5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘ഇത് പുത്തൻ പ്രതീക്ഷ’; എഐക്ക് ക്യാൻസറിനെ കണ്ടെത്താനും 48 മണിക്കൂറിനുള്ളിൽ വാക്സിൻ ലഭ്യമാക്കാനും സാധിക്കും; ഒറാക്കിൾ ചെയർമാൻ

AI Cancer Vaccine : ഓരോ വ്യക്തിക്കും ഒരു വാക്സിൻ രൂപകൽപ്പന ചെയ്യാൻ എഐക്ക് സാധിക്കുമെന്നാണ് ലാറി എലിസൺ പറഞ്ഞത്.

‘ഇത് പുത്തൻ പ്രതീക്ഷ’; എഐക്ക് ക്യാൻസറിനെ കണ്ടെത്താനും 48 മണിക്കൂറിനുള്ളിൽ വാക്സിൻ ലഭ്യമാക്കാനും സാധിക്കും; ഒറാക്കിൾ ചെയർമാൻ
Oracle Image Credit source: Social Media
jenish-thomas
Jenish Thomas | Updated On: 22 Jan 2025 13:05 PM

നിർമിത ബുദ്ധിയിലൂടെ വേഗത്തിൽ ക്യാൻസർ രോഗം നിർണയിക്കാനും ക്യാൻസറിന് ആവശ്യമുള്ള വാക്സിൻ ലഭ്യമാക്കാനും സാധിക്കുമെന്ന് അമേരിക്കൻ ഐടി കമ്പനിയായ ഒറാക്കിളിൻ്റെ ചെയർമാൻ ലാറി എലിസൺ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൻ്റെ ചെയർമാൻ ഇക്കാര്യം അറിയിച്ചത്. എഐ സഹായത്തോടെയുള്ള രക്ത പരിശോധന നടത്തി അതിലൂടെ ക്യാൻസർ നിർണയിക്കാനാകും. തുടർന്ന് ക്യൻസറിൻ്റെ ജീൻ പരിശോധനയിലൂടെ ആ രോഗത്തിന് ആവശ്യമുള്ള വാക്സിനും 48 മണിക്കൂറിനുള്ള കണ്ടെത്താനാകുമെന്നാണ് ലാറി എലിസൺ യോഗത്തിൽ പറഞ്ഞത്.

“ക്യാൻസർ മുഴകളുടെ ചെറിയ കഷണങ്ങൾ നിങ്ങളുടെ രക്തത്തിൽ പൊങ്ങിക്കിടക്കുന്നു. അതിനാൽ നിങ്ങൾക്ക് ക്യാൻസർ നേരത്തെ കണ്ടെത്താൻ സാധിക്കും. ക്യാൻസർ ട്യൂമറിന്റെ ജീൻ സീക്വൻസ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ വ്യക്തിക്ക് വേണ്ട പ്രതിരോധ കുത്തിവയ്പ്പ് (വാക്സിൻ) നൽകാൻ കഴിയും – ആ ക്യാൻസറിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ഓരോ വ്യക്തിക്കും ഒരു വാക്സിൻ രൂപകൽപ്പന ചെയ്യുക. ആ എംആർഎൻഎ വാക്സിൻ, ഏകദേശം 48 മണിക്കൂറിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റോബോട്ടിക് രീതിയിൽ നിർമ്മിക്കാൻ കഴിയും, “എലിസൺ പറഞ്ഞു.

“അതിനാൽ, നേരത്തെയുള്ള കാൻസർ കണ്ടെത്തൽ, നിങ്ങളുടെ പ്രത്യേക ക്യാൻസറിനുള്ള ഒരു കാൻസർ വാക്സിൻ വികസിപ്പിക്കുകയും 48 മണിക്കൂറിനുള്ളിൽ ആ വാക്സിൻ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് സങ്കൽപ്പിക്കുക – ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാഗ്ദാനവും ഭാവിയുടെ വാഗ്ദാനവും,” എലിസൺ പറഞ്ഞു.

Updating…