Sunita Williams: എട്ട് ദിവസത്തെ ദൗത്യം നീണ്ടത് മാസങ്ങളോളം, കാത്തിരിപ്പ് ആവസാനിക്കുന്നു; സുനിത വില്യംസ് മാർച്ചിൽ ഭൂമിയിലേക്ക്
Nasa Astronauts Sunita Williams Return To Earth: 2024 ജൂൺലാണ് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജയായ സുനിത വില്യംസിൻറെ മടക്കയാത്രയിൽ തീരുമാനമായി. എട്ട് ദിവസത്തെ ദൗത്യത്തിനായയാണ് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ ചില സാങ്കേതിക തകരാറുകൾ മൂലം ഇരുവരുടെയും മടക്കയാത്ര വൈകുകയായിരുന്നു. നിലവിൽ എട്ട് മാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയികയാണ് സുനിത വില്ല്യംസും സംഘവും.
മാർച്ച് അവസാനമോ ഏപ്രിലിലോ ആയിരിക്കും ഇരുവരെയും മടക്കയാത്രയെന്നാണ് ആദ്യം നാസ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ മാർച്ച് 19ന് ഇവരുമായുള്ള ഭൂമിയിലേക്ക് തിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇവരുടെ മടങ്ങിവരവിനായി ക്രൂ-10 ദൗത്യം മാർച്ച് 12ന് ബഹിരാകാശത്തേക്ക് പുറപ്പെടും. പുതിയ പേടകത്തിൻറെ നിർമാണം പൂർത്തിയാകുന്നതിനായി കാത്തിരിക്കുന്നില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
പകരം മുൻപ് സ്വകാര്യ ദൗത്യത്തിനായി ഉപയോഗിച്ച സ്‌പേസ് എക്‌സിൻറെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ ഉപയോഗിക്കാനാണ് നാസയുടെ നീക്കം. ഭൂമിയിൽ നിന്നുള്ള ക്രൂ-10 ദൗത്യത്തിൽ നാസയുടെ ബഹിരാകാശയാത്രികരായ ആനി മക്‌ലെയ്ൻ, പൈലറ്റ് നിക്കോൾ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) തകുയ ഒനിഷി, മിഷൻ സ്‌പെഷ്യലിസ്റ്റ് റോസ്‌കോസ്‌മോസ്, കിറിൽ പെസ്‌കോവ് എന്നിവ പങ്കെടുക്കുന്നതാണ്.
ക്രൂ-10 ന് ബഹിരാകാശ നിലയം കൈമാറിയ ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ നിക്ക് ഹേഗ്, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെയെത്തുമെന്നും നാസ അധികൃതർ അറിയിച്ചു. 2024 ജൂൺലാണ് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.