡിൻ്റെ അടിസ്ഥാനത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പകരം സ്വന്തം ഓപ്പറേറ്റിങ് സ്റ്റിസ്റ്റം ഉപയോഗിക്കാനാണ് നതിംഗിൻ്റെ തീരുമാനം. ഇത് എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. (Image Courtesy - Nothing X)

1 / 5
നിലവിൽ ആപ്പിൾ ഐഫോൺ, വാവെയ് എന്നീ കമ്പനികൾ മാത്രമാണ് സ്വന്തം ഒഎസ് ഉപയോഗിക്കുന്നത്. ഐഫോൺ ഐഒഎസിലും വാവെയ് ഹാർമണിഒഎസിലുമാണ് പ്രവർത്തിക്കുന്നത്. ഗൂഗിളിൻ്റെ വിലക്ക് കാരണമാണ് വാവയെക്ക് സ്വന്തം ഒഎസ് തയ്യാറാക്കേണ്ടിവന്നത്. വാവെയ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ ലഭിക്കില്ല. (Image Courtesy - Social Media)

2 / 5
ടെക് ക്രഞ്ച് ഡിസ്റപ്റ്റ് ചർച്ചയ്ക്കിടെ ബ്രയാൻ ഹീറ്ററിനോടാണ് കാൾ പേയുടെ വെളിപ്പെടുത്തൽ. പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കാനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി എന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയ്ക്ക് പുതിയ വരുമാന മാർഗം ഉണ്ടാക്കുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണ രംഗത്ത് കൂടുതൽ ആധിപത്യവും കമ്പനി ലക്ഷ്യമിടുന്നു. (Image Courtesy - Social Media)

3 / 5
പുതിയ ഒഎസ് നിർമിക്കുകയാണെങ്കിൽ യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനാവും ശ്രമിക്കുക എന്ന് പേയ് പറഞ്ഞു. പണം സമാഹരിക്കാനായില്ലെങ്കിലും സ്വന്തം ഒഎസിനായുള്ള ശ്രമം തുടരും. ഒഎസിനായി ധനസമാഹരണം നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. (Image Courtesy - Social Media)

4 / 5
നതിംഗ് മാത്രമല്ല സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ശ്രമിച്ചിട്ടുള്ളത്. മുൻപ് നോക്കിയ ഫോണുകൾ വിൻഡോസ് ഒഎസിൽ പ്രവർത്തിച്ചിരുന്നു. ഈ ഫോണുകളിൽ ചില മോഡലുകൾ ജനപ്രീതി നേടിയെങ്കിലും മാർക്കറ്റ് പിടിക്കാൻ സാധിച്ചില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം കാരണമാണ് ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. (Image Courtesy - Social Media)

5 / 5