New Caller ID: ഇനി ട്രൂകോളർ വേണ്ട ; പുതിയ ഫീച്ചർ കൊണ്ടുവരാൻ ടെലികോം കമ്പനികൾ
New Caller ID Feature: ട്രൂകോളറിൽ വരുന്ന കോളർ ഐഡിയിലുള്ള പേരുകൾ പലപ്പോഴും ട്രൂകോളറിലുള്ള അക്കൗണ്ടില്‍ വരുന്ന പേരുകൾ തന്നെയായിരിക്കും, പുതിയ സംവിധാനത്തിൽ ഇങ്ങനെ ആവില്ല

മൊബൈൽ ഉപയോക്താക്കൾക്കായൊരു സന്തോഷ വാർത്ത. ഇനി മുതൽ പേരില്ലാത്തെ കോളർമാരിൽ നിന്നുള്ള പ്രശ്നം നിങ്ങൾക്കുണ്ടാവില്ല. തട്ടിപ്പുകാരിൽ നിന്നും മാർക്കറ്റിംഗ് കോളുകളിൽ നിന്നും രക്ഷപ്പെടാൻ കോളർ ഐഡി ബ്ലോക്ക് ചെയ്ചത് പാടുപെടേണ്ട. ടെലികോം ഉപയോക്താക്കൾക്കായി തന്നെ പുതിയ സേവനം നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ടെലികോം കമ്പനികൾ ഇതിനുള്ള ശ്രമത്തിലാണ്. കോളർ നെയിം പ്രസൻ്റേഷൻ (സിഎൻഎപി) എന്നതാണ് പുതിയ സംവിധാനം. ട്രൂകോളർ പോലെയുള്ള തേർഡ് പാർട്ടി ആപ്പുകളുടെ സേവനം ഇനി ആവശ്യമില്ല.
ആപ്പുകളിൽ ഉപയോക്താവ് നൽകിയ പേരല്ല
പുതിയ ഫീച്ചറിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനായി ടെലികോം കമ്പനികൾ HP, ഡെൽ, എറിക്‌സൺ, നോക്കിയ തുടങ്ങിയ സാങ്കേതിക രംഗത്തെ പ്രമുഖരുമായി സഹകരിക്കാൻ പോവുകയാണെന്ന് ഇന്ത്യാ ടീവി റിപ്പോർട്ട് ചെയ്യുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വെച്ചത്, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൻ്റെ ഇപടപെടലിൽ പുതിയ സേവനം വേഗത്തിലാക്കാനാണ് ശ്രമം.
അനാവശ്യ കോളുകൾ കുറയ്ക്കുകയും ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് തന്നെയാണ് ഇതിലെ ഏറ്റവും പ്രധാന ലക്ഷ്യം. ആപ്പുകളിൽ ഉപയോക്താവ് നൽകിയ പേരല്ല പകരം ഉപയോക്താവിൻ്റെ തിരിച്ചറിയൽ രേഖകളിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള പേര് കെവൈസി രേഖകൾ വഴി കാണിക്കാനാണ് ശ്രമം.
ട്രൂകോളറിൽ എങ്ങനെ
ട്രൂകോളറിൽ വരുന്ന കോളർ ഐഡിയിലുള്ള പേരുകൾ പലപ്പോഴും ട്രൂകോളറിലുള്ള അക്കൗണ്ടില്‍ വരുന്ന പേരുകൾ തന്നെയായിരിക്കും ഇതിൽ യൂസർമാർ തന്നെ പലപ്പോഴും സ്വയം പേരുകൾ മാറ്റാറുമുണ്ട്. അതു കൊണ്ട് തന്നെ വിളിക്കുന്നത് ആരാണെന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ കഴിയില്ല. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ മാറും. യഥാർത്ഥ പേരും വിവരങ്ങളുമായിരിക്കും ഇനി ഉണ്ടാവുക.