Progress 91 Launch: ബഹിരാകാശ നിലയത്തിൽ ഭക്ഷണമെത്തിക്കുന്നത് കാണണോ? മിസ്സാക്കല്ലേ; ഈ സുവർണാവസരം ഇനി കിട്ടിയേക്കില്ല
Roscosmos Cargo Spacecraft: ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം 4:24നാണ് (ബൈക്കോണൂർ സമയം വെള്ളിയാഴ്ച പുലർച്ചെ 2:24ന്) വിക്ഷേപണം നടക്കുക. കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് റോക്കറ്റിലാണ് റോസ്‌കോസ്‌മോസ് കാർഗോയുടെ വിക്ഷേപണം നടക്കുകയെന്ന് നാസ അറിയിച്ചു.

കാലിഫോർണിയ: റോസ്‌കോസ്‌മോസ് കാർഗോ ബഹിരാകാശ പേടകത്തിൻറെ വിക്ഷേപണവും ഡോക്കിംഗും ലോകത്തെ കാണിക്കാനൊരുങ്ങി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഞ്ചാരികൾക്ക് ഭക്ഷണവും ഇന്ധനവും, മറ്റ് സാധനങ്ങളും എത്തിക്കുക എന്നതാണ് ഈ പേടകത്തിൻ്റെ ദൗത്യം. ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം 4:24നാണ് (ബൈക്കോണൂർ സമയം വെള്ളിയാഴ്ച പുലർച്ചെ 2:24ന്) വിക്ഷേപണം നടക്കുക. കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് റോക്കറ്റിലാണ് റോസ്‌കോസ്‌മോസ് കാർഗോയുടെ വിക്ഷേപണം നടക്കുകയെന്ന് നാസ അറിയിച്ചു.
എന്നാൽ ഈ വിക്ഷേപണം എവിടെ എപ്പോൾ കാണാമെന്ന കാര്യത്തിലും നാസ വ്യക്തത നൽകിയിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് നാസ പ്ലസിൽ വിക്ഷേപണത്തിൻ്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നതാണ്. അതിനാൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ നിങ്ങൾക്ക് ഇത് കാണാൻ സാധിക്കുന്നതാണ്. അതേസമയം തിരച്ച് മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 6:03 ന് ഈ പേടകം ഡോക്ക് ചെയ്യും. സ്റ്റേഷനിലേക്കുള്ള രണ്ട് ദിവസത്തെ ഭ്രമണപഥ യാത്രയ്ക്ക് ശേഷമാകും ഡോക്കിംഗ്.
അന്നേദിവസം നിങ്ങൾക്ക് നാസയുടെ ഡോക്കിംഗ് കവറേജും ലൈവായി കാണാൻ സാധിക്കും. വൈകിട്ട് 5:15ന് നാസ പ്ലസിലാണ് തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നത്. എന്നാൽ പ്രോഗ്രസ് 91 ബഹിരാകാശ പേടകം ആറ് മാസത്തേക്ക് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.
സുനിത വില്യംസ് മാർച്ചിൽ ഭൂമിയിലേക്ക്
എട്ട് മാസത്തെ കഠിനമേറിയ ബഹിരാകാശ ദൗത്യത്തിനൊടുവിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസിൻ്റെ മടക്കയാത്ര നാസ സ്ഥിരീകരിച്ചിരുന്നു. എട്ട് ദിവസത്തെ ദൗത്യത്തിനായയാണ് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ചില സാങ്കേതിക തകരാറുകൾ മൂലം ഇരുവരുടെയും മടക്കയാത്ര മാസങ്ങളോളം വൈകുകയായിരുന്നു.
മാർച്ച് അവസാനമോ ഏപ്രിലിലോ ഇരുവരെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നാണ് ആദ്യം നാസ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മാർച്ച് 19ന് ഇവരുമായുള്ള പേടകം ഭൂമിയിലേക്ക് തിരിക്കുമെന്നാണ് നാസയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ മടങ്ങിവരവിനായി ക്രൂ-10 ദൗത്യം മാർച്ച് 12ന് ബഹിരാകാശത്തേക്ക് പുറപ്പെടും. പുതിയ പേടകത്തിൻറെ നിർമാണം പൂർത്തിയാകുന്നതിനായി കാത്തിരിക്കുന്നില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.