5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Netflix Ad-Free Plan: നെറ്റ്‌ഫ്ലിക്‌സിൽ തൊട്ടാലും ഇനി കീശ കാലിയോ…?; നിരക്കുകൾ മാറുന്നു, പരസ്യരഹിത പ്ലാൻ നിർത്താൻ പദ്ധതി

Netflix Expensive Plan: ജൂലൈ 13 ഓടെ പുതിയ പ്ലാൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റ്‌ഫ്ലിക്‌സ് കാനഡയിലും യുകെയിലുമുള്ള പല ബേസിക് പ്ലാൻ ഉപഭോക്താക്കൾക്കും നോട്ടിഫിക്കേഷനുകൾ അയച്ചിട്ടുണ്ട്. പുതിയ പ്ലാൻ റീചാർജ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇവരുടെ ആപ്പുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Netflix Ad-Free Plan: നെറ്റ്‌ഫ്ലിക്‌സിൽ തൊട്ടാലും ഇനി കീശ കാലിയോ…?; നിരക്കുകൾ മാറുന്നു, പരസ്യരഹിത പ്ലാൻ നിർത്താൻ പദ്ധതി
Netflix.
Follow Us
neethu-vijayan
Neethu Vijayan | Published: 03 Jul 2024 14:03 PM

ലണ്ടൻ: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് (Netflix ) ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പരസ്യരഹിത പ്ലാൻ (Ad-Free Plan) നിർത്താനുള്ള പദ്ധതിയൊരുക്കുന്നതായി സൂചന. ചില രാജ്യങ്ങളിൽ അതിൻ്റെ ​ഘട്ടങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഇതിൻറെ ഭാഗമായി അടിസ്ഥാന പ്ലാൻ അഥവ ബേസിക് പ്ലാൻ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുകെയിലും കാനഡയിലുമുള്ള ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക് മുന്നറിയിപ്പ് നൽകിത്തുടങ്ങയതായാണ് ദി വെർജിൻറെ റിപ്പോർട്ട് പറയുന്നത്.

ജൂലൈ 13 ഓടെ പുതിയ പ്ലാൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റ്‌ഫ്ലിക്‌സ് കാനഡയിലും യുകെയിലുമുള്ള പല ബേസിക് പ്ലാൻ ഉപഭോക്താക്കൾക്കും നോട്ടിഫിക്കേഷനുകൾ അയച്ചിട്ടുണ്ട്. പുതിയ പ്ലാൻ റീചാർജ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇവരുടെ ആപ്പുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2023ൽ പുതിയ യൂസർമാർക്ക് ബേസിക് പ്ലാൻ നൽകുന്നത് അമേരിക്കയിലും കാനഡയിലും യുകെയിലും നെറ്റ്‌ഫ്ലിക്‌സ് നിർത്തിയിരുന്നു.

എന്നാൽ അതിന് മുമ്പ് റീച്ചാർജ് ചെയ്‌തിരുന്നവർക്ക് നെറ്റ്‌ഫ്ലിക്‌സ് സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ബേസിക് പ്ലാൻ പൂർണമായും അവസാനിപ്പിക്കുന്നതോടെ ഈ രാജ്യങ്ങളിൽ പുതിയ പാക്കേജുകൾ തെരഞ്ഞെടുത്തേ മതിയാകൂ എന്ന അവസ്ഥയാണ്.

ALSO READ: വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം നൽകാം; മാറ്റങ്ങളുമായി യൂട്യൂബ്

ബേസിക് പ്ലാനിനായി 11.99 അമേരിക്കൻ ഡോളർ (ഏകദേശം 1000 രൂപ) മാസംതോറും മുടക്കിയിരുന്നവർ ഇനി മുതൽ 6.99 ഡോളറിൻറെ (580 രൂപ) പരസ്യത്തോടെയുള്ള പ്ലാനോ, 15.49 ഡോളറിൻറെ (1300 രൂപ) പരസ്യരഹിത പ്ലാനോ, 22.99 ഡോളറിൻറെ (2000 രൂപ) ആഡ്‌-ഫ്രീ 4കെ പ്ലാനോ തെരഞ്ഞെടുക്കേണ്ടിവരും.

അതേസമയം സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ പുതിയ ഫീച്ചറുകളും ഉള്ളടക്കങ്ങളും അവതരിപ്പിക്കാനുള്ള പണം കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായാണ് നിരക്ക് വർധിപ്പിക്കുന്നതെന്നാണ് നെറ്റ്ഫ്ലിക്സിൻറെ അവകാശവാദം. എന്നാൽ ഇന്ത്യയിലെ നിരക്കുകളിൽ നെറ്റ്ഫ്ലിക്സ് മാറ്റം കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്ത്യയിൽ നാല് റീച്ചാർജ് പ്ലാനുകളാണ് നെറ്റ്‌ഫ്ലിക്സിനുള്ളത്. ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന പാക്കേജിൻറെ മാസ വില 149 രൂപയാണ്. ഈ പാക്കേജ് മൊബൈൽ/ ടാബ്‌ലെറ്റ് യൂസർമാർക്കായുള്ളതാണ്. അതേസമയം മൊബൈലിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറിലും സ്മാർട്ട് ടിവിയിലും കണക്ട് ചെയ്യാനാവുന്ന നെറ്റ്‌ഫ്ലിക്‌സ് ബേസിക് പ്ലാനിൻ്റെ മാസംതോറും 199 രൂപ മുടക്കേണ്ടി വരും. സ്റ്റാൻഡേഡ് പ്ലാനിന് 499 രൂപ, പ്രീമിയം പ്ലാനിന് 649 രൂപ എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിൻറെ ഇന്ത്യയിലെ മറ്റ് പ്ലാനുകളുടെ നിരക്കുകൾ.

Latest News