AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Aadhaar App: ആധാര്‍ കാര്‍ഡ് ഇനി കയ്യില്‍ കരുതേണ്ട, ക്യു ആര്‍ കോഡില്‍ കാര്യം നടക്കും; ആപ്പ് വരുന്നുണ്ടല്ലോ!

New Aadhaar App With Face ID Features: ആപ്പ് വരുന്നതോടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോട്ടോകോപ്പി നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ആധാര്‍ ഡിജിറ്റലായി പരിശോധിക്കാവുന്നതാണ്. പുതിയ ആപ്പുമായി ബന്ധപ്പെട്ട വിവരം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുറത്തുവിട്ടത്. പുതിയ ആപ്പ് വഴി ആധാര്‍ സ്ഥിരീകരണ പ്രക്രിയ യുപിഐ പോലെ എളുപ്പമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

New Aadhaar App: ആധാര്‍ കാര്‍ഡ് ഇനി കയ്യില്‍ കരുതേണ്ട, ക്യു ആര്‍ കോഡില്‍ കാര്യം നടക്കും; ആപ്പ് വരുന്നുണ്ടല്ലോ!
ആധാര്‍ ആപ്പ്‌ Image Credit source: Money9
shiji-mk
Shiji M K | Published: 10 Apr 2025 10:22 AM

ആധാര്‍ കാര്‍ഡ് കയ്യില്‍ കൊണ്ട് നടന്ന് ബുദ്ധിമുട്ടുന്നുണ്ടോ? എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആധാര്‍ ആപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ ആപ്പിലൂടെ ഫേസ് ഐഡി, ക്യു ആര്‍ കോഡ് സ്‌കാനിങ് എന്നിവ വഴി ഡിജിറ്റല്‍ പരിശോധന നടത്താന്‍ സാധിക്കുന്നതാണ്. പുതുതായി കൊണ്ടുവരുന്ന ആപ്പിന്റെ സഹായത്തോടെ ഡിജിറ്റല്‍ പരിശോധന നടത്തുന്നത് സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍.

ആപ്പ് വരുന്നതോടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോട്ടോകോപ്പി നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ആധാര്‍ ഡിജിറ്റലായി പരിശോധിക്കാവുന്നതാണ്. പുതിയ ആപ്പുമായി ബന്ധപ്പെട്ട വിവരം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുറത്തുവിട്ടത്. പുതിയ ആപ്പ് വഴി ആധാര്‍ സ്ഥിരീകരണ പ്രക്രിയ യുപിഐ പോലെ എളുപ്പമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യു ആര്‍ കോഡ് ഉപയോഗിച്ച് നിങ്ങളുടെ ആധാര്‍ ഡിജിറ്റലായി പരിശോധിക്കാന്‍ സാധിക്കും. ആപ്പ് പൂര്‍ണമായും സുരക്ഷിതമായിരിക്കും. ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Teen Account: ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങില്ല; കൗമാര അക്കൗണ്ടുകൾ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് അവരുടെ ആധാര്‍ വിശദാംശങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും പങ്കുവെക്കാനും പുതിയ ആപ്പ് വഴി സാധിക്കും. ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. പകരം ഉപയോക്താക്കള്‍ക്ക് ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും സ്വന്തം ഫോണ്‍ ഉപയോഗിച്ച് മുഖം സ്‌കാന്‍ ചെയ്ത് അവരുടെ ഐഡന്റിറ്റി തെളിയിക്കാന്‍ സാധിക്കുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.