Underwater Robots: മൊബൈൽ ഫോൺ വലിപ്പം, ലക്ഷ്യം അന്യഗ്രഹ ജീവൻ; അണ്ടർവാട്ടർ റോബോട്ടുകളുമായി നാസ

NASA Underwater Robots: നീന്തുന്ന റോബോട്ടുകളെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വികസിപ്പിച്ചിരിക്കുന്നത്. സ്വിം എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. പൂർണനാമം സെൻസിംഗ് വിത്ത് ഇൻഡിപെൻഡൻറ് മൈക്രോസ്വിമ്മേഴ്സ് (Sensing With Independent Microswimmers) എന്നാണ്.

Underwater Robots: മൊബൈൽ ഫോൺ വലിപ്പം, ലക്ഷ്യം അന്യഗ്രഹ ജീവൻ; അണ്ടർവാട്ടർ റോബോട്ടുകളുമായി നാസ

നാസയുടെ അണ്ടർവാട്ടർ റോബോട്ട് (Image Credits: Social Media)

Published: 

02 Dec 2024 07:45 AM

കാലിഫോർണിയ: മൊബൈൽ ഫോണിൻറെ വലിപ്പം മാത്രമുള്ള അണ്ടർവാട്ടർ റോബോട്ടുകൾ… കേൾക്കുമ്പോൾ അതിശയം തോന്നുണ്ടോ? അതും ദശലക്ഷക്കണക്കിന് കിലോമീറ്റർ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തിൽ മുങ്ങിത്തപ്പാൻ ശേഷിയുള്ളവ. ഇത്തിരിക്കുഞ്ഞൻ റോബോട്ടുകളുമായി (Tiny Underwater Robots) ഞെട്ടിക്കുന്ന പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് നാസ. നിലവിൽ പരീക്ഷഘട്ടത്തിലാണ് ഈ അണ്ടർവാട്ടർ റോബോട്ടുകൾ ഇപ്പോൾ.

വലിപ്പം അഞ്ച് ഇഞ്ച്

നീന്തുന്ന റോബോട്ടുകളെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വികസിപ്പിച്ചിരിക്കുന്നത്. സ്വിം എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. പൂർണനാമം സെൻസിംഗ് വിത്ത് ഇൻഡിപെൻഡൻറ് മൈക്രോസ്വിമ്മേഴ്സ് (Sensing With Independent Microswimmers) എന്നാണ്. മറ്റ് ഗ്രഹങ്ങളിലേക്ക് യാത്രയാക്കും മുമ്പ് ഈ നീന്തുന്ന റോബോട്ടുകളെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിലെ പൂളിൽ പരീക്ഷിക്കുകയാണ് നാസ. റോബോട്ടിക് ദൗത്യങ്ങളുടെ ചുമതലയുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി (JPL) ആണ് ഈ പരീക്ഷണം നടത്തുന്നത്.

16.5 ഇഞ്ച് അഥവാ 42 സെൻറീമീറ്റർ മാത്രമാണ് നീന്തൽക്കുളത്തിൽ പരീക്ഷിക്കാൻ ഒരുങ്ങുന്ന റോബോട്ടിൻറെ വലിപ്പം. അഞ് ഇഞ്ച് അഥവാ 12 സെൻറീമീറ്ററിലേക്ക് ഇതിൻറെ വലിപ്പം കുറച്ചുകൊണ്ടുവരാനാണ് ഇപ്പോൾ ശാസ്ത്രഞ്ജർ ആലോചിക്കുന്നത്. അപ്പോൾ ഒരു സ്മാർട്ട്ഫോണിൻറെ മാത്രം വലിപ്പമായിരിക്കും റോബോട്ടിനുണ്ടാവുക.

ലക്ഷ്യം യൂറോപ്പ

നാസ റോബോട്ടുകളെ ഡിസൈൻ ചെയ്തിരിക്കുന്നത് വ്യാഴത്തിൻറെ ഉപഗ്രഹമായ യൂറോപ്പയിലെ പര്യവേഷണങ്ങൾ ലക്ഷ്യമിട്ടാണ്. തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പയുടെ അന്തർഭാഗത്തെ ജലത്തിൽ നീന്തി തുടിച്ച് ജീവൻറെ തെളിവുകളുണ്ടോ എന്ന് കണ്ടെത്തുകയാണ് ഈ റോബോട്ടുകളെ ഏല്പിച്ചിരിക്കുന്ന ജോലി. അന്യഗ്രഹ ജീവനുകളുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന കെമിക്കൽ, താപ സിഗ്‌നലുകൾ പിടിച്ചെടുക്കാനുള്ള ഉപകരണമായാണ് റോബോട്ടുകളെ ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്ന് ജെപിഎല്ലിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഡാറ്റ വിനിമയം ചെയ്യാൻ വയർലെസ് അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും ഇത്തരം കുഞ്ഞൻ റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.

എന്തിനാണ് അണ്ടർവാട്ടർ റോബോട്ടുകൾ?

‘ആളുകൾ ചിലപ്പോൾ ചോദിക്കും എന്തിനാണ് ബഹിരാകാശ പര്യവേഷണത്തിന് അണ്ടർവാട്ടർ റോബോട്ടുകളെ നാസ വികസിപ്പിച്ചിരിക്കുന്നതെന്ന്. ജീവൻ തേടി സൗരയൂഥത്തിൽ നാം ചെന്നെത്തേണ്ട ഇടങ്ങൾ ധാരാളമുണ്ട്. ജീവന് ജലം അനിവാര്യമാണ് എന്നാണ് നമ്മുടെ അറിവ്, അതിനാലാണ് അണ്ടർവാട്ടർ റോബോട്ടുകളെ നാസ നിർമിക്കുന്നത്. അതിനാൽ തന്നെ ഭൂമിയിൽ നിന്ന് നൂറുകണക്കിന് മില്യൺ മൈൽ അകലെ പോയി ജലത്തിൽ പര്യവേഷണം നടത്താനുതകുന്ന റോബോട്ടുകൾ ആവശ്യമാണ്’- എന്നുമാണ് ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററിയിലെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററായ ഏഥൻ ഷേളർ പറയുന്നത്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു