Netflix Tagger Jobs: സിനിമയും സീരിയലും കണ്ടാൽ ശമ്പളം, നെറ്റ്ഫ്ലിക്സിൻ്റെ കിടിലൻ ജോലി
Netflix tagger job: കഴിഞ്ഞ തവണ രണ്ടിലേറെ ഘട്ടങ്ങളായാണു നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുപ്പ്. അതും അത്ര എളുപ്പമല്ല. എന്നാൽ ഏറ്റവും വലിയ പ്രത്യേകത, ലോകത്ത് എവിടെ ഇരുന്നും ജോലി ചെയ്യാമെന്നതാണ്.
കൊച്ചി: സിനിമയും സീരിയലും കണ്ട് ദിവസം മുഴുവൻ ഇരിക്കുന്നത് ഒരു ജോലിയാണെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയും ഒരു ജോലി ഉണ്ട്. ഈ ജോലിയിൽ സിനിമയും സീരിയലും കണ്ടാൽ കാശ് കിട്ടും. ദിവസങ്ങളോളം വിഡിയോകളും സിനിമകളും കണ്ട് കാശ് സമ്പാദിക്കുന്ന ഈ ജോലിക്ക് ശമ്പളം തരുന്നത് നെറ്റ്ഫ്ലിക്സാണ് എന്നതാണ് സവിശേഷത. കുറച്ചു നാൾ മുൻപ് അത്തരമൊരു ജോലി വാഗ്ദാനം ചെയ്തത്. തസ്തികയുടെ പേര് ‘നെറ്റ്ഫ്ലിക്സ് ടാഗർ’ എന്നാണ്. നെറ്റ്ഫ്ലിക്സിലെ എഡിറ്റോറിയൽ ടീമിനെ ആണ് ഇങ്ങനെ വിളിക്കുന്നതെന്നു ചുരുക്കി പറയാം.
നെറ്റ്ഫ്ലിക്സിലെ ഓരോ വിഡിയോയും കണ്ട് അനുയോജ്യ ടാഗുകൾ എഴുതിച്ചേർക്കുകയാണ് ഇവരുടെ പ്രധാന ജോലി. അതായത് ഹൊറർ സീരീസിലുള്ള സിനിമയാണെങ്കിൽ ‘ഹൊറർ’ എന്ന ടാഗ് നൽകുക. ഓരോ വിഡിയോയ്ക്കും അനുയോജ്യമായ ടാഗുകൾ നൽകുന്നത് ഉപഭോക്താക്കൾക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഇങ്ങനെ ഒരു രീതി ഉള്ളത്. സിനിമ സീരിയൽ കാണൽ എത്ര നിസ്സാരം എന്ന് ചിന്തിക്കേണ്ട. അത്ര സുഖമല്ല കാര്യങ്ങൾ.
വലിയ മത്സരം നിലനിൽക്കുന്ന ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോം രംഗത്ത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തണം. അവർക്ക് മനസ്സിലാകും വിധം കാര്യങ്ങൾ അവതരിപ്പിക്കണം. ഭൂമിയിലെ എല്ലാത്തിനേക്കുറിച്ചും എഴുതാനുള്ള വിവരം വേണം.
കഠിനം സെലക്ഷൻ നടപടികൾ
കഴിഞ്ഞ തവണ രണ്ടിലേറെ ഘട്ടങ്ങളായാണു നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുപ്പ്. അതും അത്ര എളുപ്പമല്ല. എന്നാൽ ഏറ്റവും വലിയ പ്രത്യേകത, ലോകത്ത് എവിടെ ഇരുന്നും ജോലി ചെയ്യാമെന്നതാണ്. ജോലി ലഭിച്ചാൽ തന്നെ നമുക്ക് ഇഷ്ടമുള്ള സിനിമകളും വെബ്സീരിസും കാണാമല്ലോ എന്ന് തെറ്റിധരിക്കേണ്ട.
അതൊന്നും സാധിക്കണമെന്നില്ല. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജെയിംസ് ബോണ്ട് സിനിമകൾ കാണുന്നവർ സയൻസ് ഡോക്യുമെന്ററികളും കാണേണ്ടിവരും. ഈ പണിക്കു താൽപര്യം തോന്നുന്നെങ്കിൽ ഇടയ്ക്കിടെ നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റ് പരിശോധിച്ചു നോക്കിയാൽ മതി.