Motorola Edge 60: മോട്ടോറോള എഡ്ജ് 60 സീരീസ് വിപണിയിലേക്ക്; ഫീച്ചറുകൾ പ്രചരിക്കുന്നു
Motorola Edge 60 Features: മോട്ടോറോള എഡ്ജ് 60 സീരീസ് ഏറെ വൈകാതെ പുറത്തിറങ്ങിയേക്കും. സീരീസിൻ്റെ വിലയും മറ്റ് ഫീച്ചറുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മോട്ടോറോള എഡ്ജ് 60 സീരീസ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. 2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ മോട്ടോറോള എഡ്ജ് 50യുടെ പിൻതലമുറയായാണ് മോട്ടോറോള എഡ്ജ് 50 പുറത്തിറങ്ങുക. ഫോണിൻ്റെ പ്രോ, ഫ്യൂഷൻ വേരിയൻ്റുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ എന്നീ മോഡലുകളുടെ അപ്ഗ്രേഡഡ് വേർഷനുകളാവും ഇത്. മോട്ടോറോള എഡ്ജ് 60 സീരീസിൻ്റെ വിലയും മറ്റ് വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം മോട്ടോ ജി56, മോട്ടോ ജി86 എന്നീ മോഡലുകപ്പെപ്പറ്റിയുള്ള വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
8 ജിബി + 256 ജിബി വേരിയൻ്റിലാവും മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ വേരിയൻ്റ് ലഭ്യമാവുക എന്നാണ് വിവരം. നീല, ഗ്രേ നിറങ്ങളിൽ ഫോൺ ലഭിക്കും. 350 യൂറോ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 33,100 രൂപ) ആവും ഫോണിൻ്റെ വില.
മോട്ടോറോള എഡ്ജ് 60 സ്റ്റാൻഡേർഡ് വേരിയൻ്റ് പച്ച, സീ ബ്ലൂ നിറങ്ങളിലാവും ലഭിക്കുക. 380 യൂറോ (ഏകദേശം 36,000 രൂപ) ആവും സ്റ്റാൻഡേർഡ് മോഡലിൻ്റെ ഏകദേശ വില. 8 ജിബി + 256 ജിബി വേരിയൻ്റിനാവും ഈ വില. മോട്ടോറോള എഡ്ജ് 60 പ്രോ നീല, പച്ച, പർപ്പിൾ നിറങ്ങളിൽ ലഭിക്കും. 600 യൂറോ (56,800 രൂപ) ആവും മോഡലിൻ്റെ ഏകദേശ വില. 5100 എംഎഎച്ച് ബാറ്ററിയും 68 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും മോട്ടോറോള എഡ്ജ് 60 പ്രോയ്ക്കുണ്ടാവും എന്ന് സൂചനയുണ്ട്.




Also Read: Xiaomi Civi 5 Pro: ടെലിഫോട്ടോ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി; ഷവോമി സിവി 5 പ്രോ കലക്കും
മോട്ടോ ജി56 കറുപ്പ്, നീല, ഇളം പച്ച നിറങ്ങളിൽ ലഭിക്കും. 250 യൂറോ (23,700) ആവും മോട്ടോ ജി56 8 ജിബി + 256 ജിബി വേരിയൻ്റിൻ്റെ വില. ഇതേ വേരിയൻ്റിലുള്ള മോട്ടോ ജി86ൻ്റെ വില 330 യൂറോ (ഏകദേശം 31,200 രൂപ) ആവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോൾഡൻ, കോസ്മിക്, ചുവപ്പ്, സ്പെൽബൗണ്ട് എന്നീ നിറങ്ങളിൽ മോട്ടോ ജി 86 ഫോൺ ലഭിക്കും.
മോട്ടോറോള എഡ്ജ് 60 സീരീസിൻ്റെ എതിരാളിയെന്ന് കരുതപ്പെടുന്ന് ഷവോമി സിവി 5 പ്രോയും ഉടൻ പുറത്തിറങ്ങിയേക്കും. 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഷവോമി സിവി 5 പ്രോ മോഡലിൽ ഉണ്ടാവുമെന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.