AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Motorola: എഐ ഫീച്ചറുകൾ വർധിപ്പിച്ച് മോട്ടറോള; ഗൂഗിളും മൈക്രോസോഫ്റ്റും സഹകരിക്കും

Moto AI New Features: മോട്ടോ എഐയിലേക്ക് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് മോട്ടറോള. ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, പെർപ്ലെക്സിറ്റി തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ചാണ് പുതിയ ഫീച്ചറുകളൊരുങ്ങുന്നത്.

Motorola: എഐ ഫീച്ചറുകൾ വർധിപ്പിച്ച് മോട്ടറോള; ഗൂഗിളും മൈക്രോസോഫ്റ്റും സഹകരിക്കും
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 27 Apr 2025 14:35 PM

എഐ ഫീച്ചറുകൾ വർധിപ്പിച്ച് മോട്ടറോള. കമ്പനിയുടെ ഇൻഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടായ മോട്ടോ എഐയിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുക. നെക്സ്റ്റ് മൂവ്, പ്ലേലിസ്റ്റ് സ്റ്റുഡിയോ, ഇമേജ് സ്റ്റുഡിയോ, ലുക്ക് ആൻഡ് ടോക്ക് എന്നിങ്ങനെ വിവിധ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചത്. ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, പെപ്ലെക്സിറ്റി തുടങ്ങി പ്രധാന എഐ പ്ലാറ്റ്ഫോമുകളുമായി സഹകരിക്കുമെന്നും മോട്ടറോള പറഞ്ഞു. മൂന്ന് മാസത്തേക്ക് പെർപ്ലെക്സിറ്റി പ്രോ സൗജന്യമായി ഉപയോഗിക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്ന് കമ്പനി അറിയിച്ചു.

Also Read: Motorola Edge 60: ഈ ഫോൺ വാങ്ങിയാൽ പിന്നെ ഡിഎസ്എൽആർ പോലും വേണ്ട, എഡ്ജ് 60-ക്ക് ഇനി കാത്തിരിക്കേണ്ട

മോട്ടോ എഐയുടെ ഉപയോഗം വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് മോട്ടോ എഐ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ചില ഡിവൈസുകളിലാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. തുടർന്ന് മറ്റ് ഡിവൈസുകളിലേക്കും സേവനം വ്യാപിപ്പിച്ചു. ചാറ്റ്ബോട്ട് ഇപ്പോഴും ബീറ്റ വേർഷനിൽ തന്നെയാണ്. റേസർ, എഡ്ജ് ഡിവൈസുകളിലാണ് മോട്ടോ എഐ ഇപ്പോൾ ലഭ്യമാവുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കൾ ബീറ്റ ടെസ്റ്റിങിൽ പങ്കെടുത്തു എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ക്യാച്ച് മീ അപ്പ്, പേ അറ്റൻഷൻ, റിമംബർ ദിസ് തുടങ്ങിയ ഫീച്ചറുകളാണ് നിലവിൽ മോട്ടോ എഐയിലുള്ളത്. ബീറ്റ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം പുതിയ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കുകയായിരുന്നു.

പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ ഏറെ വൈകാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും. കൂടുതൽ വ്യക്തിപരമായതാവും അപ്ഡേറ്റുകൾ. നെക്സ്റ്റ് മൂവ് ആണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഫീച്ചർ. പ്ലേലിസ്റ്റ് സ്റ്റുഡിയോ പേര് സൂചിപ്പിക്കുന്നത് പോലെ പ്ലേലിസ്റ്റുകൾ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്ന എഐ ഫീച്ചറാണ്. ഇമേജ് സ്റ്റുഡിയോ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ്. ജെമിനി, ജെമിനി ലൈവ് ഫീച്ചറുകൾ ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മോട്ടറോള ഉറപ്പാക്കും. ഗൂഗിൾ വൺ എഐ പ്രീമിയം മൂന്ന് മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാനാവുമെന്നതും പുതിയ അപ്ഡേറ്റിലുണ്ട്. മൈക്രോസോഫ്റ്റ് കോപൈലറ്റ്, മെറ്റ എഐ, പെർപ്ലെക്സിറ്റി തുടങ്ങിയ സേവനങ്ങളും മൊടൊ എഐയിൽ ലഭിക്കും.