WhatsApp: നീളമുള്ള വോയ്സ് നോട്ടും ഇനി വാട്സാപ്പ് സ്റ്റാറ്റസാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Voice note as WhatsApp status : നിലവിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ ഇപ്പോൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഇതിനു പിന്നാലെ ആണ് നീണ്ട വോയ്സ് നോട്ടുകൾ പോസ്റ്റുചെയ്യാൻ കഴിയുന്ന ഫീച്ചറുകളും അവതരിപ്പിച്ചത്.
ന്യൂഡൽഹി: നീണ്ട വോയ്സ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ ആഗ്രഹിച്ചിട്ടും നടക്കാതെ പോയവർക്ക് ഒരു പുതിയ വാർത്ത. ഇനി വാട്സാപ്പിൽ നീണ്ട വോയ്സ് നോട്ടുകൾ സ്റ്റാറ്റസാക്കാം. ഇത് സംബന്ധിച്ച പുതിയ ഫീച്ചർ കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് പുറത്തിറക്കിയത്. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ടിലാണ് ഈ വിവരം പങ്കുവച്ചത്.
ആൻഡ്രോയിഡിലേയും ഐഒഎസിലേയും പുതിയ സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കിയത്.
നിലവിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ ഇപ്പോൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഇതിനു പിന്നാലെ ആണ് നീണ്ട വോയ്സ് നോട്ടുകൾ പോസ്റ്റുചെയ്യാൻ കഴിയുന്ന ഫീച്ചറുകളും അവതരിപ്പിച്ചത്. പുതിയ വേർഷനിലാണ്സാ ഈ സൗകര്യം ഉള്ളത്. ഇത് വോയ്സ് മെസേജിനു തുല്യമാണ്. ഓഡിയോ ഒഴിവാക്കാനും കഴിയും. ഇതിനായി സ്ലൈഡ് ചെയ്താൽ മതി.
ALSO READ- ചുറ്റും ചാരന്മാരുണ്ടോ എന്ന് കണ്ടെത്താം; പുതിയ ഫീച്ചറുമായി ആപ്പിൾ
തുടക്കത്തിൽ തന്നെ ഈ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വരുന്ന ദിവസങ്ങളിലായിരിക്കും ഇത് എല്ലാവരിലേക്കും എത്തുക എന്നും വിവരമുണ്ട്. അടുത്തിടെയായി പലതരത്തിലുള്ള ഒട്ടേറെ പുതിയ അപ്ഡേറ്റുകൾ വാട്‌സ്‌ആപ്പ് പുറത്തിറക്കുന്നുണ്ട്.
മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും വാട്‌സ്‌ആപ്പ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വീഡിയോകോളുകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്‌സ്‌ആപ്പ് ഓഡിയോ കോൾ ബാർ ഫീച്ചറും പുറത്തിറക്കിയിരുന്നു.